ദിവസം മുഴുവൻ നിന്ന് പണിയെടുക്കും! ഐക്യൂ Z9x 5G വാങ്ങാൻ റെഡിയായിക്കോ, 'ഇതാണ്' തീയതി
ഇന്ത്യയിലെ ഐക്യൂ ആരാധകർക്ക് സന്തോഷിക്കാൻ ഒരു കാരണം കൂടി എത്തിയിരിക്കുന്നു. അടുത്തിടെ ഐക്യൂ Z9 സീരീസിൽ ചൈനയിൽ അവതരിപ്പിക്കപ്പെട്ട ഐക്യൂ Z9x 5ജി (iQOO Z9x 5G) മേയ് 16 ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്ന് സ്ഥിരീകരിച്ചിരിക്കുന്നു. ഐക്യൂ ഇന്ത്യയുടെ സിഇഒ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
ഇതിനകം ഇന്ത്യയിൽ ലോഞ്ച് ചെയ്യപ്പെട്ടിട്ടുള്ള വിവോയുടെ T3x 5ജിയുടെ സമാന ഫീച്ചറുകൾ തന്നെയാണ് ചൈനയിൽ ലോഞ്ച് ചെയ്ത ഐക്യൂ Z9x 5ജിയിൽ ഉള്ളത്. ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന ഐക്യൂ Z9x 5ജിയും Vivo T3xന്റെ റീബാഡ്ജ് പതിപ്പുതന്നെ ആയിരിക്കും. 15000 രൂപയിൽ താഴെവിലയിലാകും ഇത് എത്തുക.

ഐക്യൂ സ്പെയർ പാർട്സ് പേജിൽ അടുത്തിടെ ഐക്യൂ Z9x 5ജി ലിസ്റ്റ് ചെയ്തതിരുന്നു. ഇതിന് പിന്നാലെയാണ് ലോഞ്ച് സ്ഥിരീകരിച്ചിരിക്കുന്നത്. ഇത് കൂടാതെ ആമസോൺ വഴി ഈ ഐക്യൂ ഫോൺ വിൽപ്പനയ്ക്ക് എത്തുമെന്ന് ആമസോൺ മൈക്രോസൈറ്റും സ്ഥിരീകരിച്ചിട്ടുണ്ട്. 6000mAh ബാറ്ററിയാണ് ഈ ഫോണിന്റെ പ്രധാന ഹൈലൈറ്റായി കമ്പനി ഉയർത്തിക്കാണിക്കുന്നത്.
ലോഞ്ച് സ്ഥിരീകരിച്ചതിന് പിന്നാലെ 6000mAh ബാറ്ററി ഹൈലൈറ്റ് ചെയ്തുകൊണ്ട് "ഫുൾ ഡേ, ഫുൾ ലോഡഡ്" എന്ന് എഴുതിയ ഐക്യൂ Z9x 5ജിയുടെ ചിത്രവും ഐക്യൂ സിഇഒ പങ്കുവച്ചിട്ടുണ്ട്. ഇതിനകം ചൈനയിൽ ലോഞ്ച് ചെയ്തിട്ടുള്ളതിനാലും വിവോ ഫോണിന്റെ റീബാഡ്ജ് പതിപ്പ് എന്നതിനാലും ഐക്യൂ Z9x 5ജിയുടെ ഫീച്ചറുകൾ എന്തൊക്കെയാണ് എന്ന് പകൽപോലെ വ്യക്തമാണ്.

ഐക്യൂ Z9x 5ജിയുടെ പ്രധാന ഫീച്ചറുകൾ: 6.72 ഇഞ്ച് (2408×1080 പിക്സലുകൾ) ഫുൾ HD+ സ്ക്രീൻ ആണ് ഇതിലുള്ളത്. 120Hz റിഫ്രഷ് റേറ്റ്, 1000 nits വരെ പീക്ക് ബ്രൈറ്റ്നസ്, 339 ppi പിക്‌സൽ സാന്ദ്രത, 83 ശതമാനം NTSC കളർ ഗാമറ്റ് എന്നിവയും ഇതിലുണ്ട്.
ഒക്ട കോർ (4x A78 at 2.2GHz+4x A55 at 1.8GHz Kryo CPU) സ്നാപ്ഡ്രാഗൺ 6 ജെൻ-1 4nm ചിപ്സെറ്റാണ് ഈ സ്മാർട്ട്ഫോണിന്റെ കരുത്ത്. ഇതോടൊപ്പം അഡ്രിനോ 710 ജിപിയുവും ഇതിലുണ്ട്. 4GB/ 6GB/ 8GB LPDDR4x റാം, 128GB (UFS 2.2) സ്റ്റോറേജ് ഓപ്ഷനുകളിൽ ഐക്യൂ Z9x ഇന്ത്യയിലും ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
50എംപി മെയിൻ സെൻസറും 2എംപി ഡെപ്ത് ലെൻസും അടങ്ങുന്ന ഡ്യുവൽ ക്യാമറ സജ്ജീകരണമാണ് ഐക്യൂ Z9x 5ജിയിലുള്ളത്. ഫ്രണ്ടിൽ f/2.05 അപ്പേർച്ചർ ഉള്ള 8MP ക്യാമറയാണ് നൽകുക. 5G, ഡ്യുവൽ 4G VoLTE, Wi-Fi 6 802.11 ax (2.4GHz + 5GHz), ബ്ലൂടൂത്ത് 5.1, ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി എന്നിവയൊക്കെയാണ് കണക്ടിവിറ്റി ഫീച്ചറുകൾ.

ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി), സൈഡ് മൌണ്ട് ചെയ്ത ഫിംഗർപ്രിൻ്റ് സെൻസർ, 3.5എംഎം ഓഡിയോ ജാക്ക്, സ്റ്റീരിയോ സ്പീക്കറുകൾ, പൊടിയും വെള്ളവും പ്രതിരോധിക്കാൻ IP64 റേറ്റിങ് എന്നിവയും ഐക്യൂ Z9x 5ജിയിലുണ്ട്. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച്ഒഎസ് 14 ൽ ആണ് ഈ ഐക്യൂ ഫോണിന്റെ പ്രവർത്തനം.
വിലയും ലഭ്യതയും: ഐക്യൂ Z9x 5ജിയുടെ ഇന്ത്യയിലെ വിലവിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. ചൈനയിൽ ഐക്യൂ Z9x 5ജിയുടെ 8GB+ 128GB അടിസ്ഥാന മോഡലിന് 1149 യുവാൻ (ഏകദേശം 13,210 രൂപ) ആയിരുന്നു വില. 8GB+ 256GB വേരിയന്റിന് ഏകദേശം 14,360 രൂപയും 12GB+ 256GB വേരിയന്റിന് ഏകദേശം 16,985 രൂപയും നൽകണമായിരുന്നു.
അതേപോലെ ഇന്ത്യയിൽ ഇതേ ഫീച്ചറുകളോടെ ലഭ്യമായിട്ടുള്ള വിവോ T3x 5ജിയുടെ അടിസ്ഥാന മോഡൽ 13,499 രൂപ വിലയിലാണ് ലഭ്യമായിട്ടുള്ളത്. ഈ വിലകൾ കണക്കിലെടുക്കുമ്പോൾ ഐക്യൂ Z9x 5ജിയുടെ അടിസ്ഥാന മോഡൽ 15000 രൂപയിൽ താഴെ വിലയിൽ തന്നെയാകും എത്തുക. ആമസോൺ വഴിയാണ് ഈ ഫോണിന്റെ വിൽപ്പനയെന്ന് ഇതിനകം സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.


Click it and Unblock the Notifications








