Home
Mobile

വില 6799 രൂപ മാത്രം! മിലിട്ടറി-ഗ്രേഡ് കരുത്തുമായി ഐടെൽ A100 ഇന്ത്യയിൽ ലോഞ്ച് ചെയ്തു

ബജറ്റ് വിലയിൽ സ്മാർട്ട്ഫോണുകൾ അ‌വതരിപ്പിച്ചുകൊണ്ട് ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ ശ്രദ്ധ നേടിയിട്ടുള്ള ബ്രാൻഡാണ് ഐടെൽ. തങ്ങളുടെ എ90 മോഡലിന്റെ പിൻഗാമിയായി ഇപ്പോൾ ഐടെൽ എ100 (Itel A100) എന്ന മോഡൽ കമ്പനി പുറത്തിറക്കിയിരിക്കുന്നു. കുറഞ്ഞ വിലയിൽ ഒരു സ്മാർട്ട്ഫോൺ എന്ന ആഗ്രഹം മാത്രമുള്ള ഉപയോക്താക്കളെ ലക്ഷ്യമിട്ടുകൊണ്ടാണ് ഈ ഐടെൽ എ100 എത്തിയിരിക്കുന്നത്. ഒരു 4ജി സ്മാർട്ട്ഫോൺ ആണ് ഇത് എന്നകാര്യം പ്രത്യേകം ശ്രദ്ധിക്കുക. ബജറ്റ് വിലയിൽ എത്തുമ്പോൾ തന്നെ മിലിട്ടറി-ഗ്രേഡ് സർട്ടിഫിക്കേഷൻ അ‌ടക്കമുള്ള ശക്തമായ ഫീച്ചറുകൾ ഈ സ്മാർട്ട്ഫോണിലുണ്ട്.

യൂണിസോക് T7100 പ്രോസസർ ആണ് ഈ ബജറ്റ് സ്മാർട്ട്ഫോണിന്റെ കരുത്ത്. 3GB, 4GB റാം ഓപ്ഷനുകളും 8GB വരെ വെർച്വൽ റാമും ഇതിൽ സജ്ജീകരിച്ചിട്ടുണ്ട്. 90Hz റിഫ്രഷ് റേറ്റുള്ള 6.6 ഇഞ്ച് ഡിസ്‌പ്ലേയും ബാറ്ററി സ്റ്റാറ്റസ്, കോളുകൾ, നോട്ടിഫിക്കേഷനുകൾ എന്നിവയ്‌ക്കുള്ള തത്സമയ അലേർട്ടുകൾ തടസ്സമില്ലാതെ കാണിക്കുന്ന ഡൈനാമിക് ബാറും ഈ ഫോണിലുണ്ട്.

മിലിട്ടറി-ഗ്രേഡ് കരുത്തുമായി ഐടെൽ A100 ഇന്ത്യയിൽ ലോഞ്ച് ചെയ്തു

ടിവി, എയർ കണ്ടീഷണറുകൾ, മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ വിദൂരമായി നിയന്ത്രിക്കുന്നത് എളുപ്പമാക്കുന്ന ഒരു ഐആർ ബ്ലാസ്റ്ററും എ100-ൽ ഉണ്ട്, കൂടാതെ ഡിടിഎസ്-പവർ സൗണ്ട് ടെക്നോളജിയും ഇതിലുണ്ട്. ആൻഡ്രോയിഡ് 15 Go എഡിഷനിൽ ആണ് പ്രവർത്തനം. ചുരുങ്ങിയ ബജറ്റിൽ സ്വന്തമാക്കാവുന്ന ഒരു സ്മാർട്ട്ഫോണിന് അ‌വശ്യം വേണ്ട ഫീച്ചറുകൾ A100 മോഡലിലുണ്ട് എന്ന് ഐടെൽ വിവരിക്കുന്നു.

പ്രധാന ഫീച്ചറുകൾ

90Hz റിഫ്രഷ് റേറ്റ് ഉള്ള 6.6-ഇഞ്ച് (720 x 1612 പിക്സലുകൾ) HD+ ഡിസ്പ്ലേ, 180Hz ടച്ച് സാമ്പിൾ റേറ്റ്, ഡൈനാമിക് ബാർ, 480 nits നോർമൽ ​ബ്രൈറ്റ്നസ് എന്നിവ ഇതിലുണ്ട്. 2.2GHz ഒക്ട കോർ യൂണിസോക് T7100 (6x കോർടെക്സ്-A55, 2x കോർടെക്സ്-A75 കോറുകൾ) 12nm പ്രോസസർ ആണ് ഈ ഫോണിന്റെ കരുത്ത്.

മിലിട്ടറി-ഗ്രേഡ് കരുത്തുമായി ഐടെൽ A100 ഇന്ത്യയിൽ ലോഞ്ച് ചെയ്തു

മാലി G57 MP1 GPU, 3GB / 4GB (5GB / 8GB റാം എക്സ്പാൻഷൻ), 64GB സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം എന്നിവയും ഇതിലുണ്ട്. ആൻഡ്രോയിഡ് 15 (ഗോ എഡിഷൻ) അ‌ടിസ്ഥാനമാക്കിയാണ് ഐടെൽ എ100ന്റെ പ്രവർത്തനം.

8MP മെയിൻ ക്യാമറ, LED ഫ്ലാഷ് എന്നിവ അ‌ടങ്ങുന്ന റിയർ ക്യാമറ സജ്ജീകരണവും സെൽഫിക്കും വീഡിയോ കോളുകൾക്കുമായി 5MP ഫ്രണ്ട് ഫേസിംഗ് ക്യാമറയും ഐടെൽ 100 -ൽ ഉണ്ട്. 3.5mm ഓഡിയോ ജാക്ക്, DTS സൗണ്ട്, സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനർ എന്നിവയും ഈ ഫോണിന്റെ ഫീച്ചറുകളിൽപ്പെടുന്നു.

മിലിട്ടറി-ഗ്രേഡ് ഡ്യൂറബിലിറ്റി (MIL-STD-810H), ഡ്യുവൽ സിം, ഡ്യുവൽ 4G VoLTE, Wi-Fi 802.11 ac, ബ്ലൂടൂത്ത് 5, GPS/ GLONASS/ ബീഡോ, യുഎസ്ബി ടൈപ്പ്-സി, 10W ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയുള്ള 5000mAh ബാറ്ററി എന്നിവയാണ് ഐടെൽ എ100- ന്റെ മറ്റ് പ്രധാന ഫീച്ചറുകൾ.

മിലിട്ടറി-ഗ്രേഡ് കരുത്തുമായി ഐടെൽ A100 ഇന്ത്യയിൽ ലോഞ്ച് ചെയ്തു

വിലയും ലഭ്യതയും

ഐടെൽ എ100ന്റെ 3GB + 64GB വേരിയന്റിന് 6,799 രൂപയും 4GB + 64GB വേരിയന്റിന് 7,499 രൂപയുമാണ് വില. സിൽക്ക് ഗ്രീൻ, പ്യുവർ ബ്ലാക്ക്, ടൈറ്റാനിയം ഗോൾഡ് കളർ ഓപ്ഷനുകളിൽ ഈ ഫോൺ ലഭ്യമാണ്. 100 ദിവസ സൗജന്യ സ്‌ക്രീൻ റീപ്ലേസ്മെന്റ് ഈ ഫോണിന് ലഭ്യമാണ്. ഇന്ത്യയിലുടനീളമുള്ള റീട്ടെയിൽ സ്റ്റോറുകൾ വഴി ഈ ബജറ്റ് 4ജി ഫോൺ വാങ്ങാനാകും.

Best Mobiles in India

English summary
Itel A100 has been launched in India. It is priced at Rs 6,799 for the 3GB + 64GB variant and Rs 7,499 for the 4GB + 64GB variant. The phone is available in Silk Green, Pure Black, and Titanium Gold color options. It comes with 100 days of free screen replacement. The budget 4G phone can be purchased from retail stores across India.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X