Home
Mobile

നിങ്ങൾ ഇതുവരെ പുറപ്പെട്ടില്ലേ? അര മണിക്കൂർ മുന്നേ പുറപ്പെടാനായി ഓപ്പോയുടെ പുതിയ സീരീസ്

കഴിഞ്ഞ മാസം ഓപ്പോ ചൈനയിൽ റെനോ 12 സീരീസ് പുറത്തിറക്കിയിരുന്നു. ഇപ്പോൾ, ബ്രാൻഡ് ഉടൻ തന്നെ ഇന്ത്യയുൾപ്പെടെയുള്ള ആഗോള വിപണികളിലേക്ക് പുതിയ സീരീസിലുള്ള സ്മാർട്ട്‌ഫോണുകൾ കൊണ്ടുവരുമെന്ന് കരുതുന്നു. കമ്പനി ഇതിനകം ഒന്നിലധികം സർട്ടിഫിക്കേഷൻ സൈറ്റുകൾ സന്ദർശിക്കാൻ തുടങ്ങി എന്നാണ് റിപ്പോർട്ട്. ഇപ്പോൾ, ഫെഡറൽ കമ്മ്യൂണിക്കേഷൻസ് കമ്മീഷൻ (FCC) സർട്ടിഫിക്കേഷൻ വെബ്‌സൈറ്റിൽ റെനോ 12ൻ്റെ ഗ്ലോബൽ വേരിയൻ്റ് കണ്ടെത്തി. ഒപ്പം ഫോണിൻ്റെ ലൈവ് ചിത്രങ്ങളും പങ്കിട്ടു. പുറത്ത് വരുന്ന റിപ്പോർട്ട് പ്രകാരം, എന്തൊക്കെ ആണ് ഈ ഫോണിന്റെ സവിശേഷത എന്ന് നോക്കാം.

എഫ്‌സിസി ലിസ്റ്റിംഗിലെ ലൈവ് ചിത്രങ്ങൾ സൂചിപ്പിക്കുന്നത് റെനോ 12 ഗ്ലോബൽ വേരിയൻ്റ് ചൈനീസ് വേരിയൻ്റിന് സമാനമായി കാണുമെന്നാണ്. എന്നിരുന്നാലും, ഫീച്ചറുകളുടെ കാര്യത്തിൽ ഇതിന് ചില വ്യത്യാസങ്ങൾ ഉണ്ടാകും. ഗീക്ക്ബെഞ്ച് ബെഞ്ച്മാർക്ക് ഡാറ്റാ ബേസ് അനുസരിച്ച് ചൈനീസ് മോഡലിൽ ഫീച്ചർ ചെയ്തിരിക്കുന്ന മീഡിയടെക് ഡൈമെൻസിറ്റി 8250 സ്റ്റാർ സ്പീഡ് എഡിഷൻ പ്രോസസറിന് വിപരീതമായി മീഡിയടെക് ഡൈമെൻസിറ്റി 7300 പ്രൊസസറാണ് ഈ ഗ്ലോബൽ വേരിയന്റിന് നൽകുന്നത്.

നിങ്ങൾ ഇതുവരെ പുറപ്പെട്ടില്ലേ? അര മണിക്കൂർ മുന്നേ പുറപ്പെടാനായി ഓപ്പോ

ഓപ്പോ റെനോ 12 ഗ്ലോബൽ വേരിയൻ്റ് വെളിപ്പെടുത്തുന്ന എഫ്‌സിസി ലിസ്റ്റിംഗിലേക്ക് വരുമ്പോൾ, എഐ ക്യാമറ കഴിവുകൾക്കൊപ്പം ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണവും ഫീച്ചർ ചെയ്യും. കൂടാതെ, 80W SuperVOOC ചാർജിംഗോട് കൂടിയ 4,880 mAh ബാറ്ററിയുമായാണ് ഫോൺ വരുന്നതെന്ന് റിപ്പോർട്ടുകൾ പറയപ്പെടുന്നു.

കൂടാതെ,റെനോ 12 5 ജി ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കി ColorOS 14.1 പ്രവർത്തിപ്പിക്കുമെന്ന് എഫ്‌സിസി ലിസ്റ്റിംഗ് സൂചിപ്പിക്കുന്നു. കൂടാതെ, കണക്റ്റിവിറ്റിക്കായി ഇത് ഡ്യുവൽ-ബാൻഡ് വൈഫൈ, ബ്ലൂടൂത്ത്, എൻഎഫ്‍സി, 5 ജി എന്നിവയെ സപ്പോർട്ട് ചെയ്യും. ക്യാമറ റെസല്യൂഷൻ, സ്‌റ്റോറേജ് കോൺഫിഗറേഷനുകൾ, ഡിസ്‌പ്ലേ തുടങ്ങിയ മറ്റ് ഫീച്ചറുകളെ പറ്റിയുള്ള വിവരങ്ങൾ ഇപ്പോഴും പുറത്ത് വന്നിട്ടില്ല.

ഓപ്പോ റെനോ 12 5 ജിയുടെ ചൈനീസ് വേരിയൻ്റിന് 120Hz റീഫ്രഷ് റേറ്റുള്ള 6.7 ഇഞ്ച് കെർവ്ഡ്‌ OLED ഡിസ്‌പ്ലേയും കോർണിങ് ഗൊറില്ല ഗ്ലാസ് വിക്ട്‌സ് (Corning Gorilla Glass Victus) 2വും ഉണ്ട്. പൊടിയും വെള്ളവും പ്രതിരോധിക്കുന്നതിനുള്ള IP 65 റേറ്റിംഗും ഇതിലുണ്ട്. ഇമേജിംഗിനായി, ഓപ്പോ റെനോ 12ൽ 50 എംപി മെയിൻ ക്യാമറ, 8 എംപി അൾട്രാവൈഡ് സെൻസർ, 50 എംപി ടെലിഫോട്ടോ സെൻസർ എന്നിവയുണ്ട്.

ഇപ്പോൾ, ഫോണിൻ്റെ ഗോബൽ വേർഷൻ അതിൻ്റെ ചൈനീസ് എതിരാളിയുടെ അതേ ക്യാമറ സെൻസറുകൾ പങ്കിടുന്നുണ്ടോ എന്ന് കാണേണ്ടതുണ്ട്. കൂടാതെ, റെനോ 12 5 ജിയ്ക്ക് ബിഐഎസ് സർട്ടിഫിക്കേഷനും ലഭിച്ചിട്ടുണ്ട്. ഇത് ആസന്നമായ ഇന്ത്യൻ ലോഞ്ചിനെ കുറിച്ച് സൂചന നൽകുന്നു. ആഗോളതലത്തിലും ഇന്ത്യയിലും ലോഞ്ച് ചെയ്യുന്നതിനുള്ള കൃത്യമായ തീയതിയോ സമയയമോ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

ലോഞ്ച് തീയതി പ്രഖ്യാപിച്ചാൽ, വിലയും ലഭ്യതയും സംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾ വെളിപ്പെടുത്തും. എന്നരുന്നാലും വ്യത്യസ്തമായ മോണിക്കറുമായി ഹാൻഡ്‌സെറ്റ് ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കാൻ സാധ്യതയുണ്ട്. ലോഞ്ച് ടൈംലൈനിനെ കുറിച്ച് അറിയാൻ ലോകമെമ്പാടുമുള്ള വാങ്ങാൻ താൽപ്പര്യമുള്ള ഉപയോക്താക്കൾ കുറച്ച് കൂടി കാത്തിരിക്കണം. ഫീച്ചറുകളും കമ്പനി പതുക്കെ വെളിപ്പെടുത്തുമെന്നതിൽ സംശയമില്ല.

ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ഫോൺ ലോഞ്ചുകൾ എന്നിവ എല്ലാം അറിയാൻ gizbot മലയാളം പേജ് നിരന്തരം ഫോളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന ഉറപ്പാണ്.

Best Mobiles in India

English summary
Oppo is expected to soon bring a new range of smartphones to global markets including India. The company has reportedly already started visiting multiple certification sites. Now, the global variant of the Renault 12 has been spotted on the Federal Communications Commission (FCC) certification website.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X