Home
Mobile

'ഓന്തിനെപ്പോലെ' നിറം മാറും, 5Gയാണ്, വിലയും കുറവ്; ഇത്രയും പോരേ ഈ ഐടെൽ കളർ പ്രോ 5G മോഹിക്കാൻ

5ജി സ്മാർട്ട്ഫോൺ പ്രേമികൾക്ക് ഈ ജൂ​ലൈ മാസം ചാകരക്കാലമാണ്. എല്ലാ പ്രമുഖ ബ്രാൻഡുകളുടെയും കിടിലൻ 5ജി സ്മാർട്ട്ഫോണുകൾ ജൂ​ലൈയിൽ ലോഞ്ച് ചെയ്യുന്നുണ്ട്. ഇതിനകം ചില മോഡലുകൾ ലോഞ്ച് ചെയ്തുകഴിഞ്ഞു. ഇനി ലോഞ്ച് ചെയ്യാനായി ഒരുലോഡ് ഫോണുകൾ ക്യൂവിൽ നിൽക്കുന്നുമുണ്ട്. അ‌തിൽ ഐടെലിന്റെ വകയായും ഒരു 5ജി സ്മാർട്ട്ഫോൺ എത്തുന്നുണ്ട് എന്ന് ഇപ്പോൾ സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ഐടെൽ കളർ പ്രോ 5ജി (itel Color Pro 5G) എന്നാണ് ഈ മാസം ലോഞ്ച് ചെയ്യാൻ പോകുന്ന ഐടെൽ ഫോണിന്റെ പേര്.

കഴിഞ്ഞ വർഷം ഐടെൽ അ‌വതരിപ്പിച്ച ഐടെൽ പി55 5ജി എന്ന സ്മാർട്ട്ഫോൺ രാജ്യത്താകെ ശ്രദ്ധ നേടിയിരുന്നു. കാരണം പതിനായിരം രൂപയിൽ താഴെ വിലയിൽ അ‌ന്ന് അ‌വതരിപ്പിക്കപ്പെട്ട ഏറ്റവും വില കുറഞ്ഞ 5ജി സ്മാർട്ട്ഫോൺ ആയിരുന്നു അ‌ത്. അ‌തിന് ശേഷമാണ് പല ബ്രാൻഡുകളും പതിനായിരം രൂപ ബജറ്റിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ച് തുടങ്ങിയത്.

5Gയാണ്, വിലയും കുറവ്; ഇത്രയും പോരേ ഈ ഐടെൽ കളർ പ്രോ 5G മോഹിക്കാൻ

ഇപ്പോൾ എല്ലാ ബ്രാൻഡുകളും 5ജി ഫോണുകൾ 10000 രൂപ ബജറ്റിലും അ‌വതരിപ്പിക്കുന്നുണ്ട്. അ‌തിനാൽ ഐടെലിന് കടുത്ത വെല്ലുവിളികൾ തന്നെ നേരിടേണ്ടിവരും. ബജറ്റ് വിലയിൽ സ്മാർട്ട്ഫോണുകൾ അ‌വതരിപ്പിച്ചുകൊണ്ടാണ് ഐടെൽ എന്ന കമ്പനി ഇന്ത്യയിലെ സ്മാർട്ട്ഫോൺ പ്രേമികളുടെ മനസിലേക്ക് കുടിയേറിയത്. ഇപ്പോഴും ബജറ്റ് വിലയിൽ മികച്ച ഫീച്ചറുകളുമായി ഐടെൽ സ്മാർട്ട്ഫോണുകൾ പുറത്തിറക്കുന്നു.

എന്നാൽ ഐടെൽ കുറഞ്ഞ വിലയിൽ ഇറക്കുന്ന സ്മാർട്ട്ഫോണുകൾ 4ജി ഫോണുകളാണ്. ഇതിൽ നിന്ന് വേറിട്ടുള്ള ഒരു പരീക്ഷണമായിരുന്നു ഐടെൽ പി55 5ജി. ഐടെലിന്റെ ആദ്യ 5ജി സ്മാർട്ട്ഫോൺ എന്ന സ്ഥാനം ഐടെൽ പി55 5ജിക്കാണ് ഉള്ളത്. ഇപ്പോൾ ഐടെൽ കളർ പ്രോ 5ജിയിലൂടെ വീണ്ടും 5ജി ഫോണുകളുടെ ലോകത്തേക്ക് ഐടെൽ എത്തുമ്പോൾ ആരാധകർക്ക് പ്രതീക്ഷ ഏറെയാണ്.

5Gയാണ്, വിലയും കുറവ്; ഇത്രയും പോരേ ഈ ഐടെൽ കളർ പ്രോ 5G മോഹിക്കാൻ

കളർ ചേഞ്ച് ആകുന്ന ബാക്ക് പാനലോട് കൂടി എത്തുന്നു എന്നതാണ് ഐടെൽ കളർ പ്രോ 5ജിയുടെ പ്രധാന പ്രത്യേകതയായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ബാക്ക് പാനൽ കളർ ചേഞ്ചിനായി ഐവിസിഒ (ഐടെൽ വിവിഡ് കളർ) ടെക്നോളജി ഈ സ്മാർട്ട്ഫോണിൽ ഉണ്ടാകും എന്നാണ് റിപ്പോർട്ട്. ഈ ഫോണിന്റെ കളർ ചേഞ്ചിനെക്കുറിച്ചുള്ള കൂടുതൽ ഡീറ്റെയിൽസ് ഇപ്പോൾ ലഭ്യമായിട്ടില്ല.

ഐടെൽ കളർ പ്രോ 5ജിയുടെ ഇന്ത്യയിലെ വില 12,000 രൂപയ്ക്കും 15,000 രൂപയ്ക്കും ഇടയിലായിരിക്കും എന്ന് 91മൊ​ബൈൽസ് റിപ്പോർട്ട് ചെയ്യുന്നു. ബജറ്റ് 5ജി സ്മാർട്ട്ഫോണുകളുടെ ലോകത്ത് പുതിയ നിലവാരം സ്ഥാപിക്കും വിധത്തിലുള്ള ഫീച്ചറുകൾ ഈ വിലയ്ക്കുള്ളിൽ ഐടെൽ കളർ പ്രോ 5ജി നൽകും എന്നാണ് വിദഗ്ധർ പ്രവചിക്കുന്നത്.

ഐടെൽ കളർ പ്രോ 5ജിയുടെ റിയർ പാനലിൽ ഡ്യുവൽ ക്യാമറ സജ്ജീകരണമാണ് ഉണ്ടാകുക എന്ന് കരുതപ്പെടുന്നു. ഇപ്പോൾ പുറത്തുവന്നിട്ടുള്ള ഒരു ചിത്രം ഈ ഫോണിന്റെ ഡി​സൈനെക്കുറിച്ച് ചില സൂചനകൾ നൽകുന്നുണ്ട്. ഈ ചിത്രത്തിൽ ഐടെൽ കളർ പ്രോ 5ജിയുടെ റിയർ പാനലിൽ രണ്ട് ക്യാമറകളും ഒരു ഫ്ലാഷും ഉള്ള സ്ക്വയർ ഐലൻഡ് ഡി​സൈനാണ് കാണുന്നത്.

5Gയാണ്, വിലയും കുറവ്; ഇത്രയും പോരേ ഈ ഐടെൽ കളർ പ്രോ 5G മോഹിക്കാൻ

ബജറ്റ് 5ജി സ്മാർട്ട്ഫോണുകളോട് ആളുകൾക്ക് താൽപര്യം കൂടുതൽ ആണ് എന്നാണ് പുതിയ പഠന റിപ്പോർട്ടുകൾ പറയുന്നത്. ഈ റിപ്പോർട്ടുകളോട് ചേരും വിധത്തിലുള്ള വിലയിലാണ് ഐടെൽ കളർ പ്രോ 5ജി എത്തുക. എന്നാൽ ഇതിന്റെ ഹാർഡ്വെയർ ഫീച്ചറുകൾ സംബന്ധിച്ച വിവരങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടില്ല. ലോഞ്ചിനോട് അ‌ടുത്ത ദിവസങ്ങളിൽ കൂടുതൽ ഡീറ്റെയിൽസ് ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

More from GizBot

Best Mobiles in India

English summary
Itel is preparing to launch a new 5G smartphone in India. It is reported that the Itel Color Pro 5G smartphone will be launched in India in July. The main feature of Itel Color Pro 5G is that it comes with a color changing back panel. The smartphone will feature IVCO (itel Vivid Color) technology for back panel color change.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X