ഹാവൂ... കേൾക്കാൻ കൊതിച്ച ആ ഡിസ്കൗണ്ട് എത്തി! ഐക്യൂ Z9x 5G ഇപ്പോൾ വൻ വിലക്കുറവിൽ വാങ്ങാം
അന്ന് വിപണിയിൽ ഉണ്ടായിരുന്ന ഒരുപാട് സ്മാർട്ട്ഫോണുകളുടെ ഉറക്കം കെടുത്തിക്കൊണ്ട് ഈ വർഷം മേയിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്യപ്പെട്ട സ്മാർട്ട്ഫോൺ ആണ് ഐക്യൂ Z9x 5ജി (iQOO Z9x 5G). കുറഞ്ഞ വിലയിൽ മികച്ച ഫീച്ചറുകളുമായി എത്തിയതിനാൽ തന്നെ നിരവധി പേർ ഇത് സ്വന്തമാക്കി. മാസങ്ങൾക്കിപ്പുറവും ഇതിന്റെ ഡിമാൻഡ് തെല്ലും കുറഞ്ഞിട്ടില്ല, അങ്ങനെയിരിക്കെത്തന്നെ ഈ ഐക്യൂ ഫോൺ ആമസോണിൽ ഇപ്പോൾ വൻ ഡിസ്കൗണ്ടിൽ വാങ്ങാൻ അവസരം ഒരുങ്ങിയിരിക്കുന്നു. അതായത് ലോഞ്ച് വിലയെക്കാളും ലോഞ്ച് സമയത്തെ ഓഫർ വിലകളെക്കാലും വിലക്കുറവിൽ ഇപ്പോൾ ഈ ഫോൺ വാങ്ങാൻ കഴിയും.
ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന സമയത്ത് ഐക്യൂ Z9x 5ജിയുടെ 4GB+ 128GB വേരിയന്റിന് 12,999 രൂപയായിരുന്നു വില. 6GB+ 128GB വേരിയന്റ് 14,499 രൂപയ്ക്കും ടോപ്പ് എൻഡ് 8GB+ 128GB മോഡൽ 15,999 രൂപയ്ക്കും ആണ് ലഭ്യമായിരുന്നത്. ഡിമാൻഡ് കുറഞ്ഞിട്ടില്ലാത്തതിനാൽ ഇപ്പോഴും ഇതിന്റെ വിലയിൽ കാര്യമായ ഇടിവ് ഉണ്ടായിട്ടില്ല. എന്നാൽ ആമസോൺ കൂപ്പണിന്റെയും ബാങ്ക് ഡിസ്കൗണ്ടിന്റെയും ബലത്തിൽ ഇത് വിലക്കുറവിൽ വാങ്ങാനാകും.

ഐക്യൂ Z9x 5ജിയുടെ അടിസ്ഥാന മോഡൽ 12,499 രൂപയ്ക്കും 6ജിബി മോഡൽ 13,999 രൂപയ്ക്കും 8ജിബി മോഡൽ 15,499 രൂപയ്ക്കും ആണ് ആമസോണിൽ ഇപ്പോൾ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഈ വേരിയന്റുകൾക്കെല്ലാം 500 രൂപ കൂപ്പൺ ഡിസ്കൗണ്ട് ലഭ്യമാണ്. ഇത് കൂടാതെ 1750 രൂപ ബാങ്ക് ഡിസ്കൗണ്ടും ലഭിക്കും. അങ്ങനെ മൊത്തം 2250 രൂപയുടെ ഡിസ്കൗണ്ട് ലഭിക്കും.
അതിനാൽ ഐക്യൂ Z9x 5ജിയുടെ അടിസ്ഥാന മോഡൽ വെറും 10249 രൂപയ്ക്കും, 6ജിബി വേരിയന്റ് 11749 രൂപയ്ക്കും 8ജിബി വേരിയന്റ് 13249 രൂപയ്ക്കും വാങ്ങാൻ ലഭ്യമാകുന്നു. ഐക്യൂ സ്മാർട്ട്ഫോണുകൾ ബജറ്റ് വിലയിൽ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവരെ സംബന്ധിച്ചിടത്തോളം ഇത് മികച്ച ഡീൽ ആണ്.

ഐക്യൂവിന്റെ ബജറ്റ് 5ജി സ്മാർട്ട്ഫോണായ ഐക്യൂ Z9 ലൈറ്റ് 5ജിയുടെ 6ജിബി വേരിയന്റിന് പോലും 10999 രൂപയാണ് വില. അപ്പോഴാണ് ഈ കൂടിയ മോഡൽ ഇത്രയും വിലക്കുറവിൽ ലഭ്യമായിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. പരിമിതമായ സമയത്തേക്ക് മാത്രമാകും ഈ ഡീൽ ലഭ്യമാകുക എന്നതും ശ്രദ്ധിക്കണം. സ്റ്റോം ഗ്രേ, ടൊർണാഡോ ഗ്രീൻ നിറങ്ങളിൽ ഈ സ്മാർട്ട്ഫോൺ ലഭ്യമാകും.
ഐക്യൂ Z9x 5ജിയുടെ പ്രധാന ഫീച്ചറുകൾ: ഒക്ട കോർ സ്നാപ്ഡ്രാഗൺ 6 ജെൻ-1 4nm ചിപ്സെറ്റാണ് ഈ സ്മാർട്ട്ഫോണിന്റെ കരുത്ത്. 6.72 ഇഞ്ച് (2408×1080 പിക്സലുകൾ) ഫുൾ HD+ സ്ക്രീൻ ആണ് ഇതിലുള്ളത്. 120Hz റിഫ്രഷ് റേറ്റ്, 1000 nits വരെ പീക്ക് ബ്രൈറ്റ്നസ്, 339 ppi പിക്‌സൽ സാന്ദ്രത, 83 ശതമാനം NTSC കളർ ഗാമറ്റ് എന്നിവയും ഇതിലുണ്ട്.
ഗ്രാഫിക്‌സിനായി അഡ്രിനോ 710 ജിപിയുവഒം മികച്ച പെർഫോമൻസിന് പിന്തുണ നൽകാനായി LPDDR4x റാമും UFS 2.2 സ്റ്റോറേജും ഈ ഐക്യൂ ഫോൺ വാഗ്ദാനം ചെയ്യുന്നു. മെമ്മറി കാർഡ് ഉപയോഗിച്ച് സ്റ്റോറേജ് 1TB വരെ വികസിപ്പിക്കാം. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച്ഒഎസ് 14 ൽ ആണ് ഈ ഐക്യൂ ഫോണിന്റെ പ്രവർത്തനം.

ക്യാമറകളുടെ കാര്യമെടുത്താൽ, ഡ്യുവൽ റിയർ ക്യാമറകളാണ് ഐക്യൂ Z9x 5ജിയിൽ ഉള്ളത്. അതിൽ 50എംപി മെയിൻ സെൻസറും 2എംപി ഡെപ്ത് ലെൻസും അടങ്ങുന്നു. f/2.05 അപ്പേർച്ചർ ഉള്ള 8MP ഫ്രണ്ട് ക്യാമറയും ഉണ്ട്. 4കെ വീഡിയോ റെക്കോർഡിംഗ് 8ജിബി റാം വേരിയന്റിൽ മാത്രമാണ് ലഭ്യമാകുക.
ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ+ നാനോ/ മൈക്രോ എസ്ഡി), സൈഡ് മൗണ്ട് ഫിംഗർപ്രിൻ്റ് സെൻസർ, 5G, ഡ്യുവൽ 4G VoLTE, Wi-Fi 6 802.11 ax (2.4GHz + 5GHz), ബ്ലൂടൂത്ത് 5.1, ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി, 3.5എംഎം ഓഡിയോ ജാക്ക്, സ്റ്റീരിയോ സ്പീക്കറുകൾ, IP64 റേറ്റിങ്, 44W ഫാസ്റ്റ് ചാർജിങ് പിന്തുണയോടെ 6000mAh ബാറ്ററി എന്നിവയും ഈ ഫോണിലുണ്ട്.


Click it and Unblock the Notifications








