7,000 രൂപയ്ക്ക് 10,000 mAh ബാറ്ററിയോ..? നീ ഫോൺ തന്നെയാണോ..! ഇവൻ പുലിയല്ല, പുപ്പുലി
സ്മാർട്ട് ഫോണുകൾ പുറത്തിറക്കാൻ കമ്പനികൾ നിരന്തരം മത്സരിച്ച് കൊണ്ടിരിക്കുകയാണ്. ഓരോ ഫോണും പുറത്തൻ സാങ്കേതിക വിദ്യകൾ ഉപയോഗിച്ചാണ് രംഗപ്രവേശനം ചെയ്യുക. ഭീമൻ സ്രാവുകളും കുഞ്ഞു പരലുകളും ഇതിൽ ഉണ്ടാവും. ചില കമ്പനികളെ കണ്ണിൽ പിടിക്കില്ലെങ്കിലും അവർ നൽകുന്ന ഫീച്ചറുകൾ കണ്ട് ചിലപ്പോൾ കണ്ണ് തള്ളിപ്പോകും. അങ്ങനെയുള്ള ഒരു കമ്പനിയും ഫോണും നമുക്ക് പരിജയപ്പെട്ടാലോ. കുറഞ്ഞ വിലയ്ക്ക് മികച്ച സവിശേഷതകളുള്ള സ്മാർട്ട്ഫോണുകൾ പുറത്തിറക്കി ബജറ്റ് സ്മാർട്ട്ഫോണുകളുടെ വിഭാഗത്തിൽ ജനപ്രിതി നേടിയ ബ്രാന്റാണ് ഐടെൽ ( Itel ). ഇപ്പോഴിതാ കമ്പനി പുതിയൊരു എൻട്രിലെവൽ സ്മാർട്ട്ഫോൺ കൂടി രാജ്യത്ത് ലോഞ്ച് ചെയ്തിരിക്കുകയാണ്.
ഐടെൽ പവർ 70 ( Itel Power 70) എന്ന ഫോണാണ് ഐടെൽ പുറത്തിറക്കിയിരിക്കുന്നത്. ബ്രാന്റിന്റെ മറ്റ് ഫോണുകളെ പോലെ കുറഞ്ഞ വിലയിൽ ആകർഷമായ സവിശേഷതകളുമായിട്ടാണ് ഐടെൽ പവർ 70 വരുന്നത്. ആകർഷകമായ ഫീച്ചറുകൾ കുറഞ്ഞ വിലയിൽ ലഭ്യമാക്കുന്നു എന്നതാണ് ഐടെലിന്റെ സ്മാർട്ട്ഫോണുകളെ മറ്റ് സ്മാർട്ട്ഫോണുകളിൽ നിന്ന് വേറിട്ടതാക്കുന്നത്.

6000 mAh ബാറ്ററിക്ക് പുറമേ ലോഞ്ച് ഓഫറായി 4000 m-Ahന്റെ ചാർജിംങ് കേസുകൂടി കമ്പനി നൽകുന്നുണ്ട്. അതോടു കൂടി ഐടെൽ പവർ 70ന്റെ മൊത്തം ബാറ്ററി ശേഷി 10000 mAhആയി ഉയരും. ഇൻ ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസറും ഐടെൽ പവർ 70ന്റെ സവിശേഷതയാണ്.
240 ഹേർട്സ് ടച്ച് സാംപ്ലിങ് നിരക്ക് നൽകുന്നതാണ് ഫോണിലെ ശ്രദ്ധേയമായ 6.67 ഇഞ്ച് എഫ്എച്ച്ഡി പ്ലസ് 3ഡി കർവ്ഡ് അമോലെഡ് ഡിസ്പ്ലേ. സാധാരണ ഗ്ലാസ് സ്‌ക്രീനുകളേക്കാൾ നാലു മടങ്ങ് കൂടുതൽ പ്രതിരോധവും ഈ ഡിസ്‌പ്ലേ ഉറപ്പുനൽകുന്നു. 256ജിബി +16ജിബി (8ജിബി റാം, 8ജിബി മെമ്മറി ഫ്യൂഷൻ) സ്റ്റോറേജ് ഓപ്ഷനിൽ എത്തുന്ന ഫോണിന് വെറും 200 ഗ്രാം മാത്രമാണ് ഭാരം. 7.98 മി.മീറ്റർ മാത്രം കനമുള്ള ബോഡി കൈകാര്യം ചെയ്യൽ എളുപ്പമാക്കുകയും ചെയ്യും.

ഐടെൽ പവർ 70ൽ സുരക്ഷക്കായി ഫിംഗർപ്രിന്റ്, ഫേസ് ഐഡി സെൻസർ ഫീച്ചറുകളുമുണ്ട്. ഐടെൽ പവർ 70 വയർലെസ് ചാർജിംഗിനെ പിന്തുണയ്ക്കുന്നില്ല, അതിനാൽ കേസ് ഫോണിന്റെ ടൈപ്പ്-സി പോർട്ടിലേക്ക് കണക്റ്റുചെയ്ത് ചാർജ് ചെയ്യണം. 18 വാട്ട് ഫാസ്റ്റ് ചാർജിങാണ് ഇതിനുള്ളത്.
പവർ 70 യുടെ ചാർജിംഗ് കേസ് ഉൾപ്പെടെ ഏകദേശം 85 യുഎസ് ഡോളറാണ് വില. അതായത് ഇന്ത്യയിൽ 7000 രൂപയിൽ താഴെ വില വരുന്നുള്ളു പവർ 70ന്. ബ്ലാക്ക്, സിൽവർ, മറൈൻ, ഗോൾഡ് എന്നീ നാല് നിറഭേദങ്ങളാണ് ഫോണിനുള്ളത്.


Click it and Unblock the Notifications








