Home
Mobile

കുറഞ്ഞ വിലയില്‍ ഐടെല്‍ A45, A22, A22 പ്രോ എന്നീ ഫോണുകള്‍ ഇന്ത്യയില്‍!

By Gizbot Bureau

ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് സമ്പൂര്‍ണ്ണ സ്മാര്‍ട്ട്‌ഫോണ്‍ അനുഭവങ്ങള്‍ നല്‍കിക്കൊണ്ട് ഐടെല്‍ എന്ന ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ കമ്പനി കുറഞ്ഞ വിലയില്‍ അത്യുഗ്രന്‍ സവിശേഷതകള്‍ നല്‍കുന്ന മൂന്നു സ്മാര്‍ട്ട്‌ഫോണുകള്‍ അവതരിപ്പിച്ചു.

കുറഞ്ഞ വിലയില്‍ ഐടെല്‍ A45, A22, A22 പ്രോ എന്നീ ഫോണുകള്‍ ഇന്ത്യയില്‍!

ഐടെല്‍ A45, A22, A22 പ്രോ എന്നിവയാണ് മൂന്നു ഫോണുകള്‍. ഇവയ്ക്ക് 5,999 രൂപ, 5,499 രൂപ, 6,499 രൂപ എന്നി നിരക്കിലാണ് വില. ഓഫ്‌ലൈന്‍ മാര്‍ക്കറ്റില്‍ മാത്രമാണ് ഈ ഫോണുകള്‍ ലഭ്യമാകുന്നത്. കൂടാതെ ഈ ഫോണുകള്‍ക്ക് ജിയോയില്‍ നിന്നും 2200 രൂപ വരെ ഇന്‍സ്റ്റന്റ് ക്യാഷ്ബാക്ക് ഓഫറും ഉണ്ട്.

ഈ ഫോണുകളുടെ സവിശേഷതകള്‍ നോക്കാം.

ഐടെല്‍ A45ന്റെ സവിശേഷതകള്‍

720 x1440 പിക്‌സല്‍ റസൊല്യൂഷനുളള 5.45 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ ആണ് ഈ ഫോണിന്. ഐപിഎസ് ഫുള്‍ സ്‌ക്രീന്‍ ഡിസ്‌പ്ലേയുളള ഫോണിന് 18:9 അനുപാദമാണ്. ക്വാഡ്‌കോര്‍ മീഡിയാടെക് MT6739WA SoC യാണ് ഫോണിന്റെ പ്രോസസര്‍. ആന്‍ഡ്രോയിഡ് 8.1 ഓറിയോ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് A45 റണ്‍ ചെയ്യുന്നത്.

1ജിബി റാം, 8ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, 128ജിബി മൈക്രോ എസ്ഡി കാര്‍ഡ് പിന്തുണ, 5എംപി ഡ്യുവല്‍ ക്യാമറ സെറ്റപ്പ്, 2700എംഎഎച്ച് ബാറ്ററി എന്നിവ ഫോണിന്റെ പ്രത്യേക സവിശേഷതകളാണ്. മിഡ്‌നൈറ്റ് ബ്ലാക്ക്, ആന്ത്രാസൈറ്റ് ഗ്രേ, റോസ് ഗോള്‍ഡ് എന്നീ നിറങ്ങളിലാണ് ഫോണ്‍ എത്തിയിരിക്കുന്നത്.


ഐടെല്‍ A22, A22 പ്രോ എന്നിവയുടെ സവിശേഷതകള്‍

ഈ ഫോണുകള്‍ക്കും ക്വാഡ്-കോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 210 SoC പ്രോസസറാണ്. A22 ഫോണ്‍ റണ്‍ ചെയ്യുന്നത് ആന്‍ഡ്രോയിഡ് 8.1 ഓറിയോയിലാണ് (Go Adition). എന്നാല്‍ ഐടെല്‍ A22 പ്രോ റണ്‍ ചെയ്യുന്നത് സ്റ്റാന്‍ഡേര്‍ഡ് ആന്‍ഡ്രോയിഡ് 8.1 റിയോ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ്.

ഈ രണ്ടു ഫോണുകളും 480x960 പിക്‌സല്‍ റസൊല്യൂഷനുളള 5 ഇഞ്ച് ഐപിഎസ് ഡിസ്‌പ്ലേ ആണ്. കൂടാതെ ഇവ രണ്ടിനും ഓട്ടോഫോക്കസ് ലെന്‍സും എല്‍ഇഡി ഫ്‌ളാഷുമുളള 5എംപി റിയര്‍ ക്യാമറയാണ്.

ഐടെല്‍ A22ന് 1ജിബി റാമും 8ജിബി റോമുമാണ്, എന്നാല്‍ ഐടെല്‍ A22 പ്രോയ്ക്ക് 2ജിബി റാമും 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജുമാണ്. കൂടാതെ ഈ രണ്ടു ഫോണുകള്‍ക്കും 2400എംഎഎച്ച് ബാറ്ററിിയും ഉണ്ട്.

More from GizBot

Best Mobiles in India

English summary
itel A45, A22 and A22 Pro launched in India
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X