Home
Mobile

എല്ലാംകൊണ്ടും തൃപ്തി! മനസിനിണങ്ങിയ ഐക്യൂ 5G ഫോൺ വൻ ഡിസ്കൗണ്ടിൽ വാങ്ങാം, ആമസോണിൽ അ‌ല്ല...

വമ്പൻ ഓഫറുകൾ വാഗ്ദാനം ചെയ്തുകൊണ്ട് ആമസോണിലും ഫ്ലിപ്പ്കാർട്ടിലുമൊ​ക്കെ സ്മാർട്ട്ഫോൺ കച്ചവടം പൊടിപൊടിക്കുകയാണ്. എന്നാൽ മനസിനിണങ്ങിയ ഒരു സ്മാർട്ട്ഫോൺ ശരിക്കും കുറഞ്ഞ വിലയിൽ ലഭിക്കുമ്പോഴാണ് നമുക്ക് സന്തോഷമാകുക. ഇപ്പോൾ സ്മാർട്ട്ഫോൺ വാങ്ങാൻ ഏറ്റവും മികച്ചത് ആമസോണും ഫ്ലിപ്പ്കാർട്ടും ആണ് എന്ന ഒരു ധാരണയുണ്ട്. സാധാരണഗതിയിൽ പലപ്പോഴും ഏറ്റവും വിലക്കുറവിൽ സ്മാർട്ട്ഫോൺ ലഭ്യമാകുക ഈ പറഞ്ഞ ഇ-കൊമേഴ്സ് ​സൈറ്റുകളിൽ നിന്നുതന്നെയാണ്. എന്നാലിപ്പോൾ ആളുകളുടെ മനസിനിണങ്ങിയ ഒരു കിടിലൻ സ്മാർട്ട്ഫോൺ ആമസോണിനെക്കാൾ വിലക്കുറവിൽ അ‌തിന്റെ ഔദ്യോഗിക വെബ്​സൈറ്റിൽ വിൽക്കുന്നു. ഐക്യുവിന്റേതാണ് ആ വെബ്​സൈറ്റ്, മനസിന് തൃപ്തി നൽകുന്ന ആ സ്മാർട്ട്ഫോണാകട്ടെ ഐക്യൂ Z9s പ്രോ 5ജിയും.

കാഴ്ചയിൽ ആകർഷകമായ രൂപം, മികച്ച പെർഫോമൻസ്, കിടിലൻ ക്യാമറ തുടങ്ങി സെഗ്മെന്റിലെ മറ്റ് സ്മാർട്ട്ഫോണുകളെക്കാൾ സ്മാർട്ടായിട്ടാണ് ഐക്യൂ Z9s പ്രോ 5ജി (iQOO Z9S Pro 5G) ഇന്ത്യയിൽ ലോഞ്ച് ചെയ്യപ്പെട്ടത്. ആമസോൺ ആണ് ഈ മോഡലിന്റെ ഓൺ​ലൈൻ സെയിൽ പാർട്നർ. എന്നാൽ ഫെസ്റ്റിവൽ ഓഫർ സെയിൽ ഡിസ്കൗണ്ടുകളുടെ സമയമായിട്ടുകൂടി ആമസോണിനെക്കാൾ ഡിസ്കൗണ്ടിൽ ഈ ഫോൺ ഔദ്യോഗിക വെബ്​സൈറ്റിൽ വാങ്ങാൻ ലഭ്യമാക്കിയിരിക്കുന്നു.

എല്ലാംകൊണ്ടും തൃപ്തി! മനസിനിണങ്ങിയ ഐക്യൂ 5G ഫോൺ വൻ ഡിസ്കൗണ്ടിൽ

ഐക്യൂ Z9s പ്രോ മൂന്ന് വേരിയന്റുകളിൽ ആണ് ഇന്ത്യയിൽ ലഭ്യമാകുക. അ‌തിൽ 8GB + 128GB അ‌ടിസ്ഥാന മോഡലിന് 24,999 രൂപയും 8GB + 256GB മോഡലിന് 26,999 രൂപയും ടോപ്പ് എൻഡ് 12GB + 256GB മോഡലിന് 28,999 രൂപയും ആണ് ലോഞ്ച് വില. ഇതേ വിലയിൽ തന്നെയാണ് ആമസോണിലും ഐക്യൂ വെബ്​സൈറ്റിലും ഇവ ലിസ്റ്റ് ചെയ്തിരിക്കുന്നത്.

എന്നാൽ ബാങ്ക് ഡിസ്കൗണ്ടിന്റെ കാര്യം വരുമ്പോൾ ലാഭം ഐക്യുവിന്റെ ഔദ്യോഗിക വെബ്​സൈറ്റാണ്. കാരണം ആമസോണിൽ 2000 രൂപ ബാങ്ക് ഡിസ്കൗണ്ട് ആണ് ലഭിക്കുക. എന്നാൽ ഐക്യൂ ഇന്ത്യ വെബ്​സൈറ്റിൽ ഈ മോഡലിന് 3000 രൂപ ഡിസ്കൗണ്ടിൽ ലഭ്യമാണ്. ഇത് കൂടാതെ ആകർഷകമായ എക്സ്ചേഞ്ച്, ഇഎംഐ ഓപ്ഷനുകളും ലഭ്യമാണ്.

എല്ലാംകൊണ്ടും തൃപ്തി! മനസിനിണങ്ങിയ ഐക്യൂ 5G ഫോൺ വൻ ഡിസ്കൗണ്ടിൽ

ലോഞ്ച് സമയത്ത് ലഭ്യമായിരുന്ന അ‌തേ ഡിസ്കൗണ്ടിൽ ഈ കിടിലൻ ഫോൺ സ്വന്തമാക്കാനുള്ള അ‌വസരമാണ് ഐക്യൂ ഒരിക്കൽക്കൂടി ഒരുക്കിയിരിക്കുന്നത് എന്ന് പറയാം. ലക്‌സ് മാർബിൾ, ഫ്ലാംബോയൻ്റ് ഓറഞ്ച് എന്നിങ്ങനെ രണ്ട് കളർ ഓപ്ഷനുകളിൽ ഈ ഫോൺ ലഭ്യമാണ്. ആമസോണിൽ ഈ രണ്ട് കളറുകളും ലഭ്യമാണെങ്കിലും ഔദ്യോഗിക വെബ്​സൈറ്റിൽ ഇപ്പോൾ ലക്‌സ് മാർബിൾ ​കളർ സ്റ്റോക്കില്ല. എങ്കിലും ഏത് സമയം വേണമെങ്കിലും ഇത് ലഭ്യമായേക്കാം.

3000 രൂപ ഡിസ്കൗണ്ട് പ്രയോജനപ്പെടുത്തിയാൽ ഐക്യൂ Z9s പ്രോ 5ജി വേരിയന്റുകൾ യഥാക്രമം 21999 രൂപ, 23999 രൂപ, 25999 രൂപ വിലകളിൽ സ്വന്തമാക്കാനാകും. മുടക്കുന്ന തുകയ്ക്ക് സമ്പൂർണ്ണ തൃപ്തി തിരിച്ചുതരാൻ ഈ സ്മാർട്ട്ഫോൺ മോഡലിന് കഴിയും. കാരണം, മിഡ് റേഞ്ചിൽ ഇപ്പോൾ വാങ്ങാൻ ലഭ്യമായിട്ടുള്ള മികച്ച സ്മാർട്ട്ഫോണുകളിൽ ​ഒന്നാണ് ഐക്യൂ Z9s പ്രോ 5ജി.

ഐക്യൂ Z9s പ്രോ 5ജിയുടെ പ്രധാന ഫീച്ചറുകൾ: ക്വാൽക്കോം സ്നാപ്ഡ്രാഗൺ 7 ജെൻ 3 ചിപ്സെറ്റ്, അ‌ഡ്രിനോ 720 ജിപിയു, 12GB വരെ റാം+ 12GB വെർച്വൽ റാം, 128GB / 256GB (UFS2.2) ഇന്റേണൽ സ്റ്റോറേജ്, 80W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 5500mAh ബാറ്ററി, IP64 റേറ്റിങ്.

എല്ലാംകൊണ്ടും തൃപ്തി! മനസിനിണങ്ങിയ ഐക്യൂ 5G ഫോൺ വൻ ഡിസ്കൗണ്ടിൽ

6.77 ഇഞ്ച് 3D കർവ്ഡ് അ‌മോലെഡ് ഡിസ്പ്ലേ, 120Hz റിഫ്രഷ് റേറ്റ്, HDR 10+ പിന്തുണ, 4500 നിറ്റ്സ് ​ബ്രൈറ്റ്നസ്, 2160Hz പിഎംഡബ്ലു ഡിമ്മിങ്, എസ്ജിഎസ് സർട്ടിഫിക്കേഷൻ, സ്കോട്ട് സെൻസേഷൻ ഗ്ലാസ് പ്രൊട്ടക്ഷൻ, ഡ്യുവൽ റിയർ ക്യാമറ ( 50MP സോണി IMX882 OIS മെയിൻ ക്യാമറ+ 8MP അൾട്രാ വൈഡ് ക്യാമറ), 16MP ഫ്രണ്ട് ക്യാമറ.

എഐ ഫീച്ചറുകൾ, 4k വീഡിയോ റെക്കോഡിങ് പിന്തുണ, ഓറ ​ലൈറ്റ്, സൂപ്പർ ​നൈറ്റ് മോഡ്, ആൻഡ്രോയിഡ് 14 അ‌ടിസ്ഥാനമാക്കിയുള്ള ഒഎസ്, ഡ്യുവൽ സിം (നാനോ + നാനോ), ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ, യുഎസ്ബി ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, 5G SA/NSA, ഡ്യുവൽ 4G VoLTE, യുഎസ്ബി ​ടൈപ്പ്-സി തുടങ്ങിയ ഫീച്ചറുകൾ ഇതിലുണ്ട്.

More from GizBot

Best Mobiles in India

English summary
The iQOO Z9s Pro 5G is now available at a bank discount of Rs 2000 on Amazon. Meanwhile on the iQOO website it is listed with a bank discount of Rs 3000. The iQOO Z9s Pro 5G variants can be had for Rs 21,999, Rs 23,999 and Rs 25,999, respectively, with a Rs 3,000 discount.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X