ഐടെൽ പി55 5ജി: ഒരു ഓഫറും ഇല്ലാതെ കണ്ണുംപൂട്ടി ഈസിയായി വാങ്ങാവുന്ന കിടിലൻ 5ജി ഫോൺ; വിൽപ്പന തുടങ്ങി
കിടിലൻ നാല് ഫോണുകളുടെ വരവ്കൊണ്ട് ശ്രദ്ധനേടിയ ദിവസമാണ് ഒക്ടോബർ 4. ഗൂഗിളിന്റെ സ്വന്തം പിക്സൽ 8 സീരീസ് ഫോണുകൾ, സാംസങ്ങിന്റെ ഗാലക്സി എസ്23 എഫ്ഇ, വിവോ വി29 സീരീസ് എന്നിവയുടെ ലോഞ്ചിനൊപ്പം ഐടെൽ പി55 എന്ന കിടിലൻ 5ജി ഫോൺ വിൽപ്പനയ്ക്ക് എത്തിയിരിക്കുന്നതും ഒക്ടോബർ നാലിനാണ്.
പതിനായിരം രൂപയിൽ താഴെ വിലയിൽ എത്തുന്ന മികച്ച 5ജി സ്മാർട്ട്ഫോൺ എന്ന് ഐടെൽ പി55 നെ വിശേഷിപ്പിക്കാം. ഓഫറുകൾ സഹിതം 15000 രൂപ വിലയിൽ ലഭ്യമാകുന്ന പല സ്മാർട്ട്ഫോണുകളിലും ഉള്ളതിനെക്കാൾ മികച്ച ഫീച്ചറുകൾ ഈ 5ജി ഫോൺ ഒരു ഓഫറുമില്ലാതെ തന്നെ 9999 രൂപയ്ക്ക് നൽകുന്നു.

രാജ്യത്ത് ഏറ്റവും കുറഞ്ഞ വിലയിൽ അവതരിപ്പിക്കപ്പെട്ട 5ജി ഫോൺ ആണ് ഇതെന്ന് കമ്പനി അവകാശപ്പെടുന്നു. ഒരു മികച്ച 5ജി ഫോണിൽ ഉണ്ടായിരിക്കേണ്ട ഫീച്ചറുകൾ ഏറ്റവും ഭംഗിയായി ഐടെൽ പി55 5ജിയിൽ നൽകിയിട്ടുണ്ട്. ഈ സ്മാർട്ട്ഫോണിന്റെ ലഭ്യതയെ കുറിച്ച് അറിയും മുമ്പ് ഇതിന്റെ പ്രധാന ഫീച്ചറുകൾ പരിചയപ്പെടാം.
ഐടെൽ P55 5Gയുടെ സവിശേഷതകൾ: മാന്യമായ 6.6-ഇഞ്ച് HD+ (1600 x 700 പിക്സൽ) ഡിസ്പ്ലേയാണ് ഐടെൽ പി55 വാഗ്ദാനം ചെയ്യുന്നത്. 90hz റിഫ്രഷ് റേറ്റും 91 ശതമാനം സ്ക്രീൻ ടു ബോഡി റേഷ്യോയും ഇതിലുണ്ട്. 6nm മീഡിയടെക് ഡിമെൻസിറ്റി 6080 5ജി ചിപ്സെറ്റാണ് ഐടെൽ പി55 ന്റെ കരുത്ത്.
വില കുറവാണ് എന്നത് ഐടെൽ പി55 5ജിയുടെ ഫീച്ചറുകളുടെ നിലവാരത്തെ ഒരുതരത്തിലും ബാധിച്ചിട്ടില്ല. ഇതിലെ ക്യാമറ വിഭാഗത്തിലേക്ക് വന്നാൽ, എഐ പിന്തുണയോടുകൂടിയ 50എംപി മെയിൻ ക്യാമറ അടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറയാണ് ഐടെൽ പി55ൽ ഉള്ളത്. സെൽഫിക്കായി 8എംപി ഫ്രണ്ട് ക്യാമറയും ഉണ്ട്.
ആൻഡ്രോയിഡ് 13 ൽ ആണ് ഈ 5ജി ഫോണിന്റെ പ്രവർത്തനം. 10 5ജി ബാൻഡുകളുടെ പിന്തുണ ഈ ഫോണിൽ ഐടെൽ വാഗ്ദാനം ചെയ്യുന്നു. 18w ടൈപ്പ് സി ഫാസ്റ്റ് ചാർജർ പിന്തുണയും 5000എംഎഎച്ച് ബാറ്ററിയും പി55ൽ ഐടെൽ നൽകിയിരിക്കുന്നു. സുരക്ഷയ്ക്കായി ഒരു സൈഡ് മൗണ്ട് ഫിംഗർപ്രിന്റ് സെൻസറും ഇതിലുണ്ട്.
ബ്ലൂ, ഗ്രീൻ കളർ ഓപ്‌ഷനുകളിൽ ഐടെൽ പി55 5ജി ആമസോണിൽ ലഭ്യമാണ്. രണ്ട് വർഷത്തെ വാറന്റി, ഫ്രീ സ്ക്രീൻ റീപ്ലേസ് മെന്റ് എന്നിവ ഐടെൽ ഈ 5ജി ഫോണിന് വാഗ്ദാനം ചെയ്യുന്നുണ്ട്. ഐടെല്ലിന്റെ ആദ്യ 5ജി ഫോൺ ആണ് എന്നതിനാൽത്തന്നെ കുറഞ്ഞ വിലയിൽ പരമാവധി മികച്ച ഫീച്ചറുകൾ ഈ ഫോണിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
ഇതുവരെ 8000 രൂപ വരെയുള്ള ബജറ്റ് വിലയിൽ 4ജി ഫോണുകളാണ് ഐടെൽ പുറത്തിറക്കിക്കൊണ്ടിരുന്നത്. 4ജിയിൽനിന്ന് കാലത്തിനൊത്ത് 5ജിയിലേക്ക് മാറുമ്പോഴും കുറഞ്ഞ വിലയിൽ ഫോണുകൾ നിർമിക്കുന്ന ബ്രാൻഡ് എന്ന പേര് ഐടെൽ നഷ്ടപ്പെടുത്തുന്നില്ല എന്ന് പി55 5ജി തെളിയിക്കുന്നു. വമ്പൻ ബ്രാൻഡുകളുടെ 5ജി ഫോണുകളോട് മത്സരിക്കാനുള്ള ഫീച്ചറുകൾ ഉണ്ടെന്നതാണ് ഈ ബജറ്റ് 5ജി ഫോണിനെ ശ്രദ്ധേയമാക്കുന്നത്.

ഐടെൽ പി55 5ജിയുടെ രണ്ട് വേരിയന്റുകൾ ലഭ്യമാണ്. എന്നാൽ 4GB+64GB വേരിയന്റ് ഓഫ്ലൈനിലാണ് ലഭ്യമാകുക. 9,699 രൂപയാണ് ഇതിന്റെ വില. 12GBറാം (6GB+6GB വെർച്വൽ റാം)+128GB സ്റ്റോറേജുള്ള ഉയർന്ന വേരിയന്റ് ആമസോണിലൂടെ വിൽപ്പനയ്ക്ക് എത്തിയിരിക്കുന്നു. 9999 രൂപയാണ് ഈ ഉയർന്ന വേരിയന്റിന്റെ വില. 9999 രൂപ എന്ന വില ഉപയോക്താവിനെ സംബന്ധിച്ചിടത്തോളം തികച്ചും ലാഭകരമാണ്.
വിൽപ്പന ആരംഭിക്കുന്നതിനോട് അനുബന്ധിച്ച ആമസോൺ ചില ഓഫറുകളും ഈ 5ജി സ്മാർട്ട്ഫോണിന് നൽകുന്നുണ്ട്. എസ്ബിഐ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് നടത്തുന്ന നോൺ ഇഎംഐ ഇടപാടുകൾക്ക് 10 ശതമാനം (പരമാവധി 1250 രൂപ) ഇൻസ്റ്റന്റ് ഡിസ്കൗണ്ട് ആമസോൺ നൽകുന്നുണ്ട്. മറ്റനവധി ഡിസ്കൗണ്ട് ഓപ്ഷനുകളും ആമസോൺ പേജിൽ ലഭ്യമാണ്. പരിമിതകാലത്തേക്കാകും ഈ ഓഫറുകൾ ലഭിക്കുക.
ഇന്ത്യക്കാർ ഇപ്പോൾ 5ജി ഫോണുകളിലേക്ക് മാറിക്കൊണ്ടിരിക്കുന്ന പരിവർത്തനത്തിന്റേതായ ഒരു കാലഘട്ടമാണ്. ഈ സമയത്ത് പതിനായിരം രൂപയിൽ താഴെ വിലയിൽ മികച്ച ഫീച്ചറുകളോടെ ഇത്തരമൊരു കിടിലൻ 5ജി ഫോൺ പുറത്തിറക്കിയ ഐടെൽ ഇന്ത്യയിലെ സാധാരണക്കാരെയും 5ജിയുടെ ലോകത്തേക്ക് കൈപിടിച്ച് കൊണ്ടുപോകുന്ന വലിയൊരു ചുവടുവയ്പ്പാണ് നടത്തിയിരിക്കുന്നത്.


Click it and Unblock the Notifications








