വിലകുറച്ച് കാണേണ്ട; പതിനായിരത്തിൽ താഴെ വില വരുന്ന ആദ്യ 5ജി സ്മാർട്ട്ഫോണുമായി ലാവ

|

പതിനായിരത്തിൽ താഴെ വില വരുന്ന ആദ്യ 5ജി സ്മാർട്ട്ഫോൺ ( നിലവിൽ ഇന്ത്യയിൽ ലഭ്യമാകുന്ന ഏറ്റവും നിരക്ക് കുറഞ്ഞ 5ജി ഫോൺ ) എന്ന തലക്കെട്ടുമായാണ് ലാവയുടെ ഏറ്റവും പുതിയ 5ജി സ്മാർട്ട്ഫോൺ ലാവ ബ്ലേസ് 5ജി ഇന്ത്യൻ വിപണിയിൽ എത്തുന്നത്. ഒക്ടോബറിൽ നടന്ന മൊബൈൽ ഇന്ത്യ കോൺഗ്രസിൽ കേന്ദ്ര ടെലിക്കോം മന്ത്രി അശ്വനി വൈഷ്ണവാണ് ലാവയുടെ ഈ പുതിയ 5ജി ഫോൺ അവതരിപ്പിച്ചത്. ഇപ്പോഴിതാ വിലയടക്കമുള്ള വിവരങ്ങളുമായി Lava Blaze 5G കമ്പനി ലോഞ്ച് ചെയ്തിരിക്കുകയാണ്.

5ജി ഫോൺ

രാജ്യത്ത് ലഭിക്കുന്ന 5ജി ഫോണുകളിൽ ഏറ്റവും കുറഞ്ഞ നിരക്കിലെത്തുന്ന ഡിവൈസാണ് ലാവ ബ്ലേസ് 5ജി. ലോഞ്ചിനോടനുബന്ധിച്ച് 9,999 രൂപ ഇൻട്രൊഡക്ടറി പ്രൈസിലാണ് ഫോൺ വിപണിയിൽ എത്തുന്നത്. എൻട്രി ലെവൽ സ്മാർട്ട്ഫോണുകൾ മാത്രം ഉപയോഗിക്കുന്ന സാധാരണക്കാർക്ക് വേണ്ടിയാണ് ലാവ ബ്ലേസ് 5ജി ഡിസൈൻ ചെയ്തിരിക്കുന്നത്. അതിനാൽ തന്നെ മറ്റ് 5ജി ഫോണുകളുടെ കൂട്ട് ഫീച്ചർ ധാരാളിത്തമൊന്നുമില്ലാതെ ലളിതമായ ഫീച്ചറുകളും സ്പെക്സുമാണ് ലാവ ബ്ലേസ് 5ജി ഓഫർ ചെയ്യുന്നത്.

 5ജി സപ്പോർട്ട്

5ജി സപ്പോർട്ടുമായി പതിനായിരം രൂപയിൽ താഴെ ഒരു ഫോൺ അവതരിപ്പിച്ചതിനാൽ ഇക്കാര്യത്തിൽ വലിയ കുറ്റവും പറയാനില്ല. പക്ഷെ 5ജിയെന്ന പേരിലെത്തുന്നതിനാൽ 5ജി പെർഫോമൻസ് മികച്ചതായിരിക്കണം എന്ന് വാശി പിടിക്കാൻ യൂസേഴ്സിന് അവകാശമുണ്ട്. ലാവ ബ്ലേസ് 5ജി സ്മാർട്ട്ഫോൺ ഓഫർ ചെയ്യുന്ന 5ജി സ്പെക്സിനെക്കുറിച്ച് ആദ്യം നോക്കാം.

മോഹം അ‌ടങ്ങുന്നില്ലേ, ഐഫോൺ 13 വാങ്ങാൻ ഫ്ലിപ്കാർട്ട് നൽകുന്ന ഈ ഓഫർ പരീക്ഷിക്കൂമോഹം അ‌ടങ്ങുന്നില്ലേ, ഐഫോൺ 13 വാങ്ങാൻ ഫ്ലിപ്കാർട്ട് നൽകുന്ന ഈ ഓഫർ പരീക്ഷിക്കൂ

ലാവ ബ്ലേസ് 5ജിയുടെ 5ജി സ്പെക്സ്
 

ലാവ ബ്ലേസ് 5ജിയുടെ 5ജി സ്പെക്സ്

ബജറ്റ് സെഗമെന്റിൽ വരുന്ന ഫോൺ ആണെങ്കിലും ശക്തിയേറിയ ഒക്ട കോർ മീഡിയടെക് ഡൈമൻസിറ്റി 700 ( 7nm ഫാബ്ലിക്കേഷൻ പ്രോസസ് ) ചിപ്പ്സെറ്റാണ് ലാവ ബ്ലേസ് 5ജി പാക്ക് ചെയ്യുന്നത്. രണ്ട് എആർഎം കോർട്ടക്സ്-എ76 കോറുകൾ ( 2.2 ഗിഗാ ഹെർട്സ് ), ആറ് എആർഎം കോർട്ടക്സ്-എ55 കോറുകൾ ( 2.0 ഗിഗാ ഹെർട്സ് ) എന്നിവ ഈ ചിപ്പ്സെറ്റിന്റെ സവിശേഷതയാണ്.

 

ബജറ്റ്

മാലി-ജി57 എംസി2 ജിപിയുവും ലാവ ബ്ലേസ് 5ജി സ്മാർട്ട്ഫോണിലെ ഡൈമൻസിറ്റി 700 പ്രോസസർ പാക്ക് ചെയ്യുന്നുണ്ട്. മിഡ് റേഞ്ചിലെ എണ്ണം പറഞ്ഞൊരു പ്രോസസറിനെയാണ് ബജറ്റ് സെഗ്മെന്റിലേക്ക് എത്തിക്കുന്നതെന്നും ആലോചിക്കണം. പോക്കോ എം4 5ജി, സാംസങ് എം13 5ജി, റെഡ്മി 11 പ്രൈം 5ജി, റിയൽമി 8 5ജി എന്നിവയൊക്കെ ഡൈമൻസിറ്റി 700 എസ്ഒസിയിൽ പ്രവർത്തിക്കുന്ന ഡിവൈസുകളാണ്.

സബ് 6mm വേബ് ബാൻഡുകൾ

ഇന്ത്യയിൽ ലഭ്യമാകുന്ന എല്ലാ സബ് 6mm വേബ് ബാൻഡുകളും ലാവ ബ്ലേസ് 5ജി സ്മാർട്ട്ഫോണിൽ സപ്പോർട്ട് ചെയ്യുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. എൻ1 / എൻ3 / എൻ5 / എൻ8 / എൻ28 / എൻ41 / എൻ77 / എൻ78 എന്നീ എട്ട് 5ജി ബാൻഡുകൾക്ക് ലാവ ബ്ലേസ് 5ജി സ്മാർട്ട്ഫോണിൽ സപ്പോർട്ട് ലഭിക്കും.

ലാവ ബ്ലേസ് 5ജി ഫീച്ചറുകൾ

ലാവ ബ്ലേസ് 5ജി ഫീച്ചറുകൾ

6.5 ഇഞ്ച് എച്ച്ഡി പ്ലസ് എൽസിഡി ഡിസ്പ്ലെയാണ് സ്മാർട്ട്ഫോണിൽ നൽകിയിരിക്കുന്നത്. 90 ഹെർട്സ് റിഫ്രഷ് റേറ്റും ഈ ഡിസ്പ്ലെയുടെ സവിശേഷതയാണ്. ലാവ ബ്ലേസ് 5ജിയുടെ ഡിസ്പ്ലെയിൽ സെൽഫി ക്യാമറയ്ക്കായി വാട്ടർ ഡ്രോപ്പ് നോച്ച് നൽകിയിട്ടുണ്ട്. കട്ടി കൂടിയ ബെസലുകളും ഡിവൈസിൽ കാണാം.

108 എംപി ക്യാമറക്കരുത്ത്: അറിയാം ഈ കിടിലൻ ക്യാമറ ഫോണുകളെക്കുറിച്ച്108 എംപി ക്യാമറക്കരുത്ത്: അറിയാം ഈ കിടിലൻ ക്യാമറ ഫോണുകളെക്കുറിച്ച്

ക്യാമറ

50 എംപി പ്രൈമറി സെൻസർ, ഡെപ്ത് സെൻസർ, മാക്രോ സെൻസർ എന്നിവയുള്ള ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പും ലാവ ബ്ലേസ് 5ജി സ്മാർട്ട്ഫോൺ ഫീച്ചർ ചെയ്യുന്നു. സെൽഫികൾക്കും വീഡിയോ കോളിങിനുമായി 8 എംപി ഫ്രണ്ട് ക്യാമറയും ഡിവൈസിലുണ്ട്.

ബ്ലേസ് 5ജി

4 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമാണ് ലാവ ബ്ലേസ് 5ജി ഓഫർ ചെയ്യുന്നത്. സൈഡ് മൌണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, മൈക്രോ എസ്ഡി കാർഡ് സ്ലോട്ട്, ഡ്യുവൽ ബാൻഡ് വൈഫൈ, വെർച്വൽ റാം എക്സ്പാൻഷൻ, ബ്ലൂടൂത്ത് 5.1, ജിപിഎസ്, 3.5mm ഹെഡ്ഫോൺ ജാക്ക്, യുഎസ്ബി ടൈപ്പ് സി പോർട്ട്, 5000 എംഎഎച്ച് ബാറ്ററി എന്നിവയും ലാവ ബ്ലേസ് 5ജി സ്മാർട്ട്ഫോണിന്റെ സവിശേഷതയാണ്.

108 എംപി ക്യാമറക്കരുത്ത്: അറിയാം ഈ കിടിലൻ ക്യാമറ ഫോണുകളെക്കുറിച്ച്108 എംപി ക്യാമറക്കരുത്ത്: അറിയാം ഈ കിടിലൻ ക്യാമറ ഫോണുകളെക്കുറിച്ച്

Best Mobiles in India

English summary
Lava's latest 5G smartphone, the Lava Blaze 5G, is coming to the Indian market with the title of being the first 5G smartphone under Rs 10,000 (currently the cheapest 5G phone available in India). The smartphone will be launched at an introductory price of Rs 9,999.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X