Home
Mobile

കണ്ടാൽ പറയില്ല ഇത്രേം വില കുറഞ്ഞ ഫോൺ ആണെന്ന്! വെറും 6499 രൂപ വിലയിൽ ഐടെൽ A90 ഇന്ത്യയിൽ ലോഞ്ച് ചെയ്തു

സ്മാർട്ട്ഫോൺ വിപണിയിൽ ഉയർന്ന വിലയുടെ ​സ്മാർട്ട്ഫോണുകൾക്ക് മാത്രമല്ല, ബജറ്റ് വിലയിൽ ലഭ്യമാകുന്ന സ്മാർട്ട്ഫോണുകൾക്കും ആവശ്യക്കാരുണ്ട്. പലർക്കും സ്മാർട്ട്ഫോൺ എന്നത് ഇന്നും കിട്ടാക്കനിയാണ്. എന്നാൽ ഒരു സ്മാർട്ട്ഫോൺ ഉപയോഗിക്കണം എന്ന സാധാരണക്കാരുടെ ആഗ്രഹങ്ങൾക്കൊപ്പം എന്നും നിന്നിട്ടുള്ള ബ്രാൻഡാണ് ഐടെൽ. വില കുറഞ്ഞ ബജറ്റ് സ്മാർട്ട്ഫോണുകൾ, പ്രത്യേകിച്ച് 8000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകൾ അ‌വതരിപ്പിച്ച് ശ്രദ്ധ നേടിയ കമ്പനിയാണ് ഐടെൽ. ഇന്ത്യയിൽ ആദ്യം 10000 രൂപയിൽ താഴെ വിലയിൽ ഒരു കിടിലൻ 5ജി ഫോൺ ഇറക്കി ഞെട്ടിച്ചതും ഐടെൽ ആണ്.

കുറഞ്ഞ വിലയിൽ കിടിലൻ സ്മാർട്ട്ഫോണുകൾ ഇറക്കുന്നതിൽ ശ്രദ്ധേയരായ ഐടെൽ ഈ വർഷത്തിന്റെ തുടക്കത്തിൽ ഇന്ത്യയിൽ അ‌വതരിപ്പിച്ച ഐടെൽ എ80 ന്റെ പിൻഗാമിയായി ഐടെൽ എ90 (Itel A90) പുറത്തിറക്കിയിരിക്കുന്നു. പതിവ് പോലെ ബജറ്റ് ഉപയോക്താക്കളെ ലക്ഷ്യമിട്ടാണ് ഈ ഐടെൽ ഫോണും എത്തിയിരിക്കുന്നത്.

കണ്ടാൽ പറയില്ല ഇത്രേം വില കുറഞ്ഞ ഫോൺ ആണെന്ന്! ഐടെൽ A90 ഇന്ത്യയിൽ

വെറും 6500 രൂപയിൽ താഴെ വിലയിൽ ആണ് ഐടെൽ എ90 സ്മാർട്ട്ഫോൺ അ‌വതരിപ്പിക്കപ്പെട്ടിരിക്കുന്നത്. ഫോണിന്റെ രൂപം കണ്ടാൽ ഇത്ര വിലകുറഞ്ഞ സ്മാർട്ട്ഫോൺ ആണ് എന്ന് തോന്നുകയില്ല, മാത്രമല്ല ഈ വിലയ്ക്കുള്ളിൽ നിന്നുകൊണ്ട് നൽകാൻ കഴിയാവുന്ന ഫീച്ചറുകൾ കമ്പനി ഇതിൽ ഉൾക്കൊള്ളിക്കുകയും ചെയ്തിട്ടുണ്ട് എന്ന് ഫീച്ചറുകളുടെ ലിസ്റ്റ് കണ്ടാൽ മനസിലാകും.

ഐടെൽ എ90 സ്മാർട്ട്ഫോണിന്റെ പ്രധാന ഫീച്ചറുകൾ: 90Hz റിഫ്രഷ് റേറ്റ് ഉള്ള 6.6 ഇഞ്ച് (720 x 1612 പിക്സലുകൾ) HD+ ഡിസ്പ്ലേ, 180Hz ടച്ച് സാമ്പിൾ റേറ്റ്, ഡൈനാമിക് ബാർ, 480 nits സാധാരണ ബ്രൈറ്റ്നസ് എന്നിവയുമായാണ് ഈ ബജറ്റ് ഫോൺ എത്തിയിരിക്കുന്നത്.

കണ്ടാൽ പറയില്ല ഇത്രേം വില കുറഞ്ഞ ഫോൺ ആണെന്ന്! ഐടെൽ A90 ഇന്ത്യയിൽ

2.2GHz ഒക്ട കോർ UNISOC T7100 (6x കോർടെക്സ്-A55, 2x കോർടെക്സ്-A75 കോറുകൾ) 12nm പ്രോസസർ ആണ് ഈ ബജറ്റ് ഫോണിന്റെ കരുത്ത്. 4GB റാമും 8GB വെർച്വൽ റാമും, 64GB / 128GB സ്റ്റോറേജ് ഓപ്ഷനുകളും മൈക്രോ എസ്ഡി ഉപയോഗിച്ച് 2TB വരെ സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യവും ഇതിലുണ്ട്.

ആൻഡ്രോയിഡ് 14 ഗോ എഡിഷനിലാണ് പ്രവർത്തനം. റിയർ ക്യാമറ മൊഡ്യൂളിൽ 13MP മെയിൻ ക്യാമറയും എൽഇഡി ഫ്ലാഷും അ‌ടക്കമാണ് എത്തുന്നത്. സെൽഫിക്കും മറ്റുമായി 5MP ഫ്രണ്ട് ഫേസിംഗ് ക്യാമറയും ഉണ്ട്. സ്മാർട്ട് എഐ അസിസ്റ്റന്റ് - ഐവാന 2.0 ഫീച്ചറും ഇതിൽ ഉണ്ട്.

​ലൈവ് അലേർട്ടുകൾ കാണിക്കുന്ന ഡൈനാമിക് ബാർ ഈ സ്മാർട്ട്ഫോണിന്റെ ഒരു സവിശേഷതയാണ്, ഇത് ഐടെൽ സ്മാർട്ട്‌ഫോണുകളിൽ സാധാരണമാണ്. ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി), 3.5mm ഓഡിയോ ജാക്ക്, DTS സൗണ്ട്, സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനർ, പൊടിയും വെള്ളവും പ്രതിരോധിക്കുന്ന IP54 റേറ്റിങ് എന്നിവയും ഇതിലുണ്ട്.

കണ്ടാൽ പറയില്ല ഇത്രേം വില കുറഞ്ഞ ഫോൺ ആണെന്ന്! ഐടെൽ A90 ഇന്ത്യയിൽ

ഡ്യുവൽ 4G VoLTE, Wi-Fi 802.11 ac, ബ്ലൂടൂത്ത് 5, GPS/ ഗ്ലോനാസ്/ ബീഡോ, യുഎസ്ബി ടൈപ്പ്-സി, 15W ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയുള്ള 5000mAh ബാറ്ററി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. ഇത്ര കുറഞ്ഞ വിലയിൽ ലഭിക്കുന്ന ഈ സ്മാർട്ട്ഫോൺ ഒരു 4ജി ഫോൺ ആണ് എന്നത് ഉപയോക്താക്കൾ പ്രത്യേകം മനസിലാക്കിയിരിക്കുക.

ഐടെൽ എ90 സ്മാർട്ട്ഫോണിന്റെ 64GB വേരിയന്റിന് 6,499 രൂപയും 128GB വേരിയന്റിന് 6,999 രൂപയുമാണ് വില. സ്റ്റാർലിറ്റ് ബ്ലാക്ക്, സ്പേസ് ടൈറ്റാനിയം കളർ ഓപ്ഷനുകളിൽ ഈ ഫോൺ വാങ്ങാനാകും. ഇത് ഇപ്പോൾ റീട്ടെയിൽ ഔട്ട്‌ലെറ്റുകളിൽ ലഭ്യമാണ്. ഇപ്പോൾ വാങ്ങുന്നവർക്ക് ജിയോസാവൻ പ്രോയുടെ 3 മാസത്തെ സൗജന്യ സബ്‌സ്‌ക്രിപ്‌ഷൻ ലഭ്യമാണ്.

More from GizBot

Best Mobiles in India

English summary
Itel A90 has been launched in India. It is priced at Rs 6,499 for the 64GB variant and Rs 6,999 for the 128GB variant. The phone is available in Starlit Black and Space Titanium colour options. It is available across retail outlets now. Those who buy it now will get a 3-month free subscription of JioSaavn Pro.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X