Home
Mobile

5,699 രൂപയ്ക്ക് സ്മാർട്ട്ഫോൺ; ഇത് ഐടെൽ മാജിക്! A50, A50C മോഡലുകൾ ഇന്ത്യയിൽ എത്തി

ബജറ്റ് വിലയിൽ സ്മാർട്ട്ഫോണുകൾ അ‌വതരിപ്പിച്ച് നിരവധി ഇന്ത്യക്കാർക്ക് സ്മാർട്ട്ഫോൺ ലോകത്തേക്കുള്ള വഴി തുറന്നു നൽകിയ ഐടെൽ തങ്ങളുടെ പുതിയ രണ്ട് സ്മാർട്ട്ഫോണുകൾ കൂടി ഇന്ത്യയിൽ അ‌വതരിപ്പിച്ചു. A50 സീരീസിന് കീഴിൽ ഐടെൽ A50 (itel A50), ഐടെൽ A50C (itel A50C) എന്നിങ്ങനെ രണ്ട് സ്മാർട്ട്ഫോണുകളാണ് പുതിയതായി കമ്പനി ഇന്ത്യയിൽ അ‌വതരിപ്പിച്ചത്. യുണിസോക്ക് ഒക്ടാ കോർ പ്രൊസസർ, ആൻഡ്രോയിഡ് ഗോ സോഫ്റ്റ്‌വെയർ, 6.6 ഇഞ്ച് എച്ച്‌ഡി+ ഡിസ്‌പ്ലേ തുടങ്ങിയ ഫീച്ചറുകൾ ഈ രണ്ട് ഫോണുകളിലും ഉണ്ട്. എന്നാൽ മറ്റ് ചില ഫീച്ചറുകൾ വ്യത്യാസപ്പെട്ടിരിക്കുന്നു.

ഐഫോൺ 13ലേതിന് സമാനമായ ക്യാമറ മൊഡ്യൂൾ ആണ് ഐടെൽ A50 സീരീസിനെ ശ്രദ്ധേയമാക്കുന്നത്. എ50 സീരീസിലെ പുതിയ രണ്ട് മോഡലുകളിൽ ഐടെൽ എ50 എന്ന മോഡലിന്റെ അ‌ൽപ്പം വില കുറഞ്ഞ വേരിയന്റ് എന്ന നിലയിലാണ് ഐടെൽ എ50 സി കമ്പനി അ‌വതരിപ്പിച്ചിരിക്കുന്നത്.

5,699 രൂപയ്ക്ക് സ്മാർട്ട്ഫോൺ; ഇത് ഐടെൽ മാജിക്! A50, A50C എത്തി

ഐടെൽ A50യുടെ പ്രധാന ഫീച്ചറുകൾ: 6.6 ഇഞ്ച് HD+ (720 x 1612 പിക്സലുകൾ) IPS ഡിസ്പ്ലേ, 60Hz റിഫ്രഷ് റേറ്റ്, 267PPI, 1.8GHz ഒക്ടാ കോർ യൂണിസോക്ക് T603 (6x Cortex-A55, 2x Cortex-A75 കോറുകൾ) 12nm പ്രൊസസർ, മാലി G57 MP1 ജിപിയു 3GB/4GB റാം, 64GB സ്റ്റോറേജ് എന്നിവ ഇതിലുണ്ട്.

ആൻഡ്രോയിഡ് 14 ഗോ ഒഎസ് അ‌ടിസ്ഥാനമാക്കിയാണ് ഈ ഫോണിന്റെ പ്രവർത്തനം. 8എംപി എഐ ഡ്യുവൽ റിയർ ക്യാമറ, 5എംപി ഫ്രണ്ട് ക്യാമറ എന്നിവയും ഐടെൽ എ50യിൽ ഉണ്ട്. സുരക്ഷയ്ക്കായി സൈഡ് മൗണ്ടഡ് ഫിംഗർപ്രിൻ്റ് സെൻസർ നൽകിയിരിക്കുന്നു. ഡ്യുവൽ സിം, 4G VoLTE, Wi-Fi 2.4G/5G, ബ്ലൂടൂത്ത് 5.2, GPS, 5000mAh ബാറ്ററി, ടൈപ്പ്-സി ചാർജിംഗ് എന്നിവയൊക്കെയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.

5,699 രൂപയ്ക്ക് സ്മാർട്ട്ഫോൺ; ഇത് ഐടെൽ മാജിക്! A50, A50C എത്തി

ഐടെൽ A50Cയുടെ പ്രധാന ഫീച്ചറുകൾ: 6.6 ഇഞ്ച് HD+ (720 x 1612 പിക്സലുകൾ) IPS ഡിസ്പ്ലേ, 60Hz റിഫ്രഷ് റേറ്റ്, 267PPI, 1.8GHz ഒക്ടാ കോർ യൂണിസോക്ക് T603 (6x Cortex-A55, 2x Cortex-A75 കോറുകൾ) 12nm പ്രൊസസർ, മാലി G57 MP1 ജിപിയു, 2 ജിബി റാം, 32 ജിബി സ്റ്റോറേജ് എന്നിവയാണ് ഇതിലുള്ളത്.

ആൻഡ്രോയിഡ് 14 ഗോ എഡിഷനിലാണ് പ്രവർത്തനം. 8എംപി എഐ ഡ്യുവൽ റിയർ ക്യാമറ, 5എംപി ഫ്രണ്ട് ക്യാമറ, സൈഡ് മൗണ്ടഡ് ഫിംഗർപ്രിൻ്റ് സെൻസർ, 4G VoLTE, Wi-Fi 2.4G/5G, ബ്ലൂടൂത്ത് 5.2, GPS, 4000mAh ബാറ്ററി, ടൈപ്പ്-സി ചാർജിങ് ഫീച്ചറുകൾ ഈ ബജറ്റ് 4ജി ഫോൺ വാഗ്ദാനം ചെയ്യുന്നു.

ബ്ലാക്ക്, ബ്ലൂ, ഗോൾഡൻ, ഗ്രീൻ നിറങ്ങളിൽ A50C സ്മാർട്ട്ഫോൺ ലഭ്യമാണ്. ഐടെൽ A50C -യുടെ വില 5599 രൂപയാണ്. ഇതിനെക്കാൾ അ‌ൽപ്പം ഉയർന്ന ഫീച്ചറുകളുള്ള ഐടെൽ A50 യുടെ 3GB+64GB മോഡലിന് 6,099 രൂപയും 4+64GB മോഡലിന് 6,499 രൂപയുമാണ് വില.

5,699 രൂപയ്ക്ക് സ്മാർട്ട്ഫോൺ; ഇത് ഐടെൽ മാജിക്! A50, A50C എത്തി

മിസ്റ്റ് ബ്ലാക്ക്, ലൈം ഗ്രീൻ, സിയാൻ ബ്ലൂ, ഷിമ്മർ ഗോൾഡ് എന്നീ നിറങ്ങളിൽ A50 ലഭ്യമാണ്. ഇന്ത്യയിൽ ആമസോൺ വഴി ഉപയോക്താക്കൾക്ക് ഈ പുതിയ ഐടെൽ സ്മാർട്ട്ഫോണുകൾ വാങ്ങാൻ സാധിക്കും. സൗജന്യ സ്‌ക്രീൻ മാറ്റിസ്ഥാപിക്കലും 1 വർഷത്തെ വാറൻ്റിയും ഈ ഫോണുകൾക്ക് കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

More from GizBot

Best Mobiles in India

English summary
Itel has launched two budget 4G smartphones in India in the A50 series. They are itel A50 and itel A50C. Itel A50C is priced at Rs 5599. Itel A50 with slightly higher features is priced at Rs 6,099 for the 3GB+64GB model and Rs 6,499 for the 4+64GB model. Users can buy these new Itel smartphones through Amazon in India.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X