Home
Mobile

ബജറ്റ് സ്മാർട്ട്ഫോണുകളുടെ ആശാൻ! ഐടെൽ A95 5G ലോഞ്ച് ചെയ്തു; വില 10000 രൂപയിൽ താഴെ

ഇന്ത്യയിൽ ബജറ്റ് സ്മാർട്ട്ഫോണുകളുടെ ആശാൻ എന്ന് വിശേഷിപ്പിക്കാവുന്ന ഒരു സ്മാർട്ട്ഫോൺ ബ്രാൻഡ് ഉണ്ടെങ്കിൽ അ‌ത് ഐടെൽ ആണ്. ഏറ്റവും കുറഞ്ഞ വിലയിൽ മികച്ച സ്മാർട്ട്ഫോണുകൾ അ‌വതരിപ്പിക്കുമ്പോൾ തന്നെ അ‌തിൽ നൽകാവുന്ന പരമാവധി മികച്ച ഫീച്ചറുകൾ ഐടെൽ നൽകാറുണ്ട്. ഇന്ത്യയിൽ ആദ്യമായി 10000 രൂപയിൽ താഴെ വിലയിൽ 5ജി സ്മാർട്ട്ഫോൺ അ‌വതരിപ്പിച്ചും ഐടെൽ ശ്രദ്ധ നേടിയിട്ടുണ്ട്. ഇപ്പോൾ വീണ്ടും പതിനായിരം രൂപയിൽ താഴെ വിലയിൽ ഒരു പുതിയ 5ജി സ്മാർട്ട്ഫോണുമായി ​ഐടെൽ രംഗത്ത് എത്തിയിരിക്കുന്നു. തങ്ങളുടെ A സീരീസിന്റെ ഭാഗമായി ഐടെൽ എ95 5ജി (Itel A95 5G) എന്ന മോഡലാണ് എത്തിയിരിക്കുന്നത്.

മീഡിയടെക് ഡൈമെൻസിറ്റി 6300 ചിപ്സെറ്റ് ആണ് ഈ ഐടെൽ 5ജി ഫോണിന്റെ കരുത്ത്. ബജറ്റ് വിലയിൽ എത്തുമ്പോൾത്തന്നെ, 6GB വരെ റാം 6GB വരെ വെർച്വൽ റാം, 120Hz ഫ്രഷ് റേറ്റുള്ള 6.67 ഇഞ്ച് HD+ LCD സ്‌ക്രീൻ, ഇന്ററാക്ടീവ് ഡൈനാമിക് പോർട്ട് തുടങ്ങി നിരവധി മികച്ച ഫീച്ചറുകൾ ഇത് വാഗ്ദാനം ചെയ്യുന്നു.

ബജറ്റ് സ്മാർട്ട്ഫോണുകളുടെ ആശാൻ! ഐടെൽ A95 5G ലോഞ്ച് ചെയ്തു

ഐടെൽ A95 5ജിയുടെ പ്രധാന ഫീച്ചറുകൾ

ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 6300 6nm പ്രോസസർ (2x കോർടെക്സ്-A76 @ 2.4GHz 6x കോർടെക്സ്-A55 @ 2GHz) കരുത്താക്കിയാണ് ഐടെൽ A95 5ജി എത്തിയിട്ടുള്ളത്. 6.67-ഇഞ്ച് (1600 x 720 പിക്സലുകൾ) HD+ LCD സ്ക്രീൻ, 120Hz റിഫ്രഷ് റേറ്റ് എന്നിവയും ഇതിലുണ്ട്.

4GB / 6GB LPDDR4x റാം, 128GB UFS 2.2 സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 1TB വരെ സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം എന്നിവ ഐടെൽ എ95 5ജിയിൽ ഉണ്ട്. ആൻഡ്രോയിഡ് 14 അ‌ടിസ്ഥാനമാക്കിയുള്ള ഐടെൽ ഒഎസ് 14ൽ ആണ് ഈ ഫോണിന്റെ പ്രവർത്തനം.

ബജറ്റ് സ്മാർട്ട്ഫോണുകളുടെ ആശാൻ! ഐടെൽ A95 5G ലോഞ്ച് ചെയ്തു

50MP മെയിൻ ക്യാമറ, f/2.4 അപ്പേർച്ചറുള്ള ഡെപ്ത് സെൻസർ, AI ലെൻസ്, ഡ്യുവൽ LED ഫ്ലാഷ് എന്നിവ അ‌ടങ്ങുന്നതാണ് ഐടെൽ എ95 5ജിയുടെ റിയർ ക്യാമറ സജ്ജീകരണം. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 8MP ഫ്രണ്ട് ഫേസിംഗ് ക്യാമറയും ഈ ഐടെൽ സ്മാർട്ട്ഫോണിൽ ഉണ്ട്.

സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, ഡ്യുവൽ സിം, 5G SA / NSA (n1, n3, n5, n8, n28, n38, n40, n41, n77, n78 ബാൻഡുകൾ), ഡ്യുവൽ 4G VoLTE, Wi-Fi 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.3, GPS, USB ടൈപ്പ്-സി തുടങ്ങിയ ഫീച്ചറുകളും ഈ ഫോൺ വാഗ്ദാനം ചെയ്യുന്നു.

പൊടി, ജല പ്രതിരോധത്തിനായി IP54 റേറ്റിങ് ആണ് ഇതിലുള്ളത്, കൂടാതെ IR ബ്ലാസ്റ്ററും ഉണ്ട്. 18W ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയുള്ള 5000mAh ബാറ്ററിയാണ് ഐടെൽ ഈ ബജറ്റ് 5ജി ഫോണിൽ നൽകിയിരിക്കുന്നത്. കറുപ്പ്, ഗോൾഡ്, മിന്റ് ബ്ലൂ നിറങ്ങളിൽ ഈ ഫോൺ വാങ്ങാനാകും.

ബജറ്റ് സ്മാർട്ട്ഫോണുകളുടെ ആശാൻ! ഐടെൽ A95 5G ലോഞ്ച് ചെയ്തു

വിലയും ലഭ്യതയും

ഐടെൽ A95 5G യുടെ 4GB + 128GB അ‌ടിസ്ഥാന വേരിയന്റിന് 9,599 രൂപയും 6GB + 128GB വേരിയന്റിന് 9,999 രൂപയുമാണ് വില. ആമസോൺ വഴി ഇത് ഓൺ​ലൈനായി വാങ്ങാനാകും. വിൽപ്പന തിയതി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. റീട്ടെയിൽ വഴി ഉടൻ തന്നെ ഈ ഫോൺ വാങ്ങാനാകും. ലോഞ്ച് ഓഫറിന്റെ ഭാഗമായി 100 ദിവസത്തിനുള്ളിൽ സൗജന്യ സ്‌ക്രീൻ റീപ്ലേസ്‌മെന്റും ഐടെൽ വാഗ്ദാനം ചെയ്യുന്നുണ്ട്.

Best Mobiles in India

English summary
Itel A95 5G has been launched in India under Rs 10,000. Its 4GB + 128GB base variant is priced at Rs 9,599 and the 6GB + 128GB variant is priced at Rs 9,999. Itel is also offering free screen replacement within 100 days as part of the launch offer. The online sales start date has not been revealed.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X