ഇന്നത്തെ സ്റ്റാർ ഇവന്മാർ തന്നെ! ഐക്യൂ Z9s 5G സീരീസ് ഇന്ത്യയിൽ ലോഞ്ച് ചെയ്തു, ഫീച്ചറുകൾ അതിഗംഭീരം
ഇന്ത്യൻ യുവത്വത്തിന്റെ പ്രിയ സ്മാർട്ട്ഫോൺ ബ്രാൻഡായ ഐക്യൂ തങ്ങളുടെ പുത്തൻ സ്മാർട്ട്ഫോൺ സീരീസ് ഇന്ത്യയിൽ ലോഞ്ച് ചെയ്തു. അടുത്തിടെ ഏറെ ഹിറ്റായ ഐക്യൂ Z9 സീരീസിന് പിന്നാലെ പുതിയ Z9s സീരീസ് ഫോണുകളാണ് കമ്പനി ഇപ്പോൾ ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. ഐക്യൂ Z9s (iQOO Z9s), ഐക്യൂ Z9s പ്രോ (iQOO Z9s Pro) എന്നിങ്ങനെ രണ്ട് കിടിലൻ സ്മാർട്ട്ഫോണുകളാണ് ഈ സീരീസിൽ ഉൾപ്പെടുന്നത്. മീഡിയടെക് ഡൈമെൻസിറ്റി 7300 ചിപ്‌സെറ്റാണ് ഐക്യൂ Z9sൽ ഉള്ളത്. ക്വാൽക്കോം സ്നാപ്ഡ്രാഗൺ 7 ജെൻ 3 ചിപ്സെറ്റ് ആണ് ഐക്യൂ Z9s പ്രോയുടെ കരുത്ത്.
ഐക്യൂ Z9s പ്രോയുടെ പ്രധാന ഫീച്ചറുകൾ: 6.77 ഇഞ്ച് 3D കർവ്ഡ് അമോലെഡ് ഡിസ്പ്ലേയാണ് ഇതിലുള്ളത്. 120Hz റിഫ്രഷ് റേറ്റ്, HDR 10+ പിന്തുണ, 4500 നിറ്റ്സ് ബ്രൈറ്റ്നസ്, 2160Hz പിഎംഡബ്ലു ഡിമ്മിങ്, എസ്ജിഎസ് സർട്ടഫിക്കേഷൻ, സ്കോട്ട് സെൻസേഷൻ ഗ്ലാസ് പ്രൊട്ടക്ഷൻ എന്നിവയാണ് ഡിസ്പ്ലേയുമായി ബന്ധപ്പെട്ട പ്രധാന ഫീച്ചറുകൾ.

ക്വാൽക്കോം സ്നാപ്ഡ്രാഗൺ 7 ജെൻ 3 ചിപ്സെറ്റ് കരുത്തിനൊപ്പം അഡ്രിനോ 720 ജിപിയു, 12GB വരെ റാം + 12GB വെർച്വൽ റാം, 128GB / 256GB (UFS2.2) ഇന്റേണൽ സ്റ്റോറേജ് ഓപ്ഷനുകൾ എന്നിവയും ഐക്യൂ Z9s പ്രോ വാഗ്ദാനം ചെയ്യുന്നു. 80W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 5500mAh ബാറ്ററിയാണ് ഇതിലുള്ളത്.
ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഐക്യൂ Z9s പ്രോ 5ജിയിൽ ഉള്ളത്. അതിൽ 50-മെഗാപിക്സൽ സോണി IMX882 OIS മെയിൻ ക്യാമറയും 8-മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറയും ഉണ്ട്. ചിത്രങ്ങൾ മികച്ചതാക്കാൻ നിരവധി എഐ ഫീച്ചറുകളും ഈ ഫോൺ വാഗ്ദാനം ചെയ്യുന്നുണ്ട്. 4k വീഡിയോ റെക്കോഡിങ് പിന്തുണ, ഓറ ലൈറ്റ്, സൂപ്പർ നൈറ്റ് മോഡ് തുടങ്ങി നിരവധി ഫീച്ചറുകളും ഇതിലുണ്ട്. ഇതിലെ ഫ്രണ്ട് ക്യാമറ 16MP ആണ്.

ഐക്യൂ Z9s 5ജിയുടെ പ്രധാന ഫീച്ചറുകൾ: 6.77 ഇഞ്ച് (2392 x 1080 പിക്സലുകൾ) HDR10+ ഫുൾ HD AMOLED ഡിസ്പ്ലേ, 20:9 ആസ്പക്ട് റേഷ്യോ, 1800 nits ബ്രൈറ്റ്നസ്, 120Hz റിഫ്രഷ് റേറ്റ്, 300Hz ടച്ച്സ് ആംപ്ലിംഗ് റേറ്റ് എന്നിവയാണ് ഇതിന്റെ പ്രധാന ഫീച്ചറുകൾ.
ഐക്യൂ Z9s 5ജിയുടെ കരുത്തായ മീഡിയടെക് ഡൈമൻസിറ്റി 7300 ചിപ്സെറ്റ്, മാലി G615 ജിപിയു, 8GB / 12GB LPDDR4X റാം, 128GB / 256GB (UFS2.2) സ്റ്റോറേജ് ഓപ്ഷനുകൾക്കൊപ്പമാണ് എത്തുന്നത്. 44W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 5500mAh ബാറ്ററിയാണ് ഇതിലുള്ളത്.
ക്യാമറയുടെ കാര്യമെടുത്താൽ ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഇതിലുള്ളത്. 50 മെഗാപിക്സൽ സോണി IMX882 OIS പ്രൈമറി ക്യാമറയും 2 മെഗാപിക്സൽ പോർട്രെയ്റ്റ് ക്യാമറയും ഇതിൽ ഉൾപ്പെടുന്നു. 4K വീഡിയോ, OIS, എഐ ഫീച്ചറുകൾ എന്നിവയും ഇതിലുണ്ട്. ഫ്രണ്ടിൽ f/2.45 അപ്പേർച്ചർ ഉള്ള 16MP സെൽഫി ക്യാമറയും നൽകിയിരിക്കുന്നു.

ഫീച്ചറുകളുടെ കാര്യത്തിൽ മാത്രമല്ല, കാഴ്ചയിലും ഐക്യൂ Z9s സീരീസിലെ ഫോണുകൾ വ്യത്യാസപ്പെട്ടിരിക്കുന്നു. ഐക്യൂ 12ന്റെ ക്യാമറ മൊഡ്യൂളിനോട് സാമ്യമുള്ള റിയർ ക്യാമറ മൊഡ്യൂൾ ആണ് ഐക്യൂ Z9s പ്രോയിൽ ഉള്ളത്. അതിൽ നിന്ന് വേറിട്ട് ആകർഷകമായ മറ്റൊരു ഡിസൈനാണ് ഐക്യൂ Z9s ന്റെ ക്യാമറ മൊഡ്യൂളിന് ഉള്ളത്.
ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച് ഒഎസ് 14ൽ ആണ് ഈ രണ്ട് സ്മാർട്ട്ഫോണുകളുടെയും പ്രവർത്തനം. പൊടി, വെള്ളം എന്നിവയിൽ നിന്നുള്ള സംരക്ഷണത്തിനായി IP64 റേറ്റിങ്ങും ഇവയിലുണ്ട്. ഡ്യുവൽ സിം (നാനോ + നാനോ), ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ, യുഎസ്ബി ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, 5G SA/NSA, ഡ്യുവൽ 4G VoLTE, യുഎസ്ബി ടൈപ്പ്-സി തുടങ്ങിയ ഫീച്ചറുകളും ഇരുഫോണുകളിലുമുണ്ട്.
വിലയും ലഭ്യതയും: ഐക്യൂ Z9s മൂന്ന് വേരിയന്റുകളിൽ ലഭ്യമാണ്. ഇതിന്റെ 8GB + 128GB അടിസ്ഥാന മോഡലിന് 19,999 രൂപയാണ് വില. 8GB + 256GB മോഡലിന് 21,999 രൂപയും ടോപ്പ് എൻഡ് 12GB + 256GB മോഡലിന് 23,999 രൂപയും നൽകണം.

ഐക്യൂ Z9s പ്രോയും മൂന്ന് വേരിയന്റുകളിൽ ലഭ്യമാണ്. ഇതിന്റെ 8GB + 128GB മോഡലിന് 24,999 രൂപയും 8GB + 256GB മോഡലിന് 26,999 രൂപയും ടോപ്പ് എൻഡ് 12GB + 256GB മോഡലിന് 28,999 രൂപയും ആണ് വില. ഐക്യൂ Z9s 5ജി ഓഗസ്റ്റ് 29 മുതലും ഐക്യൂ Z9s പ്രോ 5ജി ഓഗസ്റ്റ് 23 മുതലും വാങ്ങാൻ ലഭ്യമാകും.
ഐക്യൂവിന്റെ ഇന്ത്യയിലെ ഔദ്യോഗിക വെബ്സൈറ്റിന് പുറമേ ആമസോൺ വഴിയും ഈ ഫോണുകൾ വാങ്ങാനാകും. വിൽപ്പന ആരംഭിക്കുന്നതിനോട് അനുബന്ധിച്ച് ആകർഷകമായ ലോഞ്ച് ഓഫറുകളും ലഭ്യമാക്കിയിട്ടുണ്ട്. തെരഞ്ഞെടുത്ത ബാങ്ക് കാർഡുകൾക്കൊപ്പം Z9s മോഡലിന് 2000 രൂപയും Z9s പ്രോ മോഡലിന് 3000 രൂപയും ഇൻസ്റ്റന്റ് ഡിസ്കൗണ്ട് ലഭിക്കും. 6 മാസം വരെ നോ കോസ്റ്റ് ഇഎംഐ, എക്സ്ചേഞ്ച് ഡിസ്കൗണ്ട് തുടങ്ങിയവയും ലഭ്യമാണ്.


Click it and Unblock the Notifications








