Home
Mobile

വിലക്കയറ്റം ഇവിടെയില്ല! ഐടെൽ പുതിയ സ്മാർട്ട്ഫോൺ പുറത്തിറക്കി, വില 8,199

ബജറ്റ് വിലയിൽ സ്മാർട്ട്ഫോണുകൾ അ‌വതരിപ്പിച്ച് ശ്രദ്ധ നേടിയിട്ടുള്ള ഐടെൽ തങ്ങളുടെ പവർ സീരീസിലെ മൂന്നാമത്തെ സ്മാർട്ട്ഫോണായ ഐടെൽ പി55T (Itel P55T) ഇന്ത്യയിൽ അ‌വതരിപ്പിച്ചു. കഴിഞ്ഞമാസം ഐടെൽ പി55 (Itel P55), ഐടെൽ പി55 പ്ലസ് (Itel P55+) എന്നീ പവർസീരീസ് ഫോണുകൾ ലോഞ്ച് ചെയ്തിരുന്നു.

പതിനായിരം രൂപയിൽ താഴെ വിലയിൽ സ്മാർട്ട്ഫോൺ പുറത്തിറക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കമ്പനി എന്നതാണ് ഐടെലിന്റെ ഏറ്റവും വലിയ പ്രത്യേകത. കഴിഞ്ഞ വർഷം പി55 5ജി എന്ന 5ജി സ്മാർട്ട്ഫോൺ 10000 രൂപയിൽ താഴെ വിലയിൽ പുറത്തിറക്കി ഐടെൽ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

വിലക്കയറ്റം ഇവിടെയില്ല! ഐടെൽ പുതിയ ഫോൺ പുറത്തിറക്കി, വില 8199

പി55 5ജി പുറത്തിറക്കിയ പിന്നാലെ പിന്നീട് ഐടെൽ പ്രഖ്യാപിച്ച സ്മാർട്ട്ഫോൺ സീരീസാണ് പവർ സീരീസ്. മൂന്ന് സ്മാർട്ട്ഫോണുകളാണ് ഇതിൽ ഉൾപ്പെടുന്നത്. അ‌തിൽ ഏറ്റവും ഒടുവിലെ കണ്ണിയാണ് ഇപ്പോൾ ലോഞ്ച് ചെയ്തിരിക്കുന്ന ഐടെൽ പി55T. 6000mAh ബാറ്ററി ഉൾപ്പെടെയുള്ള ഫീച്ചറുകളുമായാണ് ഈ ബജറ്റ് ഫോൺ എത്തുന്നത്.

ഐടെൽ P55T സ്മാർട്ട്ഫോണിന്റെ പ്രധാന ഫീച്ചറുകൾ: 6.6-ഇഞ്ച് (720 x 1612 പിക്സലുകൾ) HD+ ഡിസ്പ്ലേ, 90Hz റിഫ്രഷ് റേറ്റ്, ഡൈനാമിക് ബാർ എന്നിവ ഇതിലുണ്ട്. 1.6GHz ഒക്ടാ കോർ യൂണിസോക്ക് T606 (6x Cortex-A55, 2x Cortex-A75 കോറുകൾ) 12nm പ്രൊസസർ, മാലി G57 MP1 ജിപിയു എന്നിവയും P55T വാഗ്ദാനം ചെയ്യുന്നു.

വിലക്കയറ്റം ഇവിടെയില്ല! ഐടെൽ പുതിയ ഫോൺ പുറത്തിറക്കി, വില 8199

4ജിബി റാം (8 ജിബി റാം വിപുലീകരണം), 128 ജിബി സ്റ്റോറേജ് എന്നിവയും മൈക്രോ എസ്ഡി ഉപയോഗിച്ച് സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യവും ഈ ഐടെൽ സ്മാർട്ട്ഫോണിലുണ്ട്. ആൻഡ്രോയിഡ് 14 (ഗോ പതിപ്പ്)ൽ ആണ് പ്രവർത്തനം. സുരക്ഷയ്ക്കായി സൈഡ് മൗണ്ടഡ് ഫിംഗർപ്രിൻ്റ് സെൻസർ നൽകിയിരിക്കുന്നു.

f/1.6 അപ്പേർച്ചർ ഉള്ള 50MP പിൻ ക്യാമറ, LED ഫ്ലാഷ്, സെക്കൻഡറി AI ക്യാമറ എന്നിവ അ‌ടങ്ങുന്നതാണ് ഇതിലെ റിയർ ക്യാമറ യൂണിറ്റ്. ഫ്രണ്ടിൽ 8എംപി ക്യാമറയും നൽകിയിട്ടുണ്ട്. 3.5 എംഎം ഓഡിയോ ജാക്ക്, എഫ്എം റേഡിയോ, ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി) എന്നിവയും ഇതിൽ ഇടംപിടിച്ചിട്ടുണ്ട്.

ഡ്യുവൽ 4G VoLTE, Wi-Fi 802.11 ac, ബ്ലൂടൂത്ത് 5, GPS/ GLONASS/ Beidou, യുഎസ്ബി ​ടൈപ്പ്-സി എന്നീ ഫീച്ചറുകളും ഐടെൽ പി55ടി വാഗ്ദാനം ചെയ്യുന്നു. 18W ഫാസ്റ്റ് ചാർജിംഗ് ഉള്ള 6000mAh ബാറ്ററിയാണ് ഈ സ്മാർട്ട്ഫോണിന്റെ പ്രധാന ആകർഷണം. ഇത് ഏറെ നേരത്തെ ഉപയോഗം ഉറപ്പാക്കുന്നു.

വിലക്കയറ്റം ഇവിടെയില്ല! ഐടെൽ പുതിയ ഫോൺ പുറത്തിറക്കി, വില 8199

ആസ്ട്രൽ ഗോൾഡ്, അറോറ ബ്ലാക്ക്, അറോറ ബ്ലൂ എന്നീ കളർ ഓപ്ഷനുകളിൽ ഈ ബജറ്റ് സ്മാർട്ട്ഫോൺ ലഭ്യമാകും. ഔദ്യോഗിക വെബ്​സൈറ്റ് വിവരങ്ങൾ പ്രകാരം 8,199 രൂപയാണ് ഐടെൽ പി55Tയുടെ വില. ആമസോ​ൺ വഴിയും ഉപയോക്താക്കൾക്ക് ഈ സ്മാർട്ട്ഫോൺ സ്വന്തമാക്കാൻ സാധിക്കും. എന്നാൽ ഇതൊരു 4ജി ഫോൺ ആണ് എന്ന് മനസിലാക്കിയിരിക്കണം.

ഐടെലിന്റെ പവർ സീരീസിലെ മറ്റ് രണ്ട് സ്മാർട്ട്ഫോണുകളിൽ, ഐടെൽ പി55 12GB+128GB പ്രാരംഭ വേരിയൻ്റ് 6,999 രൂപവിലയിലും ഐടെൽ P55+ മോഡൽ 9,499 രൂപ വിലയിലും ആണ് എത്തുന്നത്. ഇവ ഓൺലൈനിൽ ലഭ്യമാകും. ഈ രണ്ട് മോഡലുകളും 50MP AI ഡ്യുവൽ ക്യാമറ സിസ്റ്റം വാഗ്ദാനം ചെയ്യുന്നു.

More from GizBot

Best Mobiles in India

English summary
Itel has launched the Itel P55T, the third smartphone in its Power series in India. Last month, Itel P55 (Itel P55) and Itel P55 Plus (Itel P55+) power series phones were launched. According to the official website, the price of itel P55T is Rs 8,199. Users can get this smartphone through Amazon.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X