എവിടെയും 5ജി കിട്ടും! വില വെറും 9999 രൂപ, ഒപ്പം 5000 രൂപയുടെ സൗജന്യങ്ങളും! ഐടെൽ കളർ പ്രോ 5G എത്തി
പുതിയ 5ജി സ്മാർട്ട്ഫോണുകളുടെ കുത്തൊഴുക്കാണ് സ്മാർട്ട്ഫോൺ വിപണിയിൽ. ജൂലൈയിൽ ഇതിനകം ഒട്ടനവധി സ്മാർട്ട്ഫോണുകൾ വിപണിയിലെത്തി. കഴിഞ്ഞ ദിവസം വന്ന വൺപ്ലസ് നോർഡ് 4, ഇന്ന് ലോഞ്ച് ചെയ്ത സാംസങ് ഗാലക്സി എം35 5ജി എന്നിവയൊക്കെ വൻ ആവേശമാണ് സൃഷ്ടിച്ചിരിക്കുന്നത്. വമ്പന്മാർ കളം നിറഞ്ഞ് കളിക്കുന്ന 5ജി സ്മാർട്ട്ഫോൺ വിപണിയിലേക്ക് വെറും 9999 രൂപ വിലയിൽ 5ജി സ്മാർട്ട്ഫോണുമായി ഐടെലും ഇപ്പോൾ എത്തിയിരിക്കുന്നു. ഐടെലിന്റെ ബജറ്റ് 5ജി സ്മാർട്ട്ഫോൺ ആയ ഐടെൽ കളർ പ്രോ 5ജി ഇന്ത്യയിൽ ലോഞ്ച് ചെയ്തു.
ബജറ്റ് വിലയിൽ എത്തുമ്പോഴും മാന്യമായ ഫീച്ചറുകൾ ഐടെൽ കളർ പ്രോ 5ജി വാഗ്ദാനം ചെയ്യുന്നു എന്നതാണ് ഏറ്റവും ശ്രദ്ധേയം. ഐവിസിഒ (ഐറ്റൽ വിവിഡ് കളർ) സാങ്കേതികവിദ്യയോടെയാണ് ഈ ഹാൻഡ്‌സെറ്റ് വരുന്നത്. കാണുന്നവരിൽ കൗതുകവും ആകർഷണവും ഉണർത്തും വിധത്തിൽ കളർ ചേഞ്ചിങ് ബാക്ക് പാനൽ ഈ ഐടെൽ 5ജി ഫോൺ അവതരിപ്പിക്കുന്നു.

വിദൂര സ്ഥലങ്ങളിൽ പോലും തടസ്സമില്ലാത്ത 5G നെറ്റ്‌വർക്ക് കണക്റ്റിവിറ്റി വാഗ്ദാനം ചെയ്യുന്ന NRCA 5G++ ഫീച്ചർ ഇതിൽ ഉണ്ട് എന്നതും ഏറെ ശ്രദ്ധേയമാണ്. മറ്റ് പല ബ്രാൻഡുകളിലും നെറ്റ്വർക്ക് മോശമായാൽ 4G-യിലേക്ക് എത്തും. എന്നാൽ അതിൽനിന്ന് വ്യത്യസ്തമായി, NRCA ശക്തമായ 5G കണക്ഷൻ നിലനിർത്തുന്നു. ഇത് വേഗത്തിലുള്ള ബ്രൗസിംഗും തടസ്സമില്ലാത്ത കണക്റ്റിവിറ്റിയും സാധ്യമാക്കുന്നു. 10 5G ബാൻഡുകളുടെ പിന്തുണ ഈ ഫോണിനുണ്ട്.
ഐടെൽ കളർ പ്രോ 5ജിയുടെ പ്രധാന ഫീച്ചറുകൾ: 6.6 ഇഞ്ച് HD+ ഡിസ്പ്ലേ, 90Hz റിഫ്രഷ് റേറ്റ് എന്നിവ ഇതിലുണ്ട്. മീഡിയടെക് ഡൈമൻസിറ്റി 6080 ഒക്ടാ കോർ പ്രൊസസറാണ് ഈ 5ജി ഫോണിന്റെ കരുത്ത്. ഇതിന് അകമ്പടിയായി 6 ജിബി റാം, 6 ജിബി വെർച്വൽ റാം, 128 ജിബി സ്റ്റോറേജ് എന്നിവയും ഉണ്ട്.

മൈക്രോ എസ്ഡി വഴി സ്റ്റോറേജ് ശേഷി വർധിപ്പിക്കാനുള്ള സൗകര്യവും ഐടെൽ കളർ പ്രോ 5ജി വാഗ്ദാനം ചെയ്യുന്നുണ്ട്. ക്യാമറയുടെ കാര്യത്തിലേക്ക് വന്നാൽ, 50എംപി എഐ ഡ്യുവൽ റിയർ ക്യാമറയും സെൽഫികൾക്കായി 8എംപി ഫ്രണ്ട് ക്യാമറയും ഈ ബജറ്റ് 5ജി സ്മാർട്ട്ഫോണിൽ ഉണ്ട്. സുരക്ഷയ്ക്കായി സൈഡ് മൗണ്ടഡ് ഫിംഗർപ്രിൻ്റ് സെൻസറും AI ഫെയ്‌സ് അൺലോക്കും ലഭിക്കും.
18W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5000mAh ബാറ്ററിയാണ് കളർ പ്രോ 5ജിയിൽ ഐടെൽ നൽകിയിരിക്കുന്നത്. ലാവെൻഡർ ഫാൻ്റസി, റിവർ ബ്ലൂ എന്നിങ്ങനെ രണ്ട് കളർ ഓപ്ഷനുകളിൽ ഈ സ്മാർട്ട്ഫോൺ ലഭ്യമാണ്. വിലയും ലഭ്യതയും: ഐടെൽ കളർ പ്രോ 5G സിംഗിൾ 6GB/128GB മോഡലിന് 9,999 രൂപയാണ് വില. ആമസോൺ വഴി ഈ ഫോൺ വാങ്ങാനാകും.
ലോഞ്ച് ഓഫർ എന്ന നിലയിൽ ഐടെൽ 3000 രൂപ വിലയുള്ള യ ഡഫിൾ ട്രോളി ബാഗ് ഐടെൽ കളർ പ്രോ 5ജിക്ക് ഒപ്പം സൗജന്യമായി ലഭിക്കും. കൂടാതെ 2000 രൂപ ചെലവുവരുന്ന വൺടൈം സ്ക്രീൻ റീപ്ലേസ്മെന്റും കമ്പനി സൗജന്യമായി വാഗ്ദാനം ചെയ്യുന്നുണ്ട്. അതായത് 9999 രൂപയുടെ 5ജി ഫോണിനൊപ്പം 5000 രൂപയുടെ സൗജന്യമാണ് ലഭിക്കുന്നത്.

ബജറ്റ് വിലയിലാണ് എത്തുന്നത് എങ്കിലും മികച്ച നിലവാരമുള്ള ഫീച്ചറുകൾ തന്നെയാണ് ഐടെൽ കളർ പ്രോ 5ജി വാഗ്ദാനം ചെയ്യുന്നത്. കഴിഞ്ഞ ദിവസം ഇന്ത്യയിൽ ലോഞ്ച് ചെയ്ത ഐക്യൂ Z9 ലൈറ്റ് 5ജി, പോക്കോ എം6 പ്രോ 5ജി എന്നിവയൊക്കെയാണ് 10000 രൂപയിൽ താഴെ വിലയുള്ള 5ജി സ്മാർട്ട്ഫോണുകളുടെ സെഗ്മെന്റിൽ ഈ ഐടെൽ ഫോണിന്റെ പ്രധാന എതിരാളികൾ.


Click it and Unblock the Notifications








