Home
Mobile

അമേരിക്കയുടെ ഒറ്റപ്പെടുത്തലിൽ നിന്നും കരുത്തോടെ മുന്നേറാൻ വാവെയ്; സ്വന്തം ഒഎസ് ആലോചനയിൽ

By Shafik

അമെരിക്കക്ക് ചൈനീസ് കമ്പനികളോട് എന്തോ ഒരു അയിത്തമാണ്. സംഭവം പണ്ട് ചൈനീസ് കമ്പനികൾ നിരവധി ഗുണമേന്മയില്ലാത്ത ഉൽപ്പന്നങ്ങൾ ഇറക്കിയിരുന്നെങ്കിലും ഇന്ന് ആ കഥയൊക്കെ പാടെ മാറിയിട്ടുണ്ട്. ഇന്ന് ലോകത്തിലെ തന്നെ ഏറ്റവും മികച്ച സ്മാർട്ഫോണുകൾ ഇറക്കുന്ന കമ്പനികളിൽ പലരും ചൈനയിൽ നിന്നുള്ളവർ തന്നെയാണ്. വാവെയ്, ഷവോമി, സെഡ് ടി ഇ തുടങ്ങിയ മുൻകിട കമ്പനികളും ഓപ്പോ, വിവോ പോലെയുള്ള ശരാശരി നിലവാരമുള്ള കമ്പനികളെല്ലാം ചൈനയിൽ നിന്ന് തന്നെയുള്ളതാണ്.

അമേരിക്കയുടെ ഒറ്റപ്പെടുത്തലിൽ നിന്നും കരുത്തോടെ മുന്നേറാൻ വാവെയ്

ഈ കമ്പനികളെല്ലാം തന്നെ നിലവാരം കുറഞ്ഞ ഗുണമേന്മയില്ലാത്ത ഉൽപന്നങ്ങൾ മാത്രമാണ് ചൈനയിൽ നിന്നും പുറത്തിറങ്ങുക എന്ന സങ്കൽപ്പത്തെ പൊളിച്ചെഴുതിയവരും തങ്ങളെ മോശക്കാരെന്ന് പറഞ്ഞവരെ കൊണ്ട് തന്നെ തിരുത്തി മികച്ച ഗുണനിലവാരമുള്ള ഫോണുകൾ എന്ന് പറയിച്ചവരുമാണ്. ഷവോമിയെ പോലെ, വാവെയ് യെ പോലെ ഇത്രയ്ക്കധികം മുന്നേറ്റം നടത്തിയ ഫോണുകൾ വേറെയില്ല എന്ന് തന്നെ പറയാം. എന്നിരുന്നാലും അമേരിക്കക്ക് ഈ കമ്പനികളെ തങ്ങളുടെ രാജ്യത്തിലേക്ക് അടുപ്പിക്കുന്നതിനോട് ശക്തമായ എതിർപ്പുകളുണ്ട്.

അതുകൊണ്ട് തന്നെയാണ് വാവെയ്ക്ക് അമേരിക്കൻ സ്മാർട്ഫോൺ വിപണിയിൽവിലക്കേർപ്പെടുത്തിയതും അവിടത്തെ ആളുകൾക്ക് ഈ മോഡലുകൾ ഉപയോഗിക്കാൻ പറ്റാത്തതും. ആ നിരയിലേക്ക് ഇപ്പോൾ ZTEയും കൂടെ വന്നിരിക്കുകയാണ്. ഈ കമ്പനിക്കും തങ്ങളുടെ രാജ്യത്ത് അമേരിക്കൻ സർക്കാർ വിലക്കേർപ്പെടുത്തിയിരിക്കുകയാണ്. എന്നാൽ വാവെയ്, തങ്ങളുടേതായ വിപണി അമേരിക്കയിൽ ഇല്ലെങ്കിലും ലോകത്തിന്റെ മറ്റു സ്ഥലങ്ങളിലെല്ലാം തന്നെ വികസിപ്പിച്ചിരിക്കുന്നത് അത്രയധികം പേടിക്കേണ്ടതില്ല.

എന്നാലും ചില കാര്യങ്ങൾ വാവെയ് കമ്പനിയെ അലട്ടുന്നുണ്ട്. ഓപ്പറേറ്റിങ് സിസ്റ്റം തന്നെ. ഗൂഗിളുമായി യാതൊരു പ്രശ്നവുമില്ലാത്തതിനാൽ ആൻഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിക്കുന്നതിന് പ്രശ്നങ്ങളൊന്നും തന്നെയില്ല. എന്നാൽ ഭാവിയിൽ അമേരിക്കയുടെ വിലക്ക് ഏതെങ്കിലും രീതിയിൽ ഗൂഗിളിനെ വാവെയ് ഫോണുകൾക്ക് ഓപ്പറേറ്റിങ് സിസ്റ്റം നൽകുന്നതിനെ ബാധിച്ചാൽ പ്രശ്നങ്ങൾ ആരംഭിക്കും. എന്നാൽ ആൻഡ്രോയിഡ് ഒരു ഓപ്പൺ സോഴ്സ് ഓപ്പറേറ്റിങ് സിസ്റ്റം ആയതിനാൽ ആ രീതിയിലുള്ള പ്രശ്നങ്ങളൊന്നും തന്നേ പേടിക്കേണ്ടതില്ല. എങ്കിലും ഒരു മുൻകരുതലായി തങ്ങളുടെ സ്വന്തമായ ഒരു ഓപ്പറേറ്റിങ് സിസ്റ്റം വികസിപ്പിച്ചെടുക്കാനുള്ള പദ്ധതിയിലാണ് വാവെയ്. അതിന് പിന്നിൽ മറ്റു ചില കാരണങ്ങളും ഉണ്ട്.

സ്വതന്ത്രമായ ഒരു ഓപ്പറേറ്റിങ് സിസ്റ്റം ഉണ്ടാക്കിയെടുത്ത് അത് ഉപയോഗിക്കുന്നതിലൂടെ വാവെയ്ക്ക് ഗൂഗിളിന്റെ നിയന്ത്രണങ്ങളിൽ നിന്നും പൂർണ്ണമായും മോചനം നേടാം. യാതൊരു കാര്യത്തിലും ഗൂഗിളിന്റെ ആവശ്യം കമ്പനിക്ക് ഉണ്ടാവില്ല. സ്വതന്ത്രമായി ഒരു ഓപ്പറേറ്റിങ് സിസ്റ്റം ഉണ്ടാക്കിയെടുത്ത് അത് വിജയിപ്പിക്കുന്നതിന് ആപ്പിൾ കാണിച്ച മിടുക്ക് വാവെയ് പിന്തുടരുകയാണെങ്കിൽ കമ്പനിക്ക് അത് ഗുണകരമാകും. കമ്പനിക്ക് ഫോണിനോട് അനുബന്ധമായ മറ്റു ഉപകരണങ്ങൾ കൂടെ ഇറക്കുകയും അതിലെല്ലാം തന്നെ ഈ ഓപ്പറേറ്റിങ് സിസ്റ്റം വ്യാപിപ്പിക്കാനും കമ്പനിക്ക് സാധ്യമാകും.

ഇതിന്റെയെല്ലാം ആദ്യ പടിയായി കമ്പനി തങ്ങളുടെ സ്വന്തം പ്രൊസസർ ആയ Kirin 970 വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഈ പ്രൊസസർ ആണ് തങ്ങളുടെ ഏറ്റവും പുതിയ മോഡലുകളിലെല്ലാം തന്നെ കമ്പനി ഉപയോഗിച്ചിട്ടുള്ളതും. എന്നാൽ ഹാർഡ്‌വെയർ ഉണ്ടാക്കുന്നത് പോലെ അത്ര എളുപ്പമുള്ളതല്ല സോഫ്റ്റ് വെയർ നിർമാണം എന്ന് കമ്പനിക്ക് നല്ലപോലെ അറിയാം. കാരണം ഒരു മികച്ച ഓപ്പറേറ്റിങ് സിസ്റ്റം ഉണ്ടാക്കുന്നതിൽ മാത്രമല്ല കാര്യം. മറിച്ച് ആൻഡ്രോയിഡ്, ഐഒഎസ് എന്നീ രണ്ടു ഭീമന്മാർക്കിടയിൽ ബിദ് നിൽക്കുന്ന ഒരു സോഫ്റ്റ് വെയർ ആയിരിക്കണം എന്നതും ഇതിന് പിന്തുണ നൽകുന്ന ആപ്പുകളുടെ നല്ലൊരു ശേഖരം തന്നെ ലഭിക്കേണ്ടി വരും എന്നതും പ്രധാന വെല്ലുവിളികളാണ്. എന്തായാലും കാത്തിരിക്കാം, ടെക്ക് ലോകത്തെ പുത്തൻ മാറ്റങ്ങൾക്കായി.

More from GizBot

Best Mobiles in India

English summary
Huawei is thinking using their own operating system as an Android alternative.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X