Home
Mobile

നല്ല കിണ്ണംകാച്ചിയ 5G ഫോൺ; 3000 രൂപ ഡിസ്കൗണ്ടുമായി ഐക്യൂ Z9s പ്രോ വിൽപ്പനയ്ക്കെത്തി

സ്മാർട്ട്ഫോൺ പ്രേമികളെ ആവേശഭരിതരാക്കിക്കൊണ്ട് ഐക്യൂ Z9s സീരീസ് കഴിഞ്ഞ ദിവസം ഇന്ത്യയിൽ ലോഞ്ച് ചെയ്യുകയുണ്ടായി. ഐക്യൂ Z9s (iQOO Z9s), ഐക്യൂ Z9s പ്രോ (iQOO Z9s Pro) എന്നിങ്ങനെ രണ്ട് കിടിലൻ സ്മാർട്ട്ഫോണുകളാണ് ഈ സീരീസിൽ എത്തിയത്. ഇതിൽ ഏറ്റവും മികച്ച സ്മാർട്ട്ഫോൺ മോഡലായ ഐക്യൂ Z9s പ്രോ ഇപ്പോൾ 3000 രൂപ ഡിസ്കൗണ്ട് സഹിതം വിൽപ്പനയ്ക്ക് എത്തിയിരിക്കുന്നു. മിഡ് റേഞ്ചിൽ ഇപ്പോൾ വാങ്ങാൻ ലഭ്യമായിട്ടുള്ള മികച്ച സ്മാർട്ട്ഫോണുകളിൽ ​ഒന്നായി ഐക്യൂ Z9s മറ്റ് ഫോണുകൾക്ക് ശക്തമായ വെല്ലുവിളി ഉയർത്തുന്നു.

ഐക്യൂ Z9s പ്രോ മൂന്ന് വേരിയന്റുകളിൽ ആണ് എത്തിയിരിക്കുന്നത്. ഇതിന്റെ 8GB + 128GB അ‌ടിസ്ഥാന മോഡലിന് 24,999 രൂപയും 8GB + 256GB മോഡലിന് 26,999 രൂപയും ടോപ്പ് എൻഡ് 12GB + 256GB മോഡലിന് 28,999 രൂപയും ആണ് വില.

നല്ല കിണ്ണംകാച്ചിയ 5G ഫോൺ; 3000 രൂപ ഡിസ്കൗണ്ടുമായി ഐക്യൂ Z9s പ്രോ

ലോഞ്ച് ഓഫറുകളുടെ ഭാഗമായി, തിരഞ്ഞെടുത്ത ബാങ്ക് കാർഡുകൾ ഉപയോഗിച്ച് ഈ ഫോൺ പർച്ചേസ് നടത്തുമ്പോൾ ഉപഭോക്താക്കൾക്ക് 3,000 രൂപ ഇൻസ്റ്റന്റ് ഡിസ്കൗണ്ട് ലഭിക്കും. ഐക്യൂവിന്റെ ഇന്ത്യയിലെ ഔദ്യോഗിക വെബ്​സൈറ്റിന് പുറമേ ആമസോൺ വഴിയും പുതിയ ഐക്യൂ Z9s പ്രോ വാങ്ങാനാകും. ലക്‌സ് മാർബിൾ, ഫ്ലാംബോയൻ്റ് ഓറഞ്ച് എന്നിങ്ങനെ രണ്ട് കളർ ഓപ്ഷനുകളിൽ ഈ ഫോൺ ലഭ്യമാണ്.

ഐക്യൂ 12-ന്റേതിന് സമാനമായ ക്യാമറ മൊഡ്യൂൾ അ‌ടക്കം രൂപത്തിലും ഭാവത്തിലും ഹാർഡ്വെയർ ഫീച്ചറുകളിലും ആകർഷകമായിട്ടാണ് ഐക്യൂ Z9s പ്രോ എത്തുന്നത്. ക്വാൽക്കോം സ്നാപ്ഡ്രാഗൺ 7 ജെൻ 3 ചിപ്സെറ്റ് ആണ് ഐക്യൂ Z9s പ്രോയുടെ കരുത്ത്. ഒട്ടേറെ എഐ ഫീച്ചറുകൾ അ‌ടക്കം പെർഫോമൻസിന്റെ കാര്യത്തിലും ഉപയോക്താവിന് പൂർണ്ണ സംതൃപ്തി ഈ ഫോൺ വാഗ്ദാനം ചെയ്യുന്നുണ്ട്.

നല്ല കിണ്ണംകാച്ചിയ 5G ഫോൺ; 3000 രൂപ ഡിസ്കൗണ്ടുമായി ഐക്യൂ Z9s പ്രോ

ഐക്യൂ Z9s പ്രോയുടെ പ്രധാന ഫീച്ചറുകൾ: 6.77 ഇഞ്ച് 3D കർവ്ഡ് അ‌മോലെഡ് ഡിസ്പ്ലേ, 120Hz റിഫ്രഷ് റേറ്റ്, HDR 10+ പിന്തുണ, 4500 നിറ്റ്സ് ​ബ്രൈറ്റ്നസ്, 2160Hz പിഎംഡബ്ലു ഡിമ്മിങ്, എസ്ജിഎസ് സർട്ടിഫിക്കേഷൻ, സ്കോട്ട് സെൻസേഷൻ ഗ്ലാസ് പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്.

ക്വാൽക്കോം സ്നാപ്ഡ്രാഗൺ 7 ജെൻ 3 ചിപ്സെറ്റ് കരുത്തിനൊപ്പം അ‌ഡ്രിനോ 720 ജിപിയു, 12GB വരെ റാം + 12GB വെർച്വൽ റാം, 128GB / 256GB (UFS2.2) ഇന്റേണൽ സ്റ്റോറേജ് ഓപ്ഷനുകൾ എന്നിവയും ഐക്യൂ Z9s പ്രോ വാഗ്ദാനം ചെയ്യുന്നു.

ക്യാമറകളുടെ കാര്യമെടുത്താൽ, ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഐക്യൂ Z9s പ്രോ 5ജിയിൽ ഉള്ളത്. അ‌തിൽ 50-മെഗാപിക്സൽ സോണി IMX882 OIS മെയിൻ ക്യാമറയും 8-മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറയും ഉണ്ട്. ചിത്രങ്ങൾ മികച്ചതാക്കാൻ നിരവധി എഐ ഫീച്ചറുകളും ഈ ഫോൺ വാഗ്ദാനം ചെയ്യുന്നുണ്ട്.

നല്ല കിണ്ണംകാച്ചിയ 5G ഫോൺ; 3000 രൂപ ഡിസ്കൗണ്ടുമായി ഐക്യൂ Z9s പ്രോ

4k വീഡിയോ റെക്കോഡിങ് പിന്തുണ, ഓറ ​ലൈറ്റ്, സൂപ്പർ ​നൈറ്റ് മോഡ് തുടങ്ങി നിരവധി ഫീച്ചറുകൾ ക്യാമറയുമായി ബന്ധപ്പെട്ട് ഐക്യൂ വാഗ്ദാനം ചെയ്യുന്നു. സെൽഫിക്കും വീഡിയോകോളുകൾക്കും മറ്റുമായി 16MP ഫ്രണ്ട് ക്യാമറയും നൽകിയിരിക്കുന്നു. ആൻഡ്രോയിഡ് 14 അ‌ടിസ്ഥാനമാക്കിയുള്ള ഫൺടച്ച് ഒഎസ് 14ൽ ആണ് ഈ സ്മാർട്ട്ഫോണിന്റെ പ്രവർത്തനം.

80W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 5500mAh ബാറ്ററിയാണ് ഇതിലുള്ളത്. IP64 റേറ്റിങ്, ഡ്യുവൽ സിം (നാനോ + നാനോ), ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ, യുഎസ്ബി ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, 5G SA/NSA, ഡ്യുവൽ 4G VoLTE, യുഎസ്ബി ​ടൈപ്പ്-സി തുടങ്ങിയ ഫീച്ചറുകളും ഈ ഫോണിലുണ്ട്.

ലോഞ്ച് ഓഫറിന്റെ ഭാഗമായി 6 മാസം വരെ നോ കോസ്റ്റ് ഇഎംഐ, എക്സ്ചേഞ്ച് ഡിസ്കൗണ്ട് തുടങ്ങിയവയും ഈ ഐക്യൂ ഫോണിന് ലഭ്യമാണ്. ബാങ്ക് ഓഫർ പ്രയോജനപ്പെടുത്തിയാൽ അ‌ടിസ്ഥാന മോഡൽ 21999 രൂപയ്ക്ക് ലഭിക്കും എന്നത് ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം മികച്ച ഡീൽ ആണ്.

More from GizBot

Best Mobiles in India

English summary
The iqoo Z9s Pro is now on sale with a discount of Rs 3000. It is priced at Rs 24,999 for the base 8GB + 128GB model, Rs 26,999 for the 8GB + 256GB model and Rs 28,999 for the top-end 12GB + 256GB model. Customers can get an instant discount of Rs 3,000 on the purchase of this phone using selected bank cards.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X