Home
Mobile

ഇങ്ങനൊന്ന് ആരും കണ്ടിട്ടുണ്ടാകില്ല! 10000 രൂപയിൽ താഴെയുള്ള ഇന്ത്യയുടെ ആദ്യ 5ജി ഫോണുമായി ഐടെൽ

ഇന്ത്യയിലെ സ്മാർട്ട്ഫോൺ വിപണിയിൽ ഇന്ന് ഏറ്റവുമധികം ഡിമാൻഡ് 5ജി ഫോണുകൾക്കാണ്. എന്തൊക്കെ ഫീച്ചറുകളുമായി അ‌വതരിപ്പിച്ചാലും 5ജി ഫോൺ ആണോയെന്നാണ് ഇന്ത്യക്കാർ ആദ്യം അ‌ന്വേഷിക്കുക. അ‌തുകഴിഞ്ഞേ മറ്റു ഫീച്ചറുകൾ വരൂ. ഇപ്പോൾ രാജ്യത്തെ 5ജി ഫോൺ വിൽപ്പനയിൽ വൻ മുന്നേറ്റത്തിന് വഴിവയ്ക്കുന്ന നിർണായക നീക്കങ്ങളിലൊന്ന് നടക്കാൻ പോകുകയാണ്.

പതിനായിരം രൂപയിൽ താഴെ പ്രാരംഭവിലയിൽ ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ ആദ്യമായി ഒരു 5ജി സ്മാർട്ട്ഫോൺ അ‌വതരിപ്പിക്കാൻ ഐടെൽ തയാറെടുക്കുന്നു എന്നതാണ് വാർത്ത. 5ജി ഫോണുകൾ മിക്കവാറും പതിനായിരം രൂപയ്ക്ക മുകളിലാണ് ആരംഭിക്കുന്നത്. 15000 മുതൽ 30000 വരെയുള്ള വില വിഭാഗത്തിലാണ് ഭൂരിഭാഗം 5ജി ഫോണുകളും അ‌വതരിപ്പിക്കപ്പെടുന്നത്.

10000 രൂപയിൽ താഴെയുള്ള ഇന്ത്യയുടെ ആദ്യ 5ജി ഫോണുമായി ഐടെൽ

എന്നാൽ ഐടെൽ പുതിയതായി അ‌വതരിപ്പിക്കുന്ന പി55 5ജി ഫോൺ പതിനായിരം രൂപയിൽ താഴെ വിലയിലാണ് എത്തുന്നത്. ഇന്ത്യയിൽ ലഭ്യമാകുന്ന ഏറ്റവും വില കുറഞ്ഞ ആദ്യ 5ജി ഫോൺ ആയിരിക്കും ഇതെന്നാണ് കമ്പനിയുടെ അ‌വകാശവാദം. നിലവിൽ ഐടെൽ കൂടുതലായും അ‌വതരിപ്പിച്ചുവന്നിരുന്നത് 8000 രൂപ താഴെ വിലയുള്ള എൻട്രി ലെവൽ സ്‌മാർട്ട്‌ഫോണുകൾ ആയിരുന്നു.

ഈ എൻട്രി ലെവൽ സ്മാർട്ട്ഫോണുകളുടെ നിർമാണത്തിൽ നിന്ന് 5ജി ഫോണുകളുടെ നിർ​മാണത്തിലേക്കുള്ള ഐടെലിന്റെ ചുവടുമാറ്റം കുറിക്കുന്ന ഫോൺ എന്ന പ്രത്യേകതയും പി55 ന് ഉണ്ട്. ഈ ഫോണിന്റെ ഫീച്ചറുകൾ സംബന്ധിച്ച കാര്യമായ വിവരങ്ങളൊന്നും കമ്പനി പുറത്തുവിട്ടിട്ടില്ല. എന്നാൽ ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത 5ജി ആണെന്ന് മാത്രം വ്യക്തമായിട്ടുണ്ട്.

എൻട്രിലെവൽ സ്മാർട്ട്ഫോണുകളിൽനിന്ന് കുറഞ്ഞ നിരക്കിലുള്ള 5ജി ഫോൺ അ‌വതരിപ്പിക്കുന്നതിലേക്കുള്ള ഐടെലിന്റെ ഈ ചുവടുമാറ്റം ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയെ ബജറ്റ് സൗഹൃദമാക്കാനുള്ള നീക്കങ്ങൾക്ക് കരുത്തുപകരും എന്ന് പ്രതീക്ഷിക്കപ്പെടുന്നു. കമ്പനിയുടെ ആദ്യ 5ജി ഹാൻ​ഡ്സെറ്റ് ആയിരിക്കും ഇതെന്നും പതിനായിരം രൂപയിൽ താഴെ വിലയിലാണ് ഇത് അ‌വതരിപ്പിക്കപ്പെടുകയെന്നും 91 മൊ​ബൈൽസ് ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

2023 ൽ 5G സ്മാർട്ട്‌ഫോൺ അവതരിപ്പിക്കുമെന്നതിന്റെ സൂചന ഐടെൽ ബ്രാൻഡിന്റെ സിഇഒ അരിജീത് തലപത്ര മുൻപ് നൽകിയിരുന്നു. ട്രാൻസ്‌ഷൻ ഹോൾഡിംഗ്‌സിന് കീഴിലുള്ള ഉപ-ബ്രാൻഡായ ഐടെൽ വരാനിരിക്കുന്ന ഉത്സവ സീസണിൽ പുതിയ പി55 5ജി സ്മാർട്ട്ഫോൺ അ‌വതരിപ്പിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പതിനായിരം രൂപയിൽ താഴെയായിരിക്കും വില എന്ന് ഉറപ്പായിട്ടുണ്ടെങ്കിലും കൃത്യമായ വില പുറത്തുവിട്ടിട്ടില്ല.

സെപ്റ്റംബർ അ‌വസാനം ഐടെൽ 5ജി ഫോണിന്റെ ലോഞ്ച് ഷെഡ്യൂൾ ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ലംബമായ ഓറിയന്റേഷനിൽ ക്രമീകരിച്ചിരിക്കുന്ന ഡ്യുവൽ പിൻ ക്യാമറകൾ സ്മാർട്ട്‌ഫോണിൽ ഉണ്ടെന്ന് ഇതിനകം പുറത്തിറങ്ങിയ ടീസർ വെളിപ്പെടുത്തുന്നു. വലതുവശത്ത് പവർ ബട്ടണും വോളിയം കീകളും സ്ഥാപിച്ചിട്ടുണ്ട്. ലോഞ്ച് ​വൈകാതെ ഉണ്ടാകുമെന്നതിനാൽ വരുംദിവസങ്ങളിൽ ഐടെൽ പി55 5ജിയുടെ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്ന് കരുതുന്നു.

10000 രൂപയിൽ താഴെയുള്ള ഇന്ത്യയുടെ ആദ്യ 5ജി ഫോണുമായി ഐടെൽ

ബജറ്റ് വിലയിൽ മികച്ച ഉൽപ്പന്നങ്ങൾ അ‌വതരിപ്പിക്കുന്നു എന്നതാണ് ഐടെലിന്റെ ഏറ്റവും വലിയ സവിശേഷത. 8000 രൂപ വിലയിൽ എൻട്രിലെവൽ സ്മാർട്ട്ഫോണുകൾ മാത്രമല്ല, 12,999 രൂപ വിലയുള്ള ബജറ്റ് ടാബ്‌ലെറ്റും കമ്പനി ഇതിനകം പുറത്തിറക്കിയിട്ടുണ്ട്. അ‌ടുത്തിടെയും ഐടെൽ രണ്ട് ബജറ്റ് സ്മാർട്ട്ഫോണുകൾ പുറത്തിറക്കുകയുണ്ടായി.

ഐടെൽ A60s, ഐടെൽ P40+ എന്നിവയായിരുന്നു അ‌ടുത്തിടെ ഐടെൽ പുറത്തിറക്കിയ ബജറ്റ് സ്മാർട്ട്ഫോണുകൾ. ഇന്ത്യയിൽ ഇവയുടെ വില ആരംഭിക്കുന്നത് യഥാക്രമം 6,499 രൂപ, 8,099 രൂപ എന്നീ നിരക്കുകളിലാണ്. ഈ വിലയിൽ നൽകാൻ സാധിക്കുന്ന മികച്ച ഫീച്ചറുകൾ തന്നെ ഐടെൽ നൽകിയിരിക്കുന്നു.

90Hz റിഫ്രഷ് റേറ്റുള്ള ഡിസ്‌പ്ലേ, 13MP പ്രൈമറി ക്യാമറ, 18W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 7,000mAh ബാറ്ററി എന്നിവയുമായാണ് ഐടെൽ P40+ വരുന്നത്. 7,000mAh ബാറ്ററി വാഗ്ദാനം ചെയ്യുന്ന 9,000 രൂപയിൽ താഴെയുള്ള ആദ്യ ഫോണെന്ന പ്രത്യേകതയും P40+ന് ഉണ്ട്. ഇത്തരത്തിൽ നൽകുന്ന വിലയ്ക്കുള്ള മൂല്യം തിരിച്ചുനൽകുന്നതിനാൽ ഐടെലിന്റെ 5ജി ഫോണുകളെപ്പറ്റി വൻ പ്രതീക്ഷയാണുള്ളത്.

Best Mobiles in India

English summary
Reportedly, itel's new P55 5G phone will be priced below 10,000 rupees. The company claims that this will be the cheapest 5G phone available in India. Currently, itel has mostly launched entry-level smartphones under Rs 8000.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X