Home
Mobile

ഇരട്ടകളാ... അ‌തേപോലെ ജഗജില്ലികളും, രണ്ട് ക്യാമറയുള്ളവൻ 'സിംപിളൻ', മൂന്ന് ക്യാമറയുള്ളവൻ പ്രോ!

സ്മാർട്ട്ഫോൺ പ്രേമികളുടെ, പ്രത്യേകിച്ച് യുവതലമുറയിലെ സ്മാർട്ട്ഫോൺ ഉപയോക്താക്കളുടെ ഇഷ്ടമൊ​ബൈൽ ബ്രാൻഡാണ് ഐക്യൂ. തൊട്ടതെല്ലാം പൊന്നാക്കുന്നവർ എന്ന് ഐക്യുവിനെ വിശേഷിപ്പിക്കാം. വിവിധ സെഗ്മെന്റുകളിൽ ഐക്യൂ തുടർച്ചയായി ഫോണുകൾ ഇറക്കിക്കൊണ്ടിരിക്കുന്നു. ഇവയെല്ലാം ആ സെഗ്മെന്റിലെ സൂപ്പർ ഹിറ്റുകളായി മാറുകയും ജനപ്രീതി നേടുകയും ചെയ്യുന്നു. അ‌ടുത്തിടെ പുറത്തിറങ്ങിയ ഐക്യൂ Z9 സീരീസിലെ ഫോണുകളെല്ലാം ഏറെ ഹിറ്റായിരുന്നു. അ‌തിൽ ഏറ്റവും ഒടുവിലായി ലോഞ്ച് ചെയ്യപ്പെട്ടത് ബജറ്റ് വിലയിൽ എത്തിയ ഐക്യൂZ9 ​ലൈറ്റ് 5ജി ആയിരുന്നു, ഏതാണ്ട് 9999 രൂപ വിലയിൽ വാങ്ങാം എന്നതായിരുന്നു ഐക്യൂZ9 ​ലൈറ്റ് 5ജിയുടെ പ്രത്യേകത.

ഐക്യൂ Z9 സീരീസിലെ ഫോണുകളെല്ലാം ഏതാണ്ട് 20000 രൂപയിൽ താഴെ വിലയിൽ വാങ്ങാനാകുന്ന മികച്ച സ്മാർട്ട്ഫോണുകളാണ്. ഇപ്പോൾ 25000 രൂപയിൽ താഴെ വിലയിലുള്ള സെഗ്മെന്റിലേക്കും കാര്യമായ സംഭാവന നൽകാൻ ഐക്യൂ തയാറെടുത്തിരിക്കുന്നു. അ‌തിന്റെ ഭാഗമായി ഐക്യൂ Z9s എന്ന പുതിയ സീരീസ് ഇന്ത്യയിൽ ലോഞ്ച് ചെയ്യാൻ പോകുകയാണ്.

ഇരട്ടകളാ... രണ്ട് ക്യാമറയുള്ളവൻ 'സിംപിളൻ', മൂന്ന് ക്യാമറയുള്ളവൻ പ്രോ!

ഓഗസ്റ്റ് 21ന് ഐക്യൂ Z9s സീരീസ് (iQOO Z9s series) ഇന്ത്യയിൽ ലോഞ്ച് ചെയ്യും എന്ന് ഐക്യൂ സ്ഥിരീകരിച്ചുകഴിഞ്ഞു. രണ്ട് സ്മാർട്ട്ഫോണുകളാണ് ഇതിൽ ഉണ്ടാകുക. ഐക്യൂ Z9s, ഐക്യൂ Z9s പ്രോ എന്നിവയാണ് അ‌വ. ഈ രണ്ട് സ്മാർട്ട്ഫോണുകളും 5ജി പിന്തുണയോടെയാണ് എത്തുന്നത്. ലോഞ്ച് തിയതി സ്ഥിരീകരിച്ചതിനപ്പുറം ഈ ഫോണിനെപ്പറ്റി കാര്യമായ മറ്റ് വിവരങ്ങളൊന്നും കമ്പനി പുറത്തുവിട്ടിട്ടില്ല.

എന്നാൽ ഐക്യൂ Z9s സീരീസിന്റെ വില അ‌ടക്കമുള്ള വിവരങ്ങൾ ടിപ്സ്റ്റർമാർ ഇതിനകം ഓൺ​ലൈനിലൂടെ വെളിപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഐക്യൂവിന്റെ ചില ടീസറുകളും വില സംബന്ധിച്ച ചില സൂചനകൾ നൽകുന്നുണ്ട്. ഐക്യൂ Z9s​ സ്റ്റാന്റേർഡ് മോഡൽ 20000 രൂപ ബജറ്റിലും പ്രോ മോഡൽ 25000 രൂപയോടടുത്ത വിലയിലും വിൽപ്പനയ്ക്ക് എത്തും എന്നാണ് റിപ്പോർട്ട്.

ഇരട്ടകളാ... രണ്ട് ക്യാമറയുള്ളവൻ 'സിംപിളൻ', മൂന്ന് ക്യാമറയുള്ളവൻ പ്രോ!

ക്യാമറ, ചിപ്സെറ്റ്, ബാറ്ററി തുടങ്ങി ഈ ഐക്യൂ Z9s സീരീസ് ഫോണുകളെക്കുറിച്ചുള്ള വിവരങ്ങളൊന്നും ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. എന്നാൽ വിവിധ ലീക്ക് റിപ്പോർട്ടുകളെ അ‌ടിസ്ഥാനമാക്കി ഇന്ത്യടുഡേ റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഐക്യൂ Z9s ന് ഡ്യുവൽ റിയർക്യാമറ സജ്ജീകരണവും പ്രോ മോഡലിന് ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണവും ഉണ്ടാകും എന്നാണ്.

ഐക്യൂ Z9s സീരീസ് ഫോണുകളുടെ ക്യാമറ മൊഡ്യൂൾ ഐക്യുവിന്റെ നിലവിലെ ഏറ്റവും മികച്ച സ്മാർട്ട്ഫോൺ ആയ ഐക്യൂ 12ന്റെ ഡി​സൈനിന് സമാനമായാണ് എത്തുന്നത്. ഐക്യൂ Z9s പ്രോയുടെ ഫീച്ചറുകൾ ലഭിച്ചതായി ടിപ്‌സ്റ്റർ സഞ്ജു ചൗധരി അവകാശപ്പെടുന്നു. അ‌തിൽ 120Hz റിഫ്രഷ് റേറ്റുള്ള 6.78 ഇഞ്ച് കർവ്ഡ് AMOLED ഡിസ്‌പ്ലേ ഉണ്ടാകുമെന്ന് സഞ്ജു വെളിപ്പടുത്തി.

കൂടാതെ, ഐക്യൂ Z9s പ്രോ മോഡൽ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 7 ജെൻ 3 പ്രൊസസറും 5,500 എംഎഎച്ച് ബാറ്ററിയും സഹിതമെത്തുമെന്നും റിപ്പോർട്ടുകളുണ്ട്. റിയർ ക്യാമറ മൊഡ്യൂളിലെ പ്രധാന ക്യാമറ 50 മെഗാപിക്സലിന്റേത് ആയിരിക്കുമെന്നും ഇത് സോണി LYT600 സെൻസർ സഹിതമാകും എത്തുകയെന്നും റിപ്പോർട്ടുകൾ പറയുന്നു.

ഇരട്ടകളാ... രണ്ട് ക്യാമറയുള്ളവൻ 'സിംപിളൻ', മൂന്ന് ക്യാമറയുള്ളവൻ പ്രോ!

30000 രൂപയിൽ താഴെ വിലയിൽ വിപണിയിൽ ലഭ്യമായിട്ടുള്ള സ്മാർട്ട്ഫോണുകൾക്ക് Z9s സീരീസ് വൻ വെല്ലുവിളിയാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എന്തായാലും പുതിയ ഫോൺ എത്തും എന്ന പ്ര​ഖ്യാപനം വന്നതോടെ ഐക്യൂ ആരാധകർ ആവേശത്തിലാണ്. 30000 രൂപയിൽ താഴെ വിലയിൽ ഫോൺ തേടുന്നവർക്ക് ഏറ്റവും മികച്ച ഓപ്ഷൻ തന്നെ ഐക്യൂ നൽകും എന്ന് പ്രതീക്ഷിക്കപ്പെടുന്നു.

More from GizBot

Best Mobiles in India

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X