ഇതാണോ ലോകത്തിലെ ഏറ്റവും ചെറിയ സ്മാര്‍ട്ട്‌ഫോണ്‍?

Posted By: Samuel P Mohan

നിങ്ങള്‍ ഏറെ ഇഷ്ടപ്പെടുന്നത് വലിയ സ്‌ക്രീന്‍ ഫോണുകളാണോ അതോ ചെറിയ സ്‌ക്രീന്‍ ഫോണുകളാണോ? ഇപ്പോള്‍ വിപണിയില്‍ ഇറങ്ങുന്ന എല്ലാ ഫോണുകളും വലിയ സ്‌ക്രീന്‍ ഫോണുകളാണ്. കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പു വരെ ചെറിയ സ്‌ക്രീന്‍ ഫോണുകളായിരുന്നു വിപണിയില്‍ ട്രണ്ട്. ഇത് തിരികെ കൊണ്ടു വരാനാണ് നിര്‍മ്മാതാക്കള്‍ ശ്രമിക്കുന്നത്.

ഇതാണോ ലോകത്തിലെ ഏറ്റവും ചെറിയ സ്മാര്‍ട്ട്‌ഫോണ്‍?

ലോകത്തിലെ ഏറ്റവും ചെറിയ ഫോണ്‍ കൊണ്ടു വരാനുളള മത്സരത്തിലാണ് ഇപ്പോള്‍ സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികള്‍. തുടര്‍ച്ചയായ പരിശ്രമത്തിനു ശേഷമാണ് ഈ ആശയം വിജയിച്ചത്.

കിക്‌സ്റ്റാര്‍ട്ടര്‍ ക്യാംപ്യനിലാണ് (Kickstarter campaign) സാന്‍കോ ടൈനി ടി1 എന്ന സ്മാര്‍ട്ട്‌ഫോണിനെ കുറിച്ചുളള റിപ്പോര്‍ട്ട് എത്തിയിരിക്കുന്നത്. ഈ ഫോണിനെ കുറിച്ചുളള സവിശേഷതകള്‍ താഴെ കൊടുക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ടോക്ക്/ ടെക്‌സ്റ്റ് മൊബൈല്‍ ഫോണ്‍

സാന്‍കോ ടൈനി ടി1 എന്ന ഈ ഫീച്ചര്‍ ഫോണിന്, ബാര്‍ ഫോണ്‍ ഡിസൈനാണ്. സാധാരണ ഒരു സ്മാര്‍ട്ട്‌ഫോണിനെ പോലെ ഇതില്‍ ചെയ്യാന്‍ സാധിക്കുന്നില്ലെങ്കിലും സാന്‍കോ ടൈനി ടി1 ആല്‍ഫാ ന്യൂമെറിക് കീബോര്‍ഡ് ഉപയോഗിച്ച് 'ടോക്ക് ആന്‍ഡ് ടെക്‌സ്റ്റ്' ഫോണാണെന്നു കമ്പനി പറയുന്നു. ഈ ഫോണ്‍ നിങ്ങളുടെ തളളവിരലിനേക്കാള്‍ ചെറുതായിരിക്കും, കൂടാതെ ഒരു നാണയത്തിന്റെ അത്ര പോലും ഭാരമുണ്ടാകില്ല. 46.7X21X12mm അളവും 13 ഗ്രാം ഭാരവുമാണ് ഈ ഫോണിന്.

ഡിസ്‌പ്ലേ, പ്രോസസര്‍, റാം, സ്‌റ്റോറേജ്

0.49 ഇഞ്ച് OLED (32X64 പിക്‌സല്‍) ഡിസ്‌പ്ലേയാണ് ഈ ഫോണിനുളളത്. മീഡിയാടെക് MTK6261D ആണ് ഈ ഫോണിന് ശക്തി നല്‍കുന്നത്. കൂടാതെ 32ജിബി റാം, 32എംബി സ്‌റ്റോറേജ്, 300 കോണ്ടാക്ട് ഫോണ്‍ബുക്ക്, 50 എസ്എംഎസ് സ്‌റ്റോറേജ്, അവസാനത്തെ 50 ഇന്‍കമിംഗ് ഔട്ട്‌ഗോയിംഗ് നമ്പര്‍ എന്നിവ കോള്‍ ലോഗില്‍ ഉണ്ടാകും.

യഥാര്‍ത്ഥത്തില്‍ ഷവോമി റെഡ്മി നോട്ട് 5 പ്ലസ്, റെഡ്മി നോട്ട് 5ന്റെ പകര്‍പ്പാണോ?

മറ്റു സവിശേഷതകള്‍

ഈ ഫോണിന് ശക്തി നല്‍കുന്നത് 200എംഎഎച്ച് ബാറ്ററിയാണ്. മൂന്നു ദിവസത്തെ സ്റ്റാന്‍ഡ് ബൈ, 180 മിനിറ്റ് ടോക്ടൈമും ഉണ്ട്. ഒരു നാനോ സിം മാത്രമാണ് ഈ ഫോണില്‍ പിന്തുണയ്ക്കുന്നത്. 2ജി, ബ്ലൂട്ടൂത്ത്, മൈക്രോ യുഎസ്ബി എന്നിവ കണക്ടിവിറ്റികളുമാണ്.

രണ്ട് 2ജി ബ്രാന്‍ഡ് ഫ്രീക്വന്‍സിയിലാണ് ഈ ഫോണ്‍ ലഭിക്കുന്നത്. ഒന്ന് 8550/ 1900 ഉും മറ്റൊന്ന് 900/1800 ഉും. 3ജി/ 4ജി ഫ്രീക്വന്ഡസി ഫോണ്‍ പിന്തുണയ്ക്കില്ല, കൂടാതെ ഇന്റര്‍നെറ്റ് ആക്‌സസും ഇല്ല. ഏകദേശം 2,280 രൂപയാണ് ഈ ഫോണിന് പറഞ്ഞിരിക്കുന്ന വില. 2018 മേയ് മാസത്തില്‍ ഈ ഫോണിന്റെ ഷിപ്പ്‌മെന്റ് ആരംഭിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
A company has now created what they are touting as world's smallest phone Zanco Tiny T1 and the company has said that they basically wanted to overcome the challenge of creating a tiny phone.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot