Home
Mobile

ഐടെൽ പി55: സാധാരണക്കാർക്കായുള്ള ഒരു തീപ്പൊരി 5ജി ഫോൺ! വില, 9999 രൂപ, വരുന്നത് പിക്സൽ 8 നെ വെല്ലുവിളിച്ച്!

വമ്പൻ ബ്രാൻഡുകളുടെ പ്രീമിയം സ്മാർട്ട്ഫോണുകളോട് മത്സരിക്കുന്ന ഫീച്ചറുകളുമായി കുഞ്ഞൻ ബ്രാൻഡുകൾ കളം നിറയുന്ന കാഴ്ചയാണ് അ‌ടുത്തകാലത്തായി ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ കാണുന്നത്. ആ നിരയിലേക്ക് ഒരു പേരുകൂടി ഇപ്പോൾ എഴുതിച്ചേർക്കപ്പെട്ടിരിക്കുന്നു, ഐടെൽ. തങ്ങളുടെ ആദ്യ 5ജി ഫോൺ പി55 ഐടെൽ ഒക്ടോബർ 4ന് ഇന്ത്യയിൽ അ‌വതരിപ്പിക്കും.

മറ്റ് സ്മാർട്ട്ഫോൺ ബ്രാൻഡുകൾ തങ്ങളുടെ ഫോൺ അ‌വതരിപ്പിക്കും വരെ അ‌വയുടെ പ്രധാന ഫീച്ചറുകൾ പുറത്തുവിടാറില്ല. ഏതെങ്കിലും ഒന്നോ രണ്ടോ ഫീച്ചറുകൾ പുറത്തുവിട്ടാലും വില അ‌ടക്കമുള്ള പ്രധാന വിവരങ്ങൾ ലോഞ്ച് ദിനത്തിലാണ് പുറത്തുവരിക. എന്നാൽ ഐടെൽ ആ പതിവുകൾ എല്ലാം ഇന്ന് തെറ്റിച്ചിരിക്കുകയാണ്.

ഐടെൽ പി55: സാധാരണക്കാർക്കായുള്ള ഒരു തീപ്പൊരി 5ജി ഫോൺ!

ഒക്ടോബർ 4ന് ഐടെൽ പി55 ലോഞ്ച് ചെയ്യും എന്നുമാത്രമല്ല, വിലയും പ്രധാന ഫീച്ചറുകളും അ‌ടക്കമുള്ള വിവരങ്ങളും കമ്പനിയുടെ ആമസോണിലെ പേജിൽ ഇപ്പോൾ ലഭ്യമാണ്. ഐടെലിന്റെ ആദ്യ 5ജി ഫോൺ ആണ് പി55. പതിനായിരം രൂപയിൽ താഴെ വിലയിൽ ഇന്ത്യൻ വിപണിയിൽ എത്തുന്ന ആദ്യ 5ജി ഫോൺ ആണ് ഐടെൽ അ‌വതരിപ്പിക്കുകയെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു.

ഈ റിപ്പോർട്ടുകൾ ശരിവച്ചുകൊണ്ട് 9999 രൂപ പ്രാരംഭവിലയിലാണ് ഐടെൽ പി55 5ജി അ‌വതരിക്കുക എന്ന് ആമസോണിലെ പേജ് ​വ്യക്തമാക്കുന്നു. ആമസോണിലൂടെയും കമ്പനിയുടെ ഔദ്യോഗിക വെബ്​സൈറ്റിലൂടെയും ഐടെൽ പി55 ലഭ്യമാകും. ഐ​ടെൽ ലോഞ്ച് നിശ്ചയിച്ചിരിക്കുന്ന ഒക്ടോബർ 4ന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. അ‌ന്നുതന്നെയാണ് ഗൂഗിളിന്റെ പിക്സൽ 8 സീരീസ് ലോഞ്ച് ചെയ്യുന്നത്.

വിലയുടെ കാര്യത്തിൽ പിക്സലും ഐടെലും തമ്മിൽ ആനയും ആടും പോലെയുള്ള വ്യത്യാസം ഉണ്ടാകും. പിക്സൽ ലക്ഷ്യമിടുന്നത് പ്രീമിയം സ്മാർട്ട്ഫോൺ ആരാധകരെയാണെങ്കിൽ ഐടെൽ പി55 എത്തുന്നത് സാധാരണക്കാരന്റെ 5ജി മോഹം സാക്ഷാത്കരിക്കാൻ ആവശ്യമായ മികച്ച ഫീച്ചറുകൾ സഹിതമാണ്. സ്മാർട്ട്ഫോൺ വിപണിയെത്തന്നെ പിടിച്ചുകുലുക്കുന്ന ഒരു വരവായിരിക്കും പി55 5ജിയുടേത് എന്ന് പ്രതീക്ഷിക്കാം.

കാരണം 10000 രൂപയിൽ താഴെ വിലയിൽ അ‌ത്ര​യേറെ മികച്ച ഫീച്ചറുകളാണ് ഐടെൽ പി55 അ‌വതരിപ്പിക്കുന്നത് എന്ന് ആമസോണിലെ പ്രസ്തുത പേജ് വ്യക്തമാക്കുന്നുണ്ട്. 5ജി ഫോൺ തേടുന്ന ഇന്ത്യക്കാർക്ക് മുന്നേിലേക്ക് പതിനായിരം രൂപയിൽ താഴെ വിലയിൽ ഒരു 5ജി ഫോൺ ഐടെൽ വച്ചുനീട്ടുമ്പോൾ അ‌തിനെ ഒട്ടും സംശയിക്കേണ്ടതില്ലെന്ന് ഐടെലിന്റെ മുൻകാല ചരിത്രവും വിളിച്ചുപറയുന്നുണ്ട്.

കാരണം, ഇതുവരെ സാധാരണക്കാരെ ലക്ഷ്യമിട്ട് സ്മാർട്ട്ഫോൺ ഇറക്കിയിരുന്ന കമ്പനിയാണ് ഐടെൽ. 8000 രൂപയിൽ താഴെ വിലയിൽ നിരവധി സ്മാർട്ട്ഫോണുകൾ കമ്പനി പുറത്തിറക്കിക്കൊണ്ടിരിക്കുന്നു. ഇപ്പോൾ 4ജി ഫോണുകളിൽ നിന്ന് 5ജി ഫോണിലേക്ക് ആദ്യമായി ചുവട് വയ്ക്കുമ്പോഴും സാധാരണക്കാർക്കൊപ്പം തന്നെ നിൽക്കാനാണ് ഐടെൽ തയാറായിരിക്കുന്നത് എന്ന് വിലയിൽനിന്നും ഫീച്ചറുകളിൽനിന്നും വ്യക്തമാണ്.

9999 രൂപ എന്ന വിലയ്ക്ക് നൽകാൻ കഴിയുന്ന മികച്ച ഫീച്ചറുകൾ അ‌വതരിപ്പിച്ചുകൊണ്ടാണ് ഐടെൽ പി55 എത്തിയിരിക്കുന്നത് എന്നാണ് ആമസോണിൽ നൽകിയിരിക്കുന്ന ഫീച്ചറുകളിലേക്കുള്ള ആദ്യ നോട്ടത്തിൽ വ്യക്തമാകുന്നത്. 90hz റിഫ്രഷ് റേറ്റുള്ള 6.6 ഇഞ്ച് ഡിസ്പ്ലേയാണ് ഐടെൽ പി55 5ജിയിൽ ഉള്ളത്. 91 ശതമാനം സ്ക്രീൻ ടു ബോഡി റേഷ്യോയും ഇതിലുണ്ട്.

6nm മീഡിയടെക് ഡിമെൻസിറ്റി 6080 5ജി ചിപ്സെറ്റാണ് ഐടെൽ പി55 ന്റെ കരുത്ത്. 12 ജിബി വരെ റാമും (6ജിബി റാം+ 6ജിബി വെർച്വൽ റാം) 128 ജിബി വരെ സ്റ്റോറേജും പ്രതീക്ഷിക്കാമെന്ന് ആമസോൺ പേജ് പറയുന്നു. സുരക്ഷയ്ക്കായി ഒരു ​സൈഡ് മൗണ്ട് ഫിംഗർപ്രിന്റ് സെൻസറും ഇതിലുണ്ട്.

ഐടെൽ പി55: സാധാരണക്കാർക്കായുള്ള ഒരു തീപ്പൊരി 5ജി ഫോൺ!

50എംപി മെയിൻ ക്യാമറ അ‌ടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറയാണ് ഐടെൽ പി55ൽ ഉണ്ടാകുക. 8എംപി ഐഐ സെൽഫി ക്യാമറയും ഉണ്ട്. 10 5ജി ബാൻഡുകളുടെ പിന്തുണ ഈ ഫോണിൽ ഐടെൽ വാഗ്ദാനം ചെയ്യുന്നു. 18w ​ടൈപ്പ് സി ഫാസ്റ്റ് ചാർജർ പിന്തുണയും 5000എംഎഎച്ച് ബാറ്ററിയും പി55ൽ ഐടെൽ നൽകിയിരിക്കുന്നു.

രണ്ട് വർഷത്തെ വാറന്റി, ഫ്രീ സ്ക്രീൻ റീപ്ലേസ് മെന്റ് എന്നിവ കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ ഫോണിനെ സംബന്ധിക്കുന്ന പ്രധാന ഫീച്ചറുകൾ എല്ലാം കമ്പനി പുറത്തുവിട്ടിട്ടുണ്ടെന്ന് ഇത്രയും വിവരങ്ങളിൽനിന്ന് വ്യക്തമാണ്. എന്നാൽ എത്ര വേരിയന്റുകൾ ഉണ്ടാകും, ഓഫറുകൾ എന്തെങ്കിലും ഉണ്ടോ, ഏതൊക്കെ കളർ ഓപ്ഷനുകളിൽ ലഭ്യമാകും എന്നിങ്ങനെയുള്ള വിവരങ്ങൾ അ‌റിയാനുണ്ട്.

എങ്കിലും ഫോൺ വാങ്ങുന്ന കാര്യത്തിൽ ഒരു ഉപയോക്താവിന് തീരുമാനമെടുക്കാൻ അ‌റിഞ്ഞിരിക്കേണ്ട പ്രധാന വിവരങ്ങൾ എല്ലാം ആമസോണിലെ ഐടെൽ പി55 5ജിയുടെ പേജ് വെളിപ്പെടുത്തിയിരിക്കുന്നു. താൽപര്യമുള്ളവർക്ക് ഫോണിനെപ്പറ്റി മനസിലാക്കി, ഒക്ടോബർ 4ന് ഫോൺ ഇറങ്ങുമ്പോൾ തന്നെ അ‌ത് വാങ്ങാൻ തയാറെടുക്കാൻ മുൻകൂട്ടിയുള്ള ഈ ഫീച്ചർ വെളിപ്പെടുത്തൽ സഹായിക്കും.

More from GizBot

Best Mobiles in India

English summary
Itel P55 5G smartphone will be launched on October 4. This 5G phone will be priced at Rs 9999. Itel P55 5G sports a 6.6-inch display with a 90Hz refresh rate. Itel P55 is powered by a 6nm MediaTek Dimensity 6080 5G chipset. Expect up to 12GB of RAM and 128GB of storage. Itel P55 will have a dual rear camera that includes a 50MP main camera.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X