നോക്കിയ ലോലിപോപ്പില്‍ സ്മാര്‍ട്ട്‌ഫോണ്‍ ഇറക്കുമോ....!

ആന്‍ഡ്രോയ്ഡിന്റെ പുത്തന്‍ പതിപ്പായ ലോലിപോപ്പിലോടുന്ന സ്മാര്‍ട്ട്‌ഫോണ്‍ നോക്കിയ പുറത്തിറക്കുന്നു എന്ന് റിപ്പോര്‍ട്ട്.

ടെക്‌വെബ് എന്ന ഓണ്‍ലൈന്‍ സൈറ്റാണ് നോക്കിയ സി1 എന്ന പേരില്‍ ലോലിപോപ്പ് സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറങ്ങുന്നുവെന്ന വാര്‍ത്ത പുറത്തുവിട്ടത്. നവംബറില്‍ എന്‍1 എന്ന പേരില്‍ നോക്കിയ ടാബ്‌ലെറ്റ് പുറത്തിറക്കിയിരുന്നു.

ഷവോമി മി2 ഡിസൈനോട് അടുത്തുനില്‍ക്കുന്ന രൂപകല്‍പനയിലാണ് നോക്കിയ ഫോണ്‍ എത്തുക. അഞ്ചിഞ്ച് ഡിസ്‌പ്ലേ, 2 ജിബി റാമും 32 ജിബി ഇന്റേണല്‍ സ്‌റ്റോറേജ്, 8 മെഗാപിക്‌സല്‍ പ്രധാന ക്യാമറ, 5 മെഗാപിക്‌സലിന്റെ മുന്‍ ക്യാമറ എന്നിവയാണ് സവിശേഷതകളായി പറയപ്പെടുന്നത്.

നോക്കിയ ലോലിപോപ്പില്‍ സ്മാര്‍ട്ട്‌ഫോണ്‍ ഇറക്കുമോ....!

ഈ റിപ്പോര്‍ട്ടിനോട് പക്ഷേ, നോക്കിയ പ്രതികരിച്ചിട്ടില്ല. നോക്കിയയുടെ സ്മാര്‍ട്ട്‌ഫോണ്‍, ഫീച്ചര്‍ഫോണ്‍ വിഭാഗത്തെ മൈക്രോസോഫ്റ്റ് വാങ്ങിയിരുന്നു. മൈക്രോസോഫ്റ്റുമായുള്ള കരാര്‍ പ്രകാരം നോക്കിയക്ക് 2016 അവസാന പാദം വരെ സ്വന്തം ബ്രാന്‍ഡ് നാമത്തില്‍ സ്മാര്‍ട്ട്‌ഫോണുകള്‍ പുറത്തിറക്കാനാവില്ല.

ഇപ്പോള്‍ വികസിപ്പിക്കുന്ന ഫോണുകള്‍ വിപണിയില്‍ എത്തിക്കാന്‍ കമ്പനി രണ്ടു വര്‍ഷം കാത്തിരിക്കുമോ അല്ലെങ്കില്‍ മറ്റു വഴികള്‍ തേടുമോ എന്നതാണ് വിപണി കാത്തിരിക്കുന്നത്.

English summary
Is This The First New Android Smartphone From Nokia?

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot