ക്യാമറയാണ് സാറേ ഇവന്റെ മെയിൻ; സാംസങ് ഗാലക്സി എസ്23 അൾട്രയുടെ 200 എംപി ക്യാമറ ചർച്ചയാകുന്നു

|

സാംസങ് ഗാലക്സി നിരയിലെ ഏറ്റവും പ്രീമിയം ഓഫറാണ് അടുത്ത വർഷം പുറത്തിറങ്ങാനിരിക്കുന്ന സാംസങ് ഗാലക്സി എസ്23 അൾട്ര. 2023 ഫെബ്രുവരിയിൽ ഗാലക്സി എസ്23, എസ്23 പ്ലസ് എന്നിവയ്ക്കൊപ്പം എസ്23 അൾട്രയും വിപണിയിൽ എത്താനാണ് സാധ്യത. നേരത്തെ ഗീക്ക് ബെഞ്ച് ലിസ്റ്റിങിൽ എസ്എം-എസ്918യു എന്ന മോഡൽ നമ്പറിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന ഡിവൈസ് സാംസങ് ഗാലക്സി എസ്23 അൾട്രയാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. 200 എംപി ക്യാമറയും ഫീച്ചർ ചെയ്താകും സാംസങിന്റെ കൊമ്പൻ വിപണിയിൽ എത്തുകയെന്ന് പുതിയ ലീക്ക് റിപ്പോർട്ടുകളും സൂചിപ്പിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് തുടർന്ന് വായിക്കുക ( Samsung Galaxy S23 Ultra ).

 

ലീക്ക് റിപ്പോർട്ട്

പ്രമുഖ ടിപ്സ്റ്റർ ആയ " ഐസ് യൂണിവേഴ്സ് " ആണ് സാംസങ് ഗാലക്സി എസ്23 അൾട്രയിലെ ക്യാമറകൾ സംബന്ധിച്ച ലീക്ക് റിപ്പോർട്ട് പുറത്ത് വിട്ടിരിക്കുന്നത്. ചൈനീസ് മൈക്രോബ്ലോഗിങ് പ്ലാറ്റ്ഫോമായ വെയ്ബോയിൽ സാംസങ് ഗാലക്സി എസ്23 അൾട്രയുടേതെന്ന് അവകാശപ്പെട്ടുള്ള ക്യാമറ സാമ്പിളും പ്രോട്ടോടൈപ്പും ഐസ് യൂണിവേഴ്സ് പുറത്തുവിട്ടിട്ടുണ്ട്. സമാനമായി കൊറിയ ഐടി ന്യൂസ് പുറത്ത് വിട്ട റിപ്പോർട്ടും സാംസങ് ഗാലക്സി എസ്23 അൾട്രയിൽ 200 എംപി ക്യാമറ സെൻസർ ഉണ്ടാകുമെന്ന് ഉറപ്പിച്ച് പറയുന്നു.

റിപ്പോർട്ടുകൾ

റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ വിലയിരുത്തിയാൽ സാംസങ് ഗാലക്സി എസ്23 അൾട്ര ഇപ്പോഴും ഡെവലപ്പ്മെന്റ് സ്റ്റേജിൽ ആണെന്ന് കരുതേണ്ടി വരും. ഒപ്പം അതിശയിപ്പിക്കുന്ന ക്യാമറ ഫീച്ചറുകളും ഗീക്ക്ബെഞ്ച് ലിസ്റ്റിങിലെ വിശദാംശങ്ങളും പരിഗണിച്ചാൽ ഡിവൈസ് ഇറങ്ങുന്നത് സ്മാർട്ട്ഫോൺ വിപണിയിലെ വമ്പന്മാരുമായി കൊമ്പ് കോർക്കാനാണന്ന കാര്യം ഉറപ്പാണ്.

പതിനായിരം രൂപയിൽ താഴെ വിലയുള്ള പുത്തൻ സ്മാർട്ട്ഫോണുകൾപതിനായിരം രൂപയിൽ താഴെ വിലയുള്ള പുത്തൻ സ്മാർട്ട്ഫോണുകൾ

സാംസങ് ഗാലക്സി എസ്23 അൾട്ര ക്യാമറ കരുത്ത്
 

സാംസങ് ഗാലക്സി എസ്23 അൾട്ര ക്യാമറ കരുത്ത്

പുറത്ത് വരുന്ന റിപ്പോർട്ടുകൾ ശരിയാണെങ്കിൽ 200 എംപി ക്യാമറയുമായി വരുന്ന ആദ്യത്തെ സാംസങ് സ്മാർട്ട്ഫോൺ ആണ് സാംസങ് ഗാലക്സി എസ്23 അൾട്ര. അതും കമ്പനി തന്നെ വികസിപ്പിച്ചെടുത്ത ക്യാമറ സെൻസറുമായി. എന്നാൽ ഇത് നേരത്തെ കണ്ടിട്ടുള്ള 200 എംപി ഐസോസെൽ സെൻസറുകൾ ആകില്ലെന്നാണ് റിപ്പോർട്ട്.

സാംസങ്

പുതിയ ഡിസൈനുള്ള സെൻസറുകളാകും സാംസങ് ഗാലക്സി എസ്23 അൾട്രയിൽ ഉണ്ടാകുകയെന്ന് ഐസ് യൂണിവേഴ്സിന്റെ ലീക്കിൽ പറയുന്നു. 12.5 എംപി സെൻസറിന് പകരം 50 എംപി സെൻസറും 200 എംപി സെൻസറും ഡിവൈസിൽ ലഭ്യമാകുമെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. നിലവിൽ ഡെവലപ്പ്മെന്റ് സ്റ്റേജിലാണ് ഈ സെൻസറുകൾ എന്നതും അറിഞ്ഞിരിക്കുക.

മാറ്റത്തിനൊത്ത് മുന്നേറാം; 15,000 രൂപയിൽ താഴെ വിലയിൽ ഇന്ത്യയിൽ ലഭ്യമാകുന്ന മികച്ച 5ജി സ്മാർട്ട്ഫോണുകൾമാറ്റത്തിനൊത്ത് മുന്നേറാം; 15,000 രൂപയിൽ താഴെ വിലയിൽ ഇന്ത്യയിൽ ലഭ്യമാകുന്ന മികച്ച 5ജി സ്മാർട്ട്ഫോണുകൾ

ഗാലക്സി

സാംസങ് ഗാലക്സി എസ്22 അൾട്രയിൽ ഉണ്ടായിരുന്ന ടെലിഫോട്ടോ ലെൻസ് സാംസങ് ഗാലക്സി എസ്23 അൾട്രയിലും നിലനിർത്തുമെന്നും ലീക്ക് റിപ്പോർട്ട് സൂചിപ്പിക്കുന്നു. എന്നാൽ കൂടുതൽ മികച്ച ഇമേജ് പ്രോസസിങ് ശേഷി കൊണ്ട് വരാനും സാധ്യതയുണ്ട്. സാംസങ് ഗാലക്സി എസ്23 അൾട്രയുടെ കൂടുതൽ മികച്ച ക്യാമറ ഫീച്ചറുകൾ മനസിലാക്കാൻ സഹായിക്കുന്ന ചിത്രങ്ങളും ടിപ്സ്റ്റർ ഷെയർ ചെയ്തിട്ടുണ്ട്.

എസ്23 അൾട്ര

സാംസങ് ഗാലക്സി എസ്23 അൾട്രയിലും എസ്22 അൾട്രയിലും പകർത്തിയ ചിത്രങ്ങളാണ് ഐസ് യൂണിവേഴ്സ് ഷെയർ ചെയ്തിരിക്കുന്നത്. ഈ ചിത്രത്തിൽ നിന്ന് തന്നെ സാംസങ് ഗാലക്സി എസ്23 അൾട്ര കൂടുതൽ മികച്ച ക്യാമറ കപ്പാസിറ്റിയുമായി വരുന്നെന്ന് മനസിലാക്കാം. ഇനിയും മാസങ്ങൾ കഴിഞ്ഞ് മാത്രമെ സാംസങ് ഗാലക്സി എസ്23 അൾട്ര സീരീസിലെ ഡിവൈസുകൾ വിപണിയിൽ എത്തുകയുള്ളൂ. അതിനാൽ തന്നെ കൂടുതൽ മാറ്റങ്ങളും മെച്ചപ്പെടുത്തലുകളും പുതിയ ഫോണിൽ പ്രതീക്ഷിക്കാവുന്നതാണ്.

സോഫ്റ്റ്വെയർ

സാംസങ് ഗാലക്സി എസ്23 അൾട്ര പുറത്ത് വന്നതിന് ശേഷം നിരവധി സോഫ്റ്റ്വെയർ അപ്ഡേറ്റുകളും കമ്പനി അവതരിപ്പിക്കാൻ സാധ്യതയുണ്ട്. ക്യാമറയിൽ മാത്രമല്ല മറ്റ് ഫെർഫോമൻസ് എൻഹാൻസ്മെന്റുകളും പുതിയ സാംസങ് ഗാലക്സി എസ്23 അൾട്ര സ്മാർട്ട്ഫോണിൽ ലഭ്യമാകും. പുറത്ത് വന്ന ബെഞ്ച്മാർക്ക് സ്കോറുകൾ സാംസങ് ഗാലക്സി എസ്23 അൾട്രയെ ഐഫോൺ 14 പ്രോയെ ആപ്പിൾ ഐഫോൺ 14 പ്രോയുടെ ലെവലിൽ നിർത്തുന്നുണ്ടെന്നതും ശ്രദ്ധിക്കണം.

Best Mobiles in India

English summary
The most premium offering in the Samsung Galaxy lineup is the Samsung Galaxy S23 Ultra, which will be released next year. The S23 Ultra is likely to hit the market in February 2023 along with the Galaxy S23 and S23 Plus. According to reports, the device listed earlier on the Geek bench listing with the model number SM-S918U is the Samsung Galaxy S23 Ultra.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X