നല്ല ഡിസ്കൗണ്ട് ആര് നൽകാനാ എന്നോ? പിന്നെന്തിനാ മുത്തേ ഐക്യൂ Z9s പ്രോ 5G!
ഫ്ലിപ്പ്കാർട്ടിലെയും ആമസോണിലെയും ഫെസ്റ്റിവൽ സെയിലുകൾ ഒക്കെ ഏതാണ്ട് അവസാനിച്ചുകഴിഞ്ഞു. ഇനി എവിടെപ്പോയാണ് നല്ലൊരു 5ജി ഫോൺ ഡിസ്കൗണ്ടിൽ വാങ്ങുക എന്ന് ആശങ്കപ്പെടുന്നുണ്ടോ? എങ്കിൽ ഒട്ടും നിരാശരാകേണ്ട... നേരേ ആമസോണിലേക്കോ അല്ലെങ്കെിൽ ഐക്യൂ ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റിലേക്കോ വച്ചടിച്ചോളൂ. കാരണം ഈ വർഷം ഓഗസ്റ്റിൽ ഐക്യൂ ഇന്ത്യയിൽ അവതരിപ്പിച്ച ഐക്യൂ Z9s സീരീസിലെ ഏറ്റവും മികച്ച മോഡലായ ഐക്യൂ Z9s പ്രോ 5ജി (iQOO Z9s Pro 5G) ഇപ്പോൾ യഥാർഥ വിലയെക്കാൾ 3000 രൂപ ഡിസ്കൗണ്ടിൽ വാങ്ങാൻ ലഭ്യമാണ്.
ഇന്ത്യൻ യുവത്വത്തിന്റെ പ്രിയപ്പെട്ട ബ്രാൻഡാണ് ഐക്യൂ. കാരണം ഏത് വിലയിൽ ആയാലും ശരി ഐക്യൂ ഇറക്കിയിട്ടുള്ള ഫോണുകളെല്ലാം അതിന്റെ വിലയോട് പൂർണ്ണമായും നീതി പുലർത്തുന്നതായിരിക്കും. അങ്ങനെയല്ലാത്ത ഒരു സ്മാർട്ട്ഫോൺ മഷിയിട്ടുനോക്കിയാലും കണ്ടെത്താൻ കഴിയും എന്ന് തോന്നുന്നില്ല. മാന്യമായ വിലയിൽ അതിലും മാന്യമായ ഒരു ഫോൺ- അതാണ് ഐക്യൂവിന്റെ പോളിസി.

അതിനാൽത്തന്നെയാണ് ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ തങ്ങളുടേതായ ഒരു ഇടം ഉണ്ടാക്കിയെടുക്കാനും ഐക്യൂവിന് കഴിഞ്ഞു. ആ വിശ്വാസ്യതയുടെ പാരമ്പര്യത്തിലേക്ക് ഓഗസ്റ്റിൽ എത്തിയ ഐക്യൂ Z9s സീരീസിൽ ഐക്യൂ Z9s (iQOO Z9s), ഐക്യൂ Z9s പ്രോ (iQOO Z9s Pro) എന്നിങ്ങനെ രണ്ട് കിടിലൻ സ്മാർട്ട്ഫോണുകളാണ് ഉണ്ടായിരുന്നത്.
വന്ന വരവിൽ തന്നെ ആരാധകരുടെ മനം കീഴടക്കാൻ ഈ രണ്ട് ഫോണുകൾക്കും കഴിഞ്ഞു. 25000 രൂപയിൽ താഴെ വിലയിൽ സ്മാർട്ട്ഫോൺ തേടുന്നവരുടെ ഇഷ്ടമോഡലായി മാറാൻ ഐക്യൂ Z9s പ്രോയ്ക്ക് അധികം സമയം വേണ്ടിവന്നില്ല. മികച്ച പെർഫോമൻസ്, കിടിലൻ ക്യാമറ, ആകർഷകമായ രൂപം തുടങ്ങി സെഗ്മെന്റിലെ മറ്റ് സ്മാർട്ട്ഫോണുകളെക്കാൾ സ്മാർട്ടായിട്ടാണ് ഐക്യൂ Z9s പ്രോ 5ജി എത്തിയത്.

ഐക്യൂ Z9s പ്രോയുടെ 8GB + 128GB അടിസ്ഥാന മോഡലിന് 24,999 രൂപയും 8GB + 256GB മോഡലിന് 26,999 രൂപയും ടോപ്പ് എൻഡ് 12GB + 256GB മോഡലിന് 28,999 രൂപയും ആണ് യഥാർഥ വില. ഇതേ വിലയിൽ തന്നെയാണ് ആമസോണിലും ഐക്യൂ വെബ്സൈറ്റിലും ഇവ ലിസ്റ്റ് ചെയ്തിരിക്കുന്നത്.
എന്നാൽ ബാങ്ക് ഓഫർ എന്ന നിലയിൽ അടിസ്ഥാന മോഡലിനും ടോപ് മോഡലിനും 1500 രൂപ ഡിസ്കൗണ്ട് വെബ്സൈറ്റിലും ആമസോണിലും ലഭ്യമാണ്. അതിനാൽ അടിസ്ഥാന മോഡൽ 21999 രൂപ വിലയിൽ വാങ്ങാൻ സാധിക്കും. മികച്ച ഡിസ്കൗണ്ടിൽ മികച്ച സ്മാർട്ട്ഫോൺ തേടുന്നവർക്ക് ഇതിലും നല്ല ഡിസ്കൗണ്ട് ഡീൽ ഇപ്പോഴില്ല എന്ന് കരുതേണ്ടിയിരിക്കുന്നു.
ഐക്യൂ Z9s പ്രോയുടെ പ്രധാന ഫീച്ചറുകൾ: ക്വാൽക്കോം സ്നാപ്ഡ്രാഗൺ 7 ജെൻ 3 ചിപ്സെറ്റ്, 6.77 ഇഞ്ച് 3D കർവ്ഡ് അമോലെഡ് ഡിസ്പ്ലേ, 120Hz റിഫ്രഷ് റേറ്റ്, HDR 10+ പിന്തുണ, 4500 നിറ്റ്സ് ബ്രൈറ്റ്നസ്, 2160Hz പിഎംഡബ്ലു ഡിമ്മിങ്, എസ്ജിഎസ് സർട്ടിഫിക്കേഷൻ, സ്കോട്ട് സെൻസേഷൻ ഗ്ലാസ് പ്രൊട്ടക്ഷൻ.

അഡ്രിനോ 720 ജിപിയു, 12GB വരെ റാം + 12GB വെർച്വൽ റാം, 128GB / 256GB (UFS2.2) ഇന്റേണൽ സ്റ്റോറേജ്, ഡ്യുവൽ റിയർ ക്യാമറ (50MP+ 8MP), 4k വീഡിയോ റെക്കോഡിങ് പിന്തുണ, ഓറ ലൈറ്റ്, സൂപ്പർ നൈറ്റ് മോഡ്, 16MP ഫ്രണ്ട് ക്യാമറ, ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച് ഒഎസ് 14.
80W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 5500mAh ബാറ്ററി, IP64 റേറ്റിങ്, ഡ്യുവൽ സിം (നാനോ + നാനോ), ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ, യുഎസ്ബി ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, 5G SA/NSA, ഡ്യുവൽ 4G VoLTE, യുഎസ്ബി ടൈപ്പ്-സി എന്നിവയാണ് ഇതിലെ പ്രധാന ഫീച്ചറുകൾ. ലക്‌സ് മാർബിൾ, ഫ്ലാംബോയൻ്റ് ഓറഞ്ച് എന്നിങ്ങനെ രണ്ട് കളർ ഓപ്ഷനുകളിൽ ആമസോണിലും ഐക്യൂ സ്റ്റോറിലും ഈ ഫോൺ ഡിസ്കൗണ്ടിൽ ലഭ്യമാണ്.


Click it and Unblock the Notifications








