Home
Mobile

3D കർവ്ഡ് അമോലെഡ് ഡിസ്പ്ലേ ഉൾപ്പെടെ പ്രീമിയം ഫീച്ചറുകൾ കുറഞ്ഞ വിലയ്ക്ക്; ഐടെൽ എസ് 23 പ്ലസ് അതിശയിപ്പിക്കും

കഴിഞ്ഞ ദിവസം ഐടെൽ രാജ്യത്ത് അവതരിപ്പിച്ച സ്മാർട്ട്ഫോണുകളിൽ ഒന്നാണ് ഐടെൽ എസ് 23 പ്ലസ്. സാധാരണക്കാരുടെ ബജറ്റിനുള്ളിൽ പ്രീമിയം ഫോണുകളുടെ ഫീച്ചറുകൾ നൽകുന്ന ഫോണുകളിൽ ഒന്നാണ് ഇത്. വളരെ കുറഞ്ഞ വിലയിൽ തന്നെ ലുക്ക് കൊണ്ടും പ്രീമിയം ഫോണുകളുടെ ഫീൽ നൽകാൻ ഐടെൽ എസ് 23 പ്ലസിന് സാധിക്കുന്നുണ്ട്.

ഫോണിന്റെ ഡിസൈൻ തന്നെ വളരെ ആകർഷണീയത തോന്നിപ്പിക്കുന്നതാണ്. 3ഡി കർവ്ഡ് അമോലെഡ് ഡിസ്പ്ലേയാണ് ഐടെൽ ഈ ഫോണിനായി നൽകിയിരിക്കുന്നത്. രണ്ട് വർഷത്തെ ​വാറണ്ടി ഐടെൽ എസ് 23 പ്ലസിന് കമ്പനി ഉറപ്പ് നൽകുന്നുണ്ട്. ഇപ്പോൾ ഇറങ്ങുന്ന പല ഫോണുകൾക്കും ഒരു വർഷം മാത്രം വാറണ്ടി നൽകുമ്പോഴാണ് ഐടെലിന്റെ വാ​ഗ്ദാനം ഇവിടെ വ്യത്യസ്തമായി നിൽക്കുന്നത്. ഡിസ്പ്ലേയുടെ വലുപ്പം തന്നെ 17.22 സെന്റിമീറ്ററാണ്. അതായത് 6.78 ഇഞ്ച് അതും ഫുൾ എച്ച്ഡി പ്ലസ്.

3D കർവ്ഡ് അമോലെഡ് ഡിസ്പ്ലേ ഉൾപ്പെടെ പ്രീമിയം ഫീച്ചറുകൾ, കുറഞ്ഞ വില,

ഫോണിന് ഇത്ര വലുപ്പം തോന്നിപ്പിക്കുമെങ്കിലും കൈക്കുള്ളിൽ വളരെ കംഫർട്ടബിൾ ആയി ഈ ഫോൺ ഇരിക്കും. ഇത്രയും വലിയ ഫോൺ ആണ് കൈയ്യിൽ ഇരിക്കുന്നത് എന്ന ഫീൽ ഒരിക്കലും ഉപഭോക്താക്കൾക്ക് തോന്നാറില്ല. കാരണം വളരെ മെലിഞ്ഞ ഡിസൈനിലാണ് കമ്പനി എസ് 23 പ്ലസിന് രൂപം നൽകിയിരിക്കുന്നത്. നിലവിൽ ഇന്ത്യയിൽ ലഭിക്കുന്ന ഏറ്റവും സ്ലിം ആയ ഫോണുകളുടെ പട്ടികയിൽ എസ് 23 പ്ലസിനെ ചേർക്കാൻ സാധിക്കും.

ഡിസ്പ്ലേയിൽ തന്നെ ഫിം​ഗർപ്രിന്റ് സ്കാനറും ഐടെൽ നൽകിയിട്ടുണ്ട്. ക്യാമറയുടെ വിശേഷങ്ങൾ പരിശോധിക്കുമ്പോൾ 50 എംപി ഡ്യുവൽ റിയർ ക്യാമറയാണ് ഫോണിൽ ഇടം പിടിച്ചിരിക്കുന്നത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കും ആയി 32 എംപി ഫ്രണ്ട് ക്യാമറയും കമ്പനി നൽകിയിരിക്കുന്നു. വളരെ മികച്ച ചിത്രങ്ങൾ പകർത്താൻ ഈ ക്യാമറകൾ ഉപഭോക്താക്കളെ സഹായിക്കുന്നു. ഐട്രാക്കിങ്, പോട്രൈറ്റ് ലൈറ്റ് ഫീച്ചറുകളുടെ പിന്തുണയും റിയർ ക്യാമറയ്ക്ക് ഉണ്ട്.

3D കർവ്ഡ് അമോലെഡ് ഡിസ്പ്ലേ ഉൾപ്പെടെ പ്രീമിയം ഫീച്ചറുകൾ, കുറഞ്ഞ വില,

ബെസ്റ്റ് ഇൻസെ​ഗ്മെന്റ് ഫോൺ എന്നാണ് ഈ ഫോണിനെക്കുറിച്ച് ഐടെൽ നൽകിയിരിക്കുന്ന വിശേഷണം. ആപ്പിൾ ഫോണുകളോട് സാദൃശ്യമുള്ള ഡൈനാമിക് ബാറും ഫോണിൽ ഇടം പിടിച്ചിട്ടുണ്ട്. നോട്ടിഫിക്കേഷനുകളെല്ലാം ഇവിടെ ആയിരിക്കും വരുന്നത്. ആപ്പിളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഇവ നിർമ്മിച്ചിരിക്കുന്നതെങ്കിലും ഐടെലിന്റെതായ വ്യത്യസ്തതയും ഡൈനാമിക് ബാറിൽ ഇവർ നൽകിയിട്ടുണ്ട്. ഇന്‍കമിങ് കോളുകള്‍, റിമൈന്‍ഡറുകള്‍, ബാറ്ററി സ്റ്റാറ്റസ് തുടങ്ങിയ നോട്ടിഫിക്കേഷനുകളെല്ലാം ഈ ഡൈനാമിക് ബാറിൽ ദൃശ്യമാകും.

രണ്ട് വർഷത്തെ വാറന്റിക്ക് പുറമെ ഫ്രീ സ്ക്രീൻ റീപ്ലെയ്സ്മെന്റും ഐടെൽ ഈ ഫോണിനായി വാ​ഗ്ദാനം ചെയ്യുന്നുണ്ട്. നൂറ് ദിവസത്തിനുള്ളിൽ സ്ക്രീനിന് എന്തെങ്കിലും കേടുപാടുകൾ സംഭവിച്ചാൽ സൗജന്യമായി തന്നെ ഐടെൽ നിങ്ങളുടെ ഫോണിന്റെ സ്ക്രീൻ മാറ്റി നൽകുന്നതാണ്. ഐടെൽ എസ് 23 പ്ലസിന്റെ വരവ് പല മുൻനിര സ്മാർട്ട് ഫോണുകൾക്കും വൻ വെല്ലുവിളിയാണ് സൃഷ്ടിക്കാൻ പോകുന്നത്. കാരണം ഇതിന്റെ വില തന്നെയാണ്.

3D കർവ്ഡ് അമോലെഡ് ഡിസ്പ്ലേ ഉൾപ്പെടെ പ്രീമിയം ഫീച്ചറുകൾ, കുറഞ്ഞ വില,

15,999 രൂപ മാത്രമാണ് ഫോണിന്റെ കവറിൽ രേഖപ്പെടുത്തിയിരിക്കുന്ന വില. എന്നാൽ ലോഞ്ച് വിലയായി കമ്പനി ഉയർത്തി കാണിക്കുന്നത് വെറും 13,999 രൂപയാണ്. ഇതിന് പുറമെ വിവിധ ബാങ്ക് ഓഫറുകൾ കൂടി വരുമ്പോൾ ഫോണിന്റെ വില 12,999 രൂപ ആയി കുറയും. ഇത്രയും കുറഞ്ഞ വിലയിൽ ഇത്ര പ്രീമിയം ഫീച്ചറുകൾ നൽകുന്ന ഐടെൽ എസ് 23 പ്ലസ് പല സ്മാർട്ട്ഫോൺ കമ്പനികൾക്കും വെല്ലുവിളി ഉയർത്തും.

ഫോണിന്റെ കൂടുതൽ ഫീച്ചറുകൾ പരിശോധിക്കുമ്പോൾ 8 ജിബി റാം, 8 ജിബി വെർച്വൽ റാം എന്നിങ്ങനെ കൂട്ടി മൊത്തം 16 ജിബിയാണ് ഫോണിന്റെ റാം. സ്റ്റോറേജ് ആകട്ടെ 256 ജിബിയും. മറ്റ് കമ്പനികൾക്കൊന്നും ഇത്രയും കുറഞ്ഞ വിലയിൽ ഈ റാമും സ്റ്റോറേജും ഉള്ള ഫോണുകൾ ഇതുവരെ വിപണിയിൽ ഇറക്കാൻ സാധിച്ചിട്ടില്ല. 18w ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ചെയ്യുന്ന 5000mAh ബാറ്ററിയാണ് എസ് 23 പ്ലസിന്റെ മറ്റൊരു സവിശേഷത.

മികച്ച ബാറ്ററി ലൈഫ് തന്നെ ഫോൺ ഉപഭോക്താക്കൾക്ക് വാ​ഗ്ദാനം ചെയ്യുന്നുണ്ട്. ഒന്നര ​ദിവസം മുതൽ രണ്ട് ദിവസം വരെ ഈ ഫോണിന് ബാറ്ററി ലൈഫ് ലഭിക്കും എന്നാണ് ഐടെൽ പറയുന്നത്. T616 ​Octa-Core പ്രൊസസർ ആണ് ഫോണിന് കരുത്ത് ഏകുന്നത്. ആൻഡ്രോയിഡ് 13ൽ ആണ് ഫോൺ പ്രവർത്തിക്കുക. ഒക്ടോബർ 6 മുതൽ ഫോണിന്റെ വിൽപന ആരംഭിക്കും. ആമസോൺ ഇന്ത്യയിലൂടെ മാത്രമായിരിക്കും നിലവിൽ വിൽപന നടക്കുക.

3D കർവ്ഡ് അമോലെഡ് ഡിസ്പ്ലേ ഉൾപ്പെടെ പ്രീമിയം ഫീച്ചറുകൾ, കുറഞ്ഞ വില,

ഓഫ്ലൈനായി ഈ ഫോൺ ലഭിക്കണമെങ്കിൽ ഒക്ടോബർ അവസാനം വരെ കാത്തിരിക്കേണ്ടി വരും. ലോഞ്ച് ഓഫറെന്ന നിലയില്‍ 2399 രൂപ വിലയുള്ള ഐടെല്‍ ടി11 ഇയര്‍ബഡും എസ് 23പ്ലസിനൊപ്പം സൗജന്യമായി ലഭിക്കും. വെറും 180ഗ്രാം മാത്രമാണ് ഫോണിന്റെ ഭാരം എന്നതും എടുത്തു പറയേണ്ട സവിശേഷതകളിൽ ഒന്നാണ്. 240 ഹേർട്സ് ടച്ച് സ്ലാപിങ് നിരക്ക് നൽകുന്നതായിരിക്കും ഫോണിന്റെ 6.78 ഇഞ്ച് ഫുൾ എച്ച്ഡി അമോലെഡ് 3ഡി കർവ്ഡ് ഡിസ്പ്ലേ.

സാധാരണ ഗ്ലാസ് സ്‌ക്രീനുകളേക്കാള്‍ നാലു മടങ്ങ് കൂടുതല്‍ പ്രതിരോധം ഇവ ഉറപ്പ് നൽകുന്നുണ്ട്. 4 ജി സാങ്കേതിക വിദ്യ സപ്പോർട്ട് ചെയ്യുന്നതായിരിക്കും ഈ ഫോൺ. എസ് 23 പ്ലസ് ഫോണിനൊപ്പം പി 55 5ജി എന്ന ഫോണും ഐടെൽ പുറത്തിറക്കിയിരുന്നു. രാജ്യത്തെ ഏറ്റവും വിലക്കുറഞ്ഞ 5ജി ഫോൺ ആയിരിക്കും ഐടെൽ പി 55 5ജി എന്ന് കമ്പനി പറയുന്നു. ഒക്ടോബർ 4 മുതൽ ഈ ഫോണിന്റെ വിൽപന ഇന്ത്യയിൽ ആരംഭിച്ചു.

9,999 രൂപ മാത്രമാണ് ഐടെൽ പി 55 5ജിയുടെ വില എന്നതാണ് ശ്രദ്ധേയം. ഈ വിലയ്ക്ക് 5ജി ഫോൺ എന്നത് ഐടെൽ മാത്രമാണ് അവതരിപ്പിച്ചിരിക്കുന്നത്. എങ്കിലും 15,000 രൂപയ്ക്ക് വാങ്ങുന്ന സ്മാർട്ട് ഫോണുകളുടെ ഫീച്ചറുകൾ ഈ ഫോണിൽ അടങ്ങിയിരിക്കുന്നു എന്നതാണ് അത്ഭുതപ്പെടുത്തുന്നത്. 6.6-ഇഞ്ച് HD+ (1600 x 700 പിക്സൽ) ആണ് ഫോണിന്റെ ഡിസ്പ്ലേ. 90hz റിഫ്രഷ് റേറ്റും 91 ശതമാനം സ്ക്രീൻ ടു ബോഡി റേഷ്യോയും ഇതിലുണ്ട്.

6nm മീഡിയടെക് ഡിമെൻസിറ്റി 6080 5ജി ചിപ്സെറ്റാണ് ഐടെൽ പി55 ന്റെ കരുത്ത്. പുതിയതായി വിപണിയിൽ ഇറക്കുന്ന രണ്ട് ഫോണുകളും സാധാരണക്കാർക്കിടയിൽ ഐടെലിന്റെ മാർക്കറ്റ് ഉയർത്താൻ സഹായിക്കും എന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. സാധാരണക്കാർക്ക് പുറമെ വിലക്കുറവിൽ പ്രീമിയം ഫീച്ചറുകളുള്ള ഫോൺ ലഭിക്കുമ്പോൾ നിരവധി ഉപഭോക്താക്കൾ ഐടെലിനെ തേടിയെത്താനും സാധ്യത ഉണ്ട്. ഈ പുതിയ ഉത്പന്നങ്ങൾ സ്മാർട്ട്ഫോൺ ചരിത്രിത്തിൽ തന്നെ ഒരു നാഴികകല്ലായി മാറിയേക്കാം.

More from GizBot

Best Mobiles in India

English summary
Itel has given this phone the best in its segment. The phone also features a dynamic bar similar to Apple phones. All notifications will be here. Although they are inspired by Apple, they've made a difference in the dynamic bar.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X