നെഹ്രുട്രോഫി വള്ളം കളി, സ്വാതന്ത്ര്യദിനം എന്നിവ മാത്രമല്ല, പുതിയ ഐക്യൂ Z9s സീരീസും ഓഗസ്റ്റിന് സ്വന്തം!
ഓഗസ്റ്റ് ഒരുപാട് വിശേഷ ദിവസങ്ങൾ നിറഞ്ഞ മാസമാണ്. ഓഗസ്റ്റിലെ രണ്ടാം ശനിയാഴ്ചയാണ് മലയാളിയുടെ സാംസ്കാരിക ഉത്സവങ്ങളിൽ ഒന്നായ നെഹ്രുട്രോഫി വള്ളം കളി നടക്കാറുള്ളത്. അതേപോലെ ഇന്ത്യ ഒരിക്കലും മറക്കാത്ത സ്വാതന്ത്ര്യദിനത്തിന്റെ വാർഷിക ആഘോഷപുലരിയും ഓഗസ്റ്റിന് സ്വന്തമാണ്. ഇത് കൂടാതെ, ശ്രീനാരായണ ഗുരു ജയന്തി, ചട്ടമ്പി സ്വാമി ജയന്തി, ശ്രീകൃഷ്ണ ജയന്തി, അയ്യങ്കാളി ജയന്തി തുടങ്ങി അടുത്ത മാസം വിശേഷ ദിവസങ്ങൾ ഏറെയുണ്ട്. എന്നാൽ ഇതോടൊപ്പം കലണ്ടറിൽ ഇല്ലാത്ത ഒരു വിശേഷവും ഇത്തവണത്തെ ഓഗസ്റ്റിനുണ്ട്. ഇന്ത്യയിലെ സ്മാർട്ട്ഫോൺ പ്രേമികളുടെ ഇഷ്ടബ്രാൻഡായ ഐക്യുവിന്റെ പുതിയ സ്മാർട്ട്ഫോൺ എത്തുന്നു എന്നതാണ് ആ വിശേഷം.
ജൂലൈയിൽ സ്മാർട്ട്ഫോണുകളുടെ ഒരു പടതന്നെയാണ് ആഗോള തലത്തിലും ഇന്ത്യയിലുമായി ലോഞ്ച് ചെയ്യപ്പെട്ടത്. എന്നാൽ ജൂലൈ കൊണ്ട് സ്മാർട്ട്ഫോണുകളുടെ വരവ് നിലയ്ക്കുന്നില്ല. ഓഗസ്റ്റിലും കിടിലൻ ഫീച്ചറുകളുമായി പുത്തൻ ഫോണുകൾ ഇന്ത്യയിലേക്ക് എത്താൻ ഒരുങ്ങി നിൽക്കുന്നു. അതിൽ ഇന്ത്യൻ യുവ തലമുറയുടെ പ്രിയപ്പെട്ട സ്മാർട്ട്ഫോൺ ബ്രാൻഡായ ഐക്യുവിന്റെ പുത്തൻ സ്മാർട്ട്ഫോൺ സീരീസും ഉണ്ട് എന്ന് കമ്പനി തന്നെയാണ് സ്ഥിരീകരിച്ചിരിക്കുന്നത്.

ഐക്യൂ Z9s (iQOO Z9s) സീരീസ് ഓഗസ്റ്റിൽ ഇന്ത്യയിലും ആഗോള തലത്തിലും ലോഞ്ച് ചെയ്യുമെന്ന് ഐക്യൂ ഇന്ത്യയുടെ സിഇഒ നിപുൺ മരിയ ട്വിറ്ററിലൂടെ അറിയിച്ചു. അതേസമയം ഈ സീരീസിൽ എത്ര ഫോണുകൾ ഉണ്ടാകും എന്ന് അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല. ഐക്യൂ Z9s ന്റെ വരവ് അറിയിച്ചുകൊണ്ട് ഒരു ചിത്രവും നിപുൺ മരിയ പങ്കുവച്ചിട്ടുണ്ട്.
ഐക്യൂ Z9s തിളങ്ങുന്ന ബാക്ക് പാനലോടുകൂടിയ ബോക്‌സി ഡിസൈനിൽ ആണ് എത്തുകയെന്ന് നിപുൻ മരിയയുടെ പോസ്റ്റിലെ ചിത്രം വെളിപ്പെടുത്തുന്നു. അതോടൊപ്പം ഫോണിന്റെ മുകളിൽ ഇടത് കോണിലാണ് ക്യാമറ മൊഡ്യൂൾ കാണാം. റിംഗ് ലൈറ്റും ഇതോടൊപ്പം ഉണ്ട്. ഐക്യൂ 12 മോഡലിലെ ക്യാമറ മൊഡ്യൂളിന് സമാനമായ ഡിസൈനാണ് പുതിയ മോഡലിലും കാണുന്നത്.

ഇന്ത്യയിൽ ലോഞ്ച് ചെയ്യാൻ പോകുന്ന ഐക്യൂ Z9s ഈ വർഷം ഏപ്രിലിൽ ചൈനയിൽ അവതരിപ്പിക്കപ്പെട്ട Z9 ടർബോയുടെ റീബ്രാൻഡഡ് വേരിയന്റായിരിക്കാം എന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ ഉണ്ട്. ഐക്യൂ Z9s സീരീസുമായി ബന്ധപ്പെട്ട് ലഭ്യമായിരിക്കുന്ന വിവരം ഈ സീരീസിൽ Z9s-ന് പുറമേ Z9s പ്രോ എന്നൊരു മോഡലും ഉണ്ടാകാം എന്നതാണ്.
ഐക്യൂ Z9s സീരീസ് ലോഞ്ച് ചെയ്യും എന്നതിനപ്പുറം ലോഞ്ച് തിയതി, ഫീച്ചറുകൾ, മോഡലുകൾ തുടങ്ങി യാതൊരു വിവരവും കമ്പനി പുറത്തുവിട്ടിട്ടില്ല. അതിനാൽത്തന്നെ ലീക്ക് റിപ്പോർട്ടുകളും ചില ടിപ്സ്റ്റർമാരും വെളിപ്പെടുത്തിയ ഈ വിവരങ്ങൾ മാത്രമേ ഈ ഐക്യൂ ഫോൺ സീരീസിനെപ്പറ്റി ഇപ്പോൾ പങ്കുവയ്ക്കാൻ കഴിയൂ.
പുതിയ ഫോൺ ലോഞ്ച് ചെയ്യുന്നതിന് ഒരാഴ്ച മുമ്പ് മുതൽ തന്നെ ഫോണിനെക്കുറിച്ചുള്ള ഡീറ്റെയിൽസ് ടീസർ തുടങ്ങിയവയൊക്കെ ഐക്യൂ പങ്കുവയ്ക്കാറുണ്ട്. അതിനാൽ വരും ആഴ്ചകളിൽ വരാൻ പോകുന്ന Z9s സീരീസിനെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഐക്യൂ Z9 ടർബോയുടെ റീബ്രാൻഡഡ് വേരിയൻ്റാണ് ഐക്യൂ Z9s എങ്കിൽ അതിൽ എന്തൊക്കെയുണ്ടാകും എന്ന് ഇപ്പോൾത്തന്നെ പറയാൻ കഴിയും.

6.78-ഇഞ്ച് 144Hz AMOLED ഡിസ്‌പ്ലേ, 4500 nits വരെ പീക്ക് ബ്രൈറ്റ്നസ്, ക്വാൽക്കോം സ്നാപ്ഡ്രാഗൺ 8s ജെൻ 3 ചിപ്‌സെറ്റ്, 16MP സെൽഫി ക്യാമറ, 80W വയർഡ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 6,000mAh ബാറ്ററി എന്നിവയൊക്കെയാണ് Z9 ടർബോയുടെ പ്രത്യേകതകൾ. Z9 ടർബോയുടെ റീബ്രാൻഡഡ് വേരിയൻ്റാണെങ്കിൽ ഐക്യൂ Z9s സ്മാർട്ട്ഫോണിലും ഇവ പ്രതീക്ഷിക്കാം.


Click it and Unblock the Notifications








