വെറും 8999 രൂപയ്ക്ക് കിട്ടും, പിന്നെങ്ങനെ ഈ 5ജി ഫോണിന്റെ വിൽപ്പന പൊടിപൊടിക്കാതിരിക്കും!
രാജ്യത്ത് 5ജി ഫോണുകളുടെ വിൽപ്പന പൊടിപൊടിച്ചുകൊണ്ടിരിക്കുകയാണ്. ദിവസവും പല വിലകളിലായി പ്രമുഖ ബ്രാൻഡുകൾ 5ജി ഫോണുകൾ പുറത്തിറക്കുന്നുണ്ട്. ഇതിനകം ലോഞ്ച് ചെയ്ത ഫോണുകളും ലഭ്യമായിട്ടുണ്ട്. 5ജി സേവനങ്ങൾ ലഭ്യമായിത്തുടങ്ങിയയോടെ 5ജി ഫോണിലേക്ക് മാറാൻ ഏറെപ്പേർ ആഗ്രഹിക്കുന്നു. ഏത് ഫോൺ തിരഞ്ഞെടുക്കണം എന്നതാണ് സ്മാർട്ട്ഫോൺ പ്രേമികളുടെ കൺഫ്യൂഷൻ.
ഉയർന്ന വിലയുടെ ഫോണുകൾ അന്വേഷിക്കുന്നവർക്കാണ് ഈ കൺഫ്യൂഷൻ കൂടുതൽ ഉണ്ടാകുക. എന്നാൽ ബജറ്റ് വിലയിൽ ഒരു നല്ല 5ജി സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്ന സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം അധികം ആലോചിച്ച് തല പുകയ്ക്കേണ്ട ആവശ്യം വരുന്നില്ല. പ്രമുഖ ബ്രാൻഡുകൾ പലതും 10000 രൂപയ്ക്ക് മുകളിലാണ് 5ജിഫോൺ എത്തിക്കുന്നത്.

എന്നാൽ കുറഞ്ഞ വിലയിൽ മികച്ച ഫീച്ചറുകൾ അടങ്ങുന്ന ഫോണുകൾ പുറത്തിറങ്ങുന്നതിൽ പ്രശസ്തരായ ഐടെൽ വെറും 9999 രൂപ വിലയിൽ ഇന്ത്യയിൽ ഐടെൽ പി55 5ജി (itel P55 5G) എന്ന ഫോൺ ലഭ്യമാക്കിയിരിക്കുന്നു. ഇപ്പോൾ ആമസോണിൽ ബാങ്ക് ഡിസ്കൗണ്ട് കൂടി ലഭ്യമായിരിക്കുന്നതിനാൽ വെറും 8999 രൂപ വിലയിൽ ഈ 5ജി സ്മാർട്ട്ഫോൺ സ്വന്തമാക്കാം.
ഈ വർഷം സെപ്റ്റംബറിൽ ആണ് ഐടെൽ പി55 5ജി ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. ഇതിന്റെ യഥാർഥ വില 13,499 രൂപയാണ് എന്നും എന്നാൽ 26% ഡിസ്കൗണ്ട് നൽകിയാണ് തങ്ങൾ ഇത് 9,999 രൂപയ്ക്ക് ലിസ്റ്റ് ചെയ്തിരിക്കുന്നത് എന്നും ആമസോൺ പറയുന്നുണ്ട്. എന്നാലിത് കാര്യമായെടുക്കേണ്ടതില്ല. കാരണം പുറത്തിറങ്ങിയപ്പോൾ മുതൽ പി55 9999 രൂപ വിലയിൽ ലഭ്യമായിരുന്നു.

ഐടെൽ പി55 5ജിയുടെ രണ്ട് വേരിയന്റുകൾ ലഭ്യമാണ്. എന്നാൽ 4GB +64GB വേരിയന്റ് ഓഫ്ലൈനിലാണ് ലഭ്യമാകുക. 9,699 രൂപയാണ് ഇതിന്റെ വില. 12GBറാം ( 6GB +6GB വെർച്വൽ റാം )+128GB സ്റ്റോറേജുള്ള ഉയർന്ന വേരിയന്റാണ് 9999 രൂപ വിലയിൽ ആമസോണിലൂടെ വിൽക്കുന്നത്.
9999 രൂപയ്ക്ക് ലിസ്റ്റ് ചെയ്തിരിക്കുന്ന ഐടെൽ പി55 5ജിക്ക് 1000 രൂപ ബാങ്ക് ഡിസ്കൗണ്ടായി ആമസോൺ ലഭ്യമാക്കിയിരിക്കുന്നു. അതിനാൽ ഇത് 8999 രൂപ വിലയിൽ കിട്ടുന്നു. ഇത്രയും കുറഞ്ഞ വിലയിൽ ആണ് ലഭിക്കുന്നത് എങ്കിലും കൂടിയ ഫോണുകളിലെ മികച്ച ഫീച്ചറുകൾ തന്നെയാണ് പി55 5ജിയിൽ കാണാൻ സാധിക്കുക.
ഐടെൽ P55 5Gയുടെ പ്രധാന ഫീച്ചറുകൾ: 6nm മീഡിയടെക് ഡിമെൻസിറ്റി 6080 5ജി ചിപ്സെറ്റാണ് ഐടെൽ പി55 ന്റെ കരുത്ത്. മാന്യമായ 6.6-ഇഞ്ച് HD+ (1600 x 700 പിക്സൽ) ഡിസ്പ്ലേ ഐടെൽ പി55 വാഗ്ദാനം ചെയ്യുന്നു. 90hz റിഫ്രഷ് റേറ്റും 91 ശതമാനം സ്ക്രീൻ ടു ബോഡി റേഷ്യോയും ഇതിലുണ്ട്.

ക്യാമറ വിഭാഗത്തിലേക്ക് വന്നാൽ, എഐ പിന്തുണയോടുകൂടിയ 50എംപി മെയിൻ ക്യാമറ അടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറയാണ് ഐടെൽ പി55ൽ ഉള്ളത്. സെൽഫിക്കായി 8എംപി ഫ്രണ്ട് ക്യാമറയും ഉണ്ട്. 10 5ജി ബാൻഡുകളുടെ പിന്തുണ ഈ ഫോണിൽ ഐടെൽ വാഗ്ദാനം ചെയ്യുന്നു. ആൻഡ്രോയിഡ് 13 ൽ ആണ് പി55 5ജിയുടെ പ്രവർത്തനം.
18w ടൈപ്പ് സി ഫാസ്റ്റ് ചാർജർ പിന്തുണയും 5000എംഎഎച്ച് ബാറ്ററിയും നൽകിയിരിക്കുന്നു. സുരക്ഷയ്ക്കായി ഒരു സൈഡ് മൗണ്ട് ഫിംഗർപ്രിന്റ് സെൻസറും ഇതിലുണ്ട്. ബ്ലൂ, ഗ്രീൻ കളർ ഓപ്‌ഷനുകളിൽ ഐടെൽ പി55 5ജി ആമസോണിൽ ലഭ്യമാണ്. രണ്ട് വർഷത്തെ വാറന്റി, ഫ്രീ സ്ക്രീൻ റീപ്ലേസ് മെന്റ് എന്നിവ ഐടെൽ ഈ 5ജി ഫോണിന് വാഗ്ദാനം ചെയ്യുന്നുണ്ട്.


Click it and Unblock the Notifications








