ഫേസ് ഐഡി മുതൽ 6.6" എച്ച്ഡി ഡിസ്പ്ലെ വരെ വെറും 5,999 രൂപയ്ക്ക്; വിപണി പിടിക്കാൻ ഐടെലിന്റെ വജ്രായുധം
ബജറ്റ് ഡിവൈസുകൾ വിപണിയിൽ എത്തിക്കുന്നതിൽ എന്നും പേരെടുത്തിട്ടുള്ള കമ്പനിയാണ് ഐടെൽ. അടുത്തിടെ കമ്പനി പുറത്തിറക്കിയ ഐടെൽ പാഡ് 1 എറെ ശ്രദ്ധ പിടിച്ച് പറ്റിയിരുന്നു. ഇപ്പോഴിതാ തങ്ങളുടെ ഏറ്റവും നിരക്ക് കുറഞ്ഞ 4ജി സ്മാർട്ട്ഫോണെന്ന വിശേഷണവുമായി ഐടെൽ എ60 ലോഞ്ച് ചെയ്തിരിക്കുകയാണ് കമ്പനി.
ഒരു ബജറ്റ് ഫോൺ ആയതിനാൽ തന്നെ ബേസിക് ആൻഡ്രോയിഡ് 12 ഗോ ഒഎസ് വേർഷനുമായാണ് ഐടെൽ എ60 സ്മാർട്ട്ഫോൺ വിപണിയിലേക്ക് വരുന്നത്. ഐടെൽ എ60 സ്മാർട്ട്‌ഫോൺ 6.6 ഇഞ്ച് ഡിസ്‌പ്ലെയും ഫീച്ചർ ചെയ്യുന്നുണ്ട്. 5000 mAh-ന്റെ വലിയ ബാറ്ററിയും ഐടെൽ എ60 സ്മാർട്ട്ഫോൺ പായ്ക്ക് ചെയ്യുന്നുണ്ട്. ഐടെൽ പാഡ് വൺ ടാബ്ലറ്റ് പുറത്തിറക്കി ദിവസങ്ങൾക്കുള്ളിലാണ് പുത്തൻ ഫോണും കമ്പനി അവതരിപ്പിക്കുന്നത്. ഐടെൽ എ60 സ്മാർട്ട്ഫോണിനെക്കുറിച്ചും അതിന്റെ ഫീച്ചറുകളെക്കുറിച്ചും വിശദമായി അറിയാം.

Itel A60 : ഐടെൽ എ60 സ്മാർട്ട്ഫോൺ ഫീച്ചറുകൾ
6.6 ഇഞ്ച് സൈസ് വരുന്ന ഐപിഎസ് എൽസിഡി ഡിസ്‌പ്ലെയാണ് ഐടെൽ എ60 സ്മാർട്ട്ഫോൺ ഫീച്ചർ ചെയ്യുന്നത്. 1,612 x 720 പിക്‌സൽ എച്ച്‌ഡി റെസല്യൂഷനും ഐടെൽ എ60 സ്മാർട്ട്ഫോണിന്റെ ഡിസ്പ്ലെയുടെ സവിശേഷതയാണ്. 267 പിപിഐ പിക്‌സൽ ഡെൻസിറ്റിയുള്ള സ്ക്രീനാണിത്. 60 ഹെർട്സിന്റെ സ്ക്രീൻ റിഫ്രഷ് റേറ്റും 120 ഹെർട്സ് ടച്ച് സാമ്പിൾ റേറ്റും ഐടെൽ എ60 സ്മാർട്ട്ഫോണിന്റെ ഡിസ്പ്ലെയിലുണ്ട്. വാട്ടർഡ്രോപ്പ് നോച്ചിലാണ് ഡിവൈസിലെ സെൽഫി ക്യാമറ പ്ലേസ് ചെയ്തിരിക്കുന്നത്.
ഐടെൽ എ60 സ്മാർട്ട്ഫോൺ ഡ്യുവൽ റിയർ ക്യാമറ മൊഡ്യൂൾ ഫീച്ചർ ചെയ്യുന്നു. 8 എംപി വരുന്ന പ്രൈമറി ക്യാമറയാണ് ഡിവൈസിൽ നൽകിയിരിക്കുന്നത്. ഡെപ്ത് സെൻസറും ഐടെൽ എ60 സ്മാർട്ട്ഫോണിലെ റിയർ ക്യാമറ സെറ്റപ്പിലുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 5 എംപി ക്യാമറയും Itel A60 സ്മാർട്ട്ഫോൺ ഫീച്ചർ ചെയ്യുന്നുണ്ട്. ക്യാമറ മൊഡ്യൂളിൽ തന്നെ ഫിംഗർപ്രിന്റ് സ്കാനറും കൊടുത്തിരിക്കുന്നു. ഇത്ര നിരക്ക് കുറഞ്ഞ സ്മാർട്ട്ഫോണിൽ ഫേസ് ഐഡി കൊണ്ട് വരാനും ഐടെലിന് കഴിഞ്ഞിട്ടുണ്ട്.

ഐടെലിന്റെ ഏറ്റവും പുതിയതും അഫോർഡബിളുമായ സ്മാർട്ട്‌ഫോണിന് യുണിസോക്ക് എസ്സി9832ഇ പ്രോസസറാണ് കരുത്ത് പകരുന്നത്. പ്രോസസറിനൊപ്പം മാലി ജി820 എംപി1 ജിപിയുവും നൽകിയിട്ടുണ്ട്. 2 ജിബി റാം കപ്പാസിറ്റിയും 32 ജിബി ഇന്റേണൽ സ്റ്റോറേജും ഐടെൽ എ60 സ്മാർട്ട്ഫോൺ ഓഫർ ചെയ്യുന്നു. മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് സ്റ്റോറേജ് കപ്പാസിറ്റി 128 ജിബി വരെയായി കൂട്ടാനും ഐടെൽ എ60 സ്മാർട്ട്ഫോണിൽ സാധിക്കും.
ഐടെൽ എ60 സ്മാർട്ട്ഫോൺ 5000 mAh ബാറ്ററിയാണ് പായ്ക്ക് ചെയ്യുന്നത്. എട്ട് മണിക്കൂർ വരെ തുടർച്ചയായി വെബ് ബ്രൗസിങ് നടത്താൻ ഈ ബാറ്ററി സഹായിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 4ജി, വൈഫൈ, ജിപിഎസ്, ബ്ലൂടൂത്ത് എന്നിവയാണ് ഐടെൽ എ60 സ്മാർട്ട്ഫോണിലെ കണക്റ്റിവിറ്റി ഓപ്ഷനുകൾ. 3.5 mm ഓഡിയോ ജാക്കും ഈ എൻട്രി ലെവൽ സ്മാർട്ട്ഫോണിലുണ്ട്.

ഐടെൽ എ60 ഇന്ത്യയിലെ വില
ഐടെൽ എ60 സ്മാർട്ട്ഫോണിന് 5,999 രൂപയാണ് നമ്മുടെ രാജ്യത്ത് വില വരുന്നത്. ഡോൺ ബ്ലൂ, വെർട്ട് മെന്തെ ( Vert Menthe ), സഫയർ ബ്ലാക്ക് എന്നീ കളർ ഓപ്ഷനുകളിലാണ് ഐടെൽ എ60 സ്മാർട്ട്ഫോൺ ലഭ്യമാക്കുന്നത്. ഐടെൽ എ60 സ്മാർട്ട്ഫോൺ വാങ്ങുന്ന യൂസേഴ്സിന് ആദ്യ 100 ദിവസത്തിനുള്ളിൽ സൗജന്യ സ്‌ക്രീൻ റീപ്ലേസ്‌മെന്റും കമ്പനി ഓഫർ ചെയ്യുന്നു. രാജ്യത്തെ പ്രധാനപ്പെട്ട റീട്ടെയിൽ ഔട്ട്‌ലെറ്റുകളിൽ നിന്നും ഐടെൽ ഓൺലൈൻ സ്റ്റോറുകളിൽ നിന്നും ഐടെൽ എ60 സ്മാർട്ട്ഫോൺ വാങ്ങാൻ കഴിയും.


Click it and Unblock the Notifications








