Home
Mobile

കുറഞ്ഞ വിലയിൽ കൂടെക്കൂട്ടാൻ ഒരു സ്മാർട്ട്ഫോൺ! ഐടെൽ സിറ്റി 100 ഇന്ത്യയിൽ ലോഞ്ച് ചെയ്തു

കുറഞ്ഞ വിലയിൽ സ്മാർട്ട്ഫോണുകൾ പുറത്തിറക്കുന്നതിൽ ഇതിനകം പ്രാഗത്ഭ്യം തെളിയിച്ചിട്ടുള്ള ഐടെൽ തങ്ങളുടെ ബജറ്റ് സ്മാർട്ട്ഫോൺ നിരയിലേക്ക് ഒരു പുതിയ സ്മാർട്ട്ഫോൺ കൂടി അ‌വതരിപ്പിച്ചിരിക്കുന്നു. ഐടെൽ സിറ്റി 100 (itel City 100) എന്നാണ് ഈ സ്മാർട്ട്ഫോണിന്റെ പേര്. 7600 രൂപയിൽ താഴെ വിലയിൽ വാങ്ങാം എന്നതാണ് ഈ ഐടെൽ സ്മാർട്ട്ഫോണിന്റെ പ്രധാന ആകർഷണം. ഒക്ടാ-കോർ യൂണിസോക്ക് T7250 പ്രോസസർ കരുത്തിലാണ് ഈ ബജറ്റ് സ്മാർട്ട്ഫോൺ എത്തിയിരിക്കുന്നത്. 4GB റാമിന് പുറമേ 12GB വരെ വെർച്വൽ റാം സൗകര്യവും ഈ ഐടെൽ ഫോൺ വാഗ്ദാനം ചെയ്യുന്നുണ്ട്.

ഐടെൽ സിറ്റി 100 ന്റെ പ്രധാന ഫീച്ചറുകൾ: 6.75″ HD+ (720 × 1600) ഡിസ്പ്ലേ, 90Hz റിഫ്രഷ് റേറ്റ്, 700nits ബ്രൈറ്റ്നസ്, 83% NTSC കളർ ഗാമട്ട്, 1500:1 കോൺട്രാസ്റ്റ് റേഷ്യോ എന്നിവ ഇതിലുണ്ട്. യൂണിസോക്ക് T7250 പ്രോസസർ ആണ് ഈ ഫോണിന്റെ കരുത്ത്.

കുറഞ്ഞ വിലയിൽ കൂടെക്കൂട്ടാൻ ഒരു സ്മാർട്ട്ഫോൺ! ഐടെൽ സിറ്റി 100 എത്തി

4GB റാമും (വെർച്വൽ റാമിനൊപ്പം 12GB വരെ വികസിപ്പിക്കാം) 128GB സ്റ്റോറേജും ഐടെൽ സിറ്റി 100ൽ ഉണ്ട്. ആൻഡ്രോയിഡ് 14 അ‌ടിസ്ഥാനമാക്കിയാണ് ഈ ഫോൺ പ്രവർത്തിക്കുന്നത്. ഇതിൽ ഐവാന 3.0 AI അസിസ്റ്റന്റ് ഉൾപ്പെടുന്നു. രണ്ട് വിരലുകൾ ഉപയോഗിച്ച് ടെക്സ്റ്റ് എക്‌സ്‌ട്രാക്ഷൻ, ഇമേജ്-ടു- വേഡ്/ പിഡിഎഫ്/ എക്‌സൽ കൺവേർഷൻ എന്നിവ ഇതിലുണ്ട്.

കൂടാതെ എഐ സഹായത്തോടെയുള്ള ​റൈറ്റിങ്- എഡിറ്റിങ് ഫീച്ചറുകൾ, ഓട്ടോ ജനറേറ്റഡ് സ്‌കാൻഡ് ഡോക്യുമെന്റുകൾ, ഇമെയിലുകളിൽ നിന്നുള്ള അ‌ഡ്രസ് നാവിഗേഷൻ എന്നിവയും ഇതിലെ എഐ ഫീച്ചറുകളിൽ ഉൾപ്പെടുന്നു. ഇതിലെ ഡൈനാമിക് ബാർ 2.0 ഫീച്ചർ ഫേസ് അൺലോക്ക്, കോൾ നോട്ടിഫിക്കേഷനുകൾ, ബാറ്ററി അലേർട്ടുകൾ എന്നിവ സാധ്യമാക്കുന്നു.

കുറഞ്ഞ വിലയിൽ കൂടെക്കൂട്ടാൻ ഒരു സ്മാർട്ട്ഫോൺ! ഐടെൽ സിറ്റി 100 എത്തി

ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണം ഐടെൽ സിറ്റി 100 വാഗ്ദാനം ചെയ്യുന്നുണ്ട്. 13MP മെയിൻ ക്യാമറ ഇതിൽ അ‌ടങ്ങുന്നു. സെൽഫിക്കും വീഡിയോ കോളുകൾക്കുമായി ഫ്രണ്ടിൽ 8MP സെൽഫി ക്യാമറയും ഉണ്ട്. സൈഡ് ഫിംഗർപ്രിന്റ് സെൻസർ, IR ബ്ലാസ്റ്റർ, ഡ്യുവൽ-ബാൻഡ് വൈ-ഫൈ എന്നീ ഫീച്ചറുകളും ഈ ഫോണിലുണ്ട്.

പൊടി, സ്പ്ലാഷ് റെസിസ്റ്റന്റിനായി IP64 റേറ്റിങ് ഐടെൽ സിറ്റി 100ൽ സജ്ജീകരിച്ചിരിക്കുന്നു. USB-C വഴി 18W ഫാസ്റ്റ് ചാർജിംഗുള്ള 5200mAh ബാറ്ററിയാണ് ഈ ബജറ്റ് സ്മാർട്ട്ഫോണിൽ ഉള്ളത്. ഇത് 60 മാസം വരെ സുഗമമായ ഉപയോഗത്തിനായി ഒപ്റ്റിമൈസ് ചെയ്തിട്ടുണ്ടെന്ന് കമ്പനി പറയുന്നു.

7.65mm യൂണിബോഡി ഡി​സൈനാണ് ഐടെൽ സിറ്റി 100ന് ഉള്ളത്. ഫെയറി പർപ്പിൾ, നേവി ബ്ലൂ, പ്യുവർ ടൈറ്റാനിയം എന്നിങ്ങനെ മൂന്ന് കളർ ഓപ്ഷനുകളിലാണ് ഇന്ത്യയിൽ ഈ സ്മാർട്ട്ഫോൺ വാങ്ങാനാകുക. ഇന്ത്യയിൽ ഐടെൽ സിറ്റി 100 -ന് 7,599 രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്.

കുറഞ്ഞ വിലയിൽ കൂടെക്കൂട്ടാൻ ഒരു സ്മാർട്ട്ഫോൺ! ഐടെൽ സിറ്റി 100 എത്തി

രാജ്യവ്യാപകമായി റീട്ടെയിൽ സ്റ്റോറുകളിലൂടെയാണ് ഐടെൽ സിറ്റി 100 വിൽപ്പനയ്ക്ക് എത്തുന്നത്. ആദ്യ 100 ദിവസത്തിനുള്ളിൽ സൗജന്യ സ്‌ക്രീൻ മാറ്റിസ്ഥാപിക്കലും 2,999 രൂപ വിലയുള്ള മാഗ്നറ്റിക് സ്പീക്കറും ബ്രാൻഡ് വാഗ്ദാനം ചെയ്യുന്നുണ്ട്. മികച്ച ഈടും വിലക്കുറവുമാണ് ഈ ​സ്മാർട്ട്ഫോണിന്റെ ​ഹൈ​ലൈറ്റായി ലോഞ്ചിനെക്കുറിച്ച് സംസാരിച്ച ഐടെൽ ഇന്ത്യയുടെ സിഇഒ അരിജീത് തലപത്ര എടുത്തുപറയുന്നത്. 7.65mm സ്ലീക്കും അൾട്രാ-സ്ലിം യൂണിബോഡി ഡി​സൈനും ഈ ഫോണിന് ഒരു പ്രീമിയം ഫീൽ നൽകുന്നതായും അ‌ദ്ദേഹം പറഞ്ഞു.

Best Mobiles in India

English summary
Itel City 100 has been launched in India. It is priced at Rs 7,599 in India. It will be available for sale across retail stores nationwide. The brand is offering free screen replacement within the first 100 days and a magnetic speaker worth Rs 2,999.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X