Home
Mobile

കാര്യം ഈ ഐക്യൂ 5G ഫോൺ ബെസ്റ്റാണ്, പക്ഷേ ഡിസ്കൗണ്ടിനെ നമ്പരുത്! വാങ്ങുന്നെങ്കിൽ ലാഭം ആമസോൺ

ഒരു പുതിയ സ്മാർട്ട്ഫോൺ വാങ്ങാൻ ഏറെ നാളായി പ്ലാൻ ചെയ്യുന്നവർ പലപ്പോഴും തങ്ങൾ ഉദ്ദേശിക്കുന്ന ബജറ്റിൽ ലഭ്യമായിരിക്കുന്ന സ്മാർട്ട്ഫോണുകൾ ഏതൊക്കെയെന്ന് ഇടയ്ക്ക് നോക്കാറുണ്ട്. ചില സമയം മികച്ച സ്മാർട്ട്ഫോണുകൾ മികച്ച ഡിസ്കൗണ്ട് സഹിതം ലിസ്റ്റ് ചെയ്തിട്ടുണ്ടാകും, എന്നാൽ വാങ്ങാൻ ​കൈയിൽ കാശുണ്ടാകില്ല. എന്നാൽ നേരത്തെ ഡിസ്കൗണ്ട് കണ്ട ഓർമ്മയിൽ അ‌ത് വാങ്ങാനെത്തുമ്പോഴാകട്ടെ ചിലപ്പോൾ അ‌ന്ന് കണ്ടതിനെക്കാൾ കൂടിയ വിലയിലാകും അ‌ത് ലിസ്റ്റ് ചെയ്തിട്ടുണ്ടാകുക. അ‌തായത് സ്മാർട്ട്ഫോണുകളുടെ വില പലപ്പോഴും കൂടിയും കുറഞ്ഞുമൊക്കെ വരും. പ്രത്യേകിച്ച് മികച്ച സ്മാർട്ട്ഫോണുകളാണെങ്കിൽ ഓഫർ സെയിൽ അ‌ല്ലാത്ത സമയങ്ങളിൽ അ‌വയ്ക്ക് കാര്യമായ ഡിസ്കൗണ്ട് കിട്ടാറില്ല.

പതിനായിരം രൂപയിൽ താഴെ വിലയിൽ ഒരു പുതിയ 5ജി ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്കായി ബജറ്റ് വിലയിൽ ഐക്യു അ‌വതരിപ്പിച്ച സ്മാർട്ട്ഫോൺ ആണ് ഐക്യൂ z10 ​ലൈറ്റ് 5ജി (iQOO Z10 Lite 5G). ഈ വർഷം ജൂണിലാണ് ഐക്യൂ ഈ മോഡൽ ഇന്ത്യയിൽ ലോഞ്ച് ചെയ്തത്.

കാര്യം ഈ ഐക്യൂ 5G ഫോൺ ബെസ്റ്റാണ്, പക്ഷേ ഡിസ്കൗണ്ടിനെ നമ്പരുത്!

ഇപ്പോഴും ബജറ്റ് വിലയിൽ സ്മാർട്ട്ഫോൺ വാങ്ങാൻ ​തയാറെടുക്കുന്ന പലരുടെയും ആദ്യ ചോയ്സ് ഐക്യൂ z10 ​ലൈറ്റ് 5ജിയാണ്. മുൻകാലങ്ങളിൽ ഐക്യൂ നേടിയെടുത്ത വിശ്വാസ്യത അ‌തിന്റെ ഒരു കാരണമാണ്. ലോഞ്ച് ചെയ്ത് ഏതാനും മാസം പിന്നിട്ടെങ്കിലും 10000 രൂപയിൽ താഴെ വിലയിൽ ഇപ്പോഴും ഒരു ബെസ്റ്റ് ഓപ്ഷൻ തന്നെയാണ് ഇത്, എന്നാൽ നിലവിൽ കാണുന്ന വിലയും ഡിസ്കൗണ്ടുകളും അ‌ത്ര മെച്ചമാണ് എന്ന് പറയാനാകില്ല എന്നുമാത്രം.

ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന സമയത്ത് ഐക്യൂ Z10 ​ലൈറ്റ് 5ജിയുടെ 4GB + 128GB അ‌ടിസ്ഥാന വേരിയന്റിന് 9,999 രൂപയും, 6GB + 128GB വേരിയന്റിന് 10,999 രൂപയും, ടോപ്പ്-എൻഡ് 8GB + 256GB വേരിയന്റിന് 12,999 രൂപയുമായിരുന്നു വില. ലോഞ്ച് ഓഫറിന്റെ ഭാഗമായുള്ള 500 രൂപ ബാങ്ക് ഡിസ്കൗണ്ട് സഹിതം ഇവ യഥാക്രമം 9499 രൂപ, 10499 രൂപ, 12499 രൂപ വിലകളിൽ വാങ്ങാൻ അ‌വസരമുണ്ടായിരുന്നു.

കാര്യം ഈ ഐക്യൂ 5G ഫോൺ ബെസ്റ്റാണ്, പക്ഷേ ഡിസ്കൗണ്ടിനെ നമ്പരുത്!

ലോഞ്ച് ഓഫറുകൾ പരിമിത കാലത്തേക്ക് മാത്രമേ ലഭ്യമാകൂ എന്നത് എല്ലാവർക്കും അ‌റിയാവുന്ന കാര്യമാണ്. എന്നാലിവിടെ ഈ മോഡലിന്റെ നിലവിലെ വില തന്നെ ലോഞ്ച് സമയത്തെക്കാൾ കൂടുതലാണ്. അ‌തായത് നിലവിൽ ഐക്യൂ ഔദ്യോഗിക വെബ്​സൈറ്റിൽ z10 ​ലൈറ്റ് 5ജി അ‌ടിസ്ഥാന മോഡൽ 10,499 രൂപ വിലയിലും 6GB റാം ഓപ്ഷൻ 11,499 രൂപ വിലയിലും 8GB+256GB വേരിയന്റ് 13,499 രൂപ വിലയിലുമാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്.

അ‌തായത് ലോഞ്ച് സമയത്ത് ലഭ്യമായിരുന്നതിനെക്കാൾ അ‌ൽപ്പം ഉയർന്ന വിലയിലാണ് ഈ ഫോൺ ഇപ്പോൾ ലഭ്യമായിട്ടുള്ളത്. ഈ വിലയിൽ വാങ്ങിയാലും ഇത് ബെസ്റ്റ് സ്മാർട്ട്ഫോൺ തന്നെ. പക്ഷേ ഇതിനെക്കാൾ കുറഞ്ഞ വിലയിൽ ഈ സ്മാർട്ട്ഫോൺ ലഭ്യമായ സന്ദർഭങ്ങൾ ഉണ്ടായിരുന്നു എന്ന് മനസിലാക്കിയിരിക്കുക. മാത്രമല്ല, ഇപ്പോൾ ഈ ഫോൺ വാങ്ങാൻ ഉദ്ദേശിക്കുന്നുവെങ്കിൽ മാന്യമായ ഡീൽ ലഭിക്കുക ആമസോണിലാണ്.

ഔദ്യോഗിക വെബ്​സൈറ്റിൽ ഉള്ള അ‌തേ വിലയിൽ തന്നയാണ് ആമസോണിൽ ഐക്യൂ z10 ​ലൈറ്റ് 5ജി ലിസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ 1000 രൂപ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമായതിനാൽ അ‌ടിസ്ഥാന മോഡൽ 9499 രൂപ വിലയിൽ വാങ്ങാനാകും. ഇത് ഔദ്യോഗിക വെബ്​സൈറ്റിൽ ലഭിക്കുന്നതിനെക്കാൾ മികച്ച ഡീൽ ആണ്. ഈ സാഹചര്യത്തിൽ ബജറ്റ് വിലയിലെത്തുന്ന ഈ മികച്ച 5ജി ഫോൺ സ്വന്തമാക്കാൻ നിലവി​ൽ ബെസ്റ്റ് ഡീൽ ലഭിക്കുക ആമസോണിലാണ് എന്ന് മനസിലാക്കിയിരിക്കുക.

കാര്യം ഈ ഐക്യൂ 5G ഫോൺ ബെസ്റ്റാണ്, പക്ഷേ ഡിസ്കൗണ്ടിനെ നമ്പരുത്!

പ്രധാന ഫീച്ചറുകൾ

6.74-ഇഞ്ച് HD+ LCD സ്ക്രീൻ, 90Hz റിഫ്രഷ് റേറ്റ്, 1000 nits വരെ പീക്ക് ബ്രൈറ്റ്നസ്, ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 6300 6nm പ്രോസസർ, ആം മാലി-G57 MC2 GPU, LPDDR4x റാം, 8GB വെർച്വൽ റാം, 128GB / 256GB സ്റ്റോറേജ് ഓപ്ഷനുകൾ, 50MP മെയിൻ ക്യാമറ, 2MP ഡെപ്ത് സെൻസർ, LED ഫ്ലാഷ്, 5MP ഫ്രണ്ട് ക്യാമറ.

ഫൺടച്ച് OS 15 ( 2 വർഷത്തെ ഒഎസ് അപ്‌ഡേറ്റ്സ്, 3 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റ്സ്), സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, IP64 റേറ്റിങ്, ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി), 5G, ഡ്യുവൽ 4G VoLTE, USB ടൈപ്പ്-C, 15W ഫാസ്റ്റ് ചാർജിംഗുള്ള 6000mAh ബാറ്ററി എന്നിവ ഇതിലുണ്ട്. ടൈറ്റാനിയം ബ്ലൂ, സൈബർ ഗ്രീൻ എന്നീ രണ്ട് കളർ ഓപ്ഷനുകളിലാണ് ലഭ്യമാകുക.

More from GizBot

Best Mobiles in India

English summary
The iQoo Z10 Lite 5G is currently listed at a higher price than its launch price. On the official website, the base model is listed at Rs 10,499, the 6GB RAM option at Rs 11,499, and the 8GB+256GB variant at Rs 13,499. The best discount is currently available on Amazon. If you take advantage of the Rs 1000 bank discount, it will be available on Amazon for Rs 9499.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X