Home
Mobile

ബോളി മോഹിച്ചവന് പാൽപ്പായസം കൂടി കിട്ടിയ അ‌വസ്ഥ! ഏറ്റവും മികച്ച ബജറ്റ് ഐക്യൂ 5ജി ഫോണിന് ഡിസ്കൗണ്ട്

മോഹിച്ചതിനെക്കാൾ വലുത് കിട്ടുമ്പോൾ ആർക്കായാലും സന്തോഷം തോന്നുക സ്വാഭാവികമാണ്. കേരളത്തിലെ ചിലയിടങ്ങളിൽ പാൽപ്പായസത്തിനൊപ്പം കഴിക്കുന്ന ഒരു വിഭവമാണ് ബോളി. ​ഒരു ബോളി കിട്ടിയാൽ നന്നായിരുന്നു എന്ന് കൊതി തോന്നിയവന് പാൽപ്പായസത്തോടു കൂടി ബോളി കിട്ടിയാൽ എങ്ങനെയുണ്ടാകും, അ‌വന് അ‌തിൽപ്പരം സന്തോഷം ​വേറെയുണ്ടാകില്ല. ഏതാണ്ട് അ‌തേ അ‌വസ്ഥ ഇപ്പോൾ സ്മാർട്ട്ഫോൺ ആരാധകരെ തേടി എത്തിയിരിക്കുന്നു. ഏറ്റവും കുറഞ്ഞ നിരക്കിൽ മികച്ചൊരു 5ജി സ്മാർട്ട്ഫോൺ തേടി നടന്നവർക്ക് പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡായ ഐക്യുവിന്റെ (Iqoo) ബജറ്റ് 5ജി ഫോൺ ഇപ്പോൾ വൻ ഡിസ്കൗണ്ടിൽ സ്വന്തമാക്കാൻ അ‌വസരം ഉണ്ട്.

ഇന്ത്യൻ സ്മാർട്ട്ഫോൺ പ്രേമികൾക്കിടയിൽ ജനസമ്മതിയുള്ള ഒരു ബ്രാൻഡാണ് ഐക്യൂ. ഇതിനകം വിവിധ സെഗ്മെന്റുകളിൽ അ‌വതരിപ്പിച്ചിട്ടുള്ള മികച്ച സ്മാർട്ട്ഫോൺ മോഡലുകൾ ​ആണ് ഐക്യുവിന് ഈ ജനപ്രീതി നേടി നൽകിയത്. പ്രീമിയം സെഗ്മെന്റ് മുതൽ ബജറ്റ് സെഗ്മെന്റ് വരെ ഐക്യൂ സ്മാർട്ട്ഫോണുകൾ നിറഞ്ഞു നിൽക്കുന്നുണ്ട്.

ബോളി മോഹിച്ചവന് പാൽപ്പായസം കൂടി കിട്ടിയ അ‌വസ്ഥ!

10000 രൂപയോടടുത്ത വിലയിൽ മികച്ചൊരു 5ജി സ്മാർട്ട്ഫോൺ ആഗ്രഹിക്കുന്ന നിരവധിപേർ ഇന്ത്യയിലുണ്ട്. ഇത് മനസിലാക്കി വിവിധ സ്മാർട്ട്ഫോൺ ​ബ്രാൻഡുകൾ ഇപ്പോൾ 10000- 12000 റേഞ്ചിൽ ബജറ്റ് 5ജി ഫോണുകൾ ഇറക്കുന്നു. അ‌തിനാൽത്തന്നെ ഈ സെഗ്മെന്റിൽ ഇപ്പോൾ മത്സരം ഏറെ ശക്തമാണ്. ഈ വെല്ലുവിളികളെയെല്ലാം നേരിട്ടുകൊണ്ട് ഐക്യൂ കഴിഞ്ഞമാസം ഇന്ത്യയിൽ ലോഞ്ച് ചെയ്ത സ്മാർട്ട്ഫോണാണ് ഐക്യൂ Z9x 5ജി.

ബജറ്റ് വിലയിൽ ഏറ്റവും ഒടുവിലായി ഐക്യൂ ഇന്ത്യയിൽ അ‌വതരിപ്പിച്ച ഈ മികച്ച 5ജി സ്മാർട്ട്ഫോണിന് ഇപ്പോൾ ആമസോണിൽ കിടിലൻ ഡിസ്കൗണ്ട് ലഭ്യമാണ്. ഐക്യൂ Z9x 5ജിയുടെ 4GB+ 128GB വേരിയന്റിന് 12,999 രൂപയും 6GB+ 128GB വേരിയന്റിന് 14,499 രൂപയും ടോപ്പ് എൻഡ് 8GB+ 128GB വേരിയന്റിന് 15,999 രൂപയും ആണ് വില.

ബോളി മോഹിച്ചവന് പാൽപ്പായസം കൂടി കിട്ടിയ അ‌വസ്ഥ!

എന്നാലിപ്പോൾ ആമസോണിൽ ഐക്യൂ Z9x 5ജിക്ക് ഡിസ്കൗണ്ട് ലഭ്യമാക്കിയിരിക്കുന്നു. ബാങ്ക് ഡിസ്കൗണ്ട് വഴി ഈ ഐക്യൂ 5ജി സ്മാർട്ട്ഫോണിന്റെ വിലയിൽ 1000 രൂപയുടെ ഡിസ്കൗണ്ട് നേടാം. അ‌തായത് പ്രാരംഭ മോഡൽ 11,999 രൂപ ബജറ്റിൽ ആമസോണിൽ നിന്ന് വാങ്ങാൻ സാധിക്കും. യഥാർഥത്തിൽ ലോഞ്ച് ഓഫർ എന്ന നിലയിൽ കഴിഞ്ഞ മാസം ഫോൺ ഇറങ്ങിയപ്പോൾ ഇതേ ഡിസ്കൗണ്ട് ലഭ്യമായിരുന്നു.

സാധാരണയായി പല ഫോണുകൾക്കും ആദ്യത്തെ ഒരാഴ്ചത്തോളം മാത്രമാണ് ലോഞ്ച് ഓഫറുകൾ ലഭ്യമാകുക. എന്നാൽ ഈ ഐക്യൂ 5ജി സ്മാർട്ട്ഫോൺ ഇപ്പോഴും അ‌തേ കുറഞ്ഞ വിലയിൽ വാങ്ങാൻ സാധിക്കുന്നു എന്നത് ഉപയോക്താക്കൾക്ക് ഗുണകരമാണ്. ഈ ഡിസ്കൗണ്ട് ഇപ്പോഴും ലഭ്യമാകുന്നതിന് കാരണം ഒരുപക്ഷേ ബജറ്റ് 5ജി സ്മാർട്ട്ഫോൺ വിപണിയിൽ നിലനിൽക്കുന്ന കനത്ത മത്സരം ആകാം.

ബജറ്റ് വിലയിൽ ലഭ്യമാകുന്ന 5ജി സ്മാർട്ട്ഫോൺ എന്നതിനൊപ്പം 6000mAh ബാറ്ററിയാണ് ഐക്യൂ Z9x 5ജി ഫോണിന്റെ പ്രധാന ഹൈലൈറ്റായി കമ്പനി ഉയർത്തിക്കാണിക്കുന്നത്. ഇത് ഒറ്റ ചാർജിൽ രണ്ട് ദിവസം വരെ നീണ്ടുനിൽക്കുമെന്ന് അവകാശപ്പെടുന്നു. ഇതേ സെഗ്മെന്റിലെ മറ്റ് ബ്രാൻഡുകളുടെ മോഡലുകൾക്ക് ഐക്യൂ Z9x 5ജി കനത്ത വെല്ലുവിളി ഉയർത്തുന്നു.

ബോളി മോഹിച്ചവന് പാൽപ്പായസം കൂടി കിട്ടിയ അ‌വസ്ഥ!

ഐക്യൂ Z9x 5ജി (iQOO Z9x 5G) യുടെ പ്രധാന ഫീച്ചറുകൾ: 6.72 ഇഞ്ച് (2408×1080 പിക്സലുകൾ) ഫുൾ HD+ സ്ക്രീൻ ആണ് ഐക്യൂ Z9x 5ജിയിൽ ഉള്ളത്. 120Hz റിഫ്രഷ് റേറ്റ്, 1000 nits വരെ പീക്ക് ​ബ്രൈറ്റ്നസ്, 339 ppi പിക്‌സൽ സാന്ദ്രത, 83 ശതമാനം NTSC കളർ ഗാമറ്റ് എന്നിവ ഇതിലുണ്ട്.

ഒക്ടാ കോർ (4x A78 at 2.2GHz+4x A55 at 1.8GHz Kryo CPU) സ്നാപ്ഡ്രാഗൺ 6 ജെൻ-1 4nm ചിപ്സെറ്റാണ് ഈ സ്മാർട്ട്ഫോണിന്റെ കരുത്ത്. ഇതോടൊപ്പം ഗ്രാഫിക്‌സിനായി അഡ്രിനോ 710 ജിപിയുവും ഉണ്ട്. ​4GB/ 6GB /8GB LPDDR4x റാം ഓപ്ഷനുകളും 128GB (UFS 2.2) സ്റ്റോറേജും ഈ ഐക്യൂ ഫോൺ വാഗ്ദാനം ചെയ്യുന്നു.

ഡ്യുവൽ റിയർ ക്യാമറകളാണ് ഐക്യൂ Z9x 5ജിയിൽ ഉള്ളത്. 50എംപി മെയിൻ സെൻസറും 2എംപി ഡെപ്ത് ലെൻസും ഇതിൽ അടങ്ങുന്നു. ഫ്രണ്ടിൽ f/2.05 അപ്പേർച്ചർ ഉള്ള 8MP ക്യാമറയാണ് നൽകിയിരിക്കുന്നത്. 4കെ വീഡിയോ റെക്കോർഡിംഗ് 8ജിബി റാം വേരിയന്റിൽ മാത്രമാണ് ലഭ്യമാകുക എന്നകാര്യം ശ്രദ്ധിക്കണം.

44W ഫാസ്റ്റ് ചാർജിങ് പിന്തുണയോടെയാണ് ഇതിലെ 6000mAh ബാറ്ററി എത്തുന്നത്. ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ+ നാനോ/ മൈക്രോ എസ്ഡി), സൈഡ് മൗണ്ട് ഫിംഗർപ്രിൻ്റ് സെൻസർ, 3.5എംഎം ഓഡിയോ ജാക്ക്, സ്റ്റീരിയോ സ്പീക്കറുകൾ, IP64 റേറ്റിങ്, 5G, എന്നീ ഫീച്ചറുകളും ഇതിലുണ്ട്. സ്റ്റോം ഗ്രേ, ടൊർണാഡോ ഗ്രീൻ നിറങ്ങളിൽ ഈ സ്മാർട്ട്ഫോൺ ലഭ്യമാകും.

Best Mobiles in India

English summary
Iqoo's budget 5G phone is now available at a huge discount. The iQoo Z9x 5G is priced at Rs 12,999 for the 4GB+ 128GB variant, Rs 14,499 for the 6GB+ 128GB variant and Rs 15,999 for the top-end 8GB+ 128GB variant. But now Amazon is getting a bank discount so you can buy it at a cheaper price.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X