ഐടെൽ p55 സീരീസ് എത്തി: 24GB റാമും 45W പവർ ചാർജിങ്ങുമുള്ള ഇന്ത്യയിലെ ആദ്യ ഫോൺ! വില 6999 രൂപമുതൽ
പതിനായിരം രൂപയിൽ താഴെ വിലയിൽ സ്മാർട്ട്ഫോൺ പുറത്തിറക്കുന്നതിൽ പ്രശസ്തരായ ഐടെൽ തങ്ങളുടെ പവർ സീരീസിലെ പുതിയ സ്മാർട്ട്ഫോണുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ഐടെൽ പി55 (Itel P55), ഐടെൽ പി55 പ്ലസ് (Itel P55+) എന്നിങ്ങനെ രണ്ട് സ്മാർട്ട്ഫോണുകളാണ് ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്.
ആകെ മൂന്ന് സ്മാർട്ട്ഫോണുകളാണ് ഐടെൽ പവർ സീരീസിൽ ഉള്ളത്. ഇതിൽ മൂന്നാമത്തെ സ്മാർട്ട്ഫോൺ ആയ ഐടെൽ P55T ഫെബ്രുവരി അവസാനം ലോഞ്ച് ചെയ്യും അതോടെ ഐടെൽ പവർ സീരീസ് സ്മാർട്ട്ഫോണുകളുടെ ലോഞ്ച് പൂർത്തിയാകും. ഒട്ടേറെ സുപ്രധാനമായ പ്രത്യേകതകളുമായാണ് ഐടെൽ പവർ സീരീസ് ലോഞ്ച് ചെയ്തിരിക്കുന്നത്.

24GB RAM (8GB RAM + 16GB മെമ്മറി ഫ്യൂഷൻ), 128GB റോം, 45W പവർ ചാർജിങ് എന്നിവ പതിനായിരം രൂപയിൽ താഴെവില വിഭാഗത്തിൽ ഇന്ത്യയിൽ ആദ്യമായി അവതരിപ്പിക്കുന്ന സ്മാർട്ട്‌ഫോൺ എന്ന നേട്ടവുമായാണ് പി55 ലോഞ്ച് ചെയ്തിരിക്കുന്നത് എന്ന് കമ്പനി പറയുന്നു.
ആകർഷകമായ ഫീച്ചറുകൾ കുറഞ്ഞ വിലയിൽ ലഭ്യമാക്കുന്നു എന്നതാണ് ഐടെലിന്റെ സ്മാർട്ട്ഫോണുകളെ മറ്റ് സ്മാർട്ട്ഫോണുകളിൽ നിന്ന് വേറിട്ടതാക്കുന്നത്. ഇവിടെ പവർ സീരീസിലും ഐടെൽ ആ പാരമ്പര്യം പിന്തുടരുന്നു. സമാനവിലയിൽ മറ്റാരും നൽകാത്തത്ര മികച്ച ഫീച്ചറുകളാണ് ഐടെലിന്റെ പവർ സീരീസ് ഫോണുകളിൽ ഇടം പിടിച്ചിരിക്കുന്നത്.
ഐടെൽ പി55 12GB+128GB വേരിയൻ്റ് 6,999 രൂപ എന്ന അതിശയിപ്പിക്കുന്ന വിലയ്ക്ക് ഓൺലൈനിൽ ലഭ്യമാകും, അതേസമയം 24GB (8+16)+128GB വേരിയൻ്റ് 8,999 രൂപയ്ക്ക് ഓഫ്‌ലൈനിലാണ് ലഭിക്കുക. 16GB (8+8GB)+256GB ഉള്ള ഐടെൽ P55+ മോഡൽ വില ആരംഭിക്കുന്നത് 9,499 രൂപ മുതലാണ്. ഇതും ഓൺലൈനിൽ ലഭ്യമാകും.
50MP എഐ ക്യാമറ ഈ രണ്ട് മോഡലുകളിലും ഐടെൽ നൽകിയിട്ടുണ്ട്. ഇത്രയും ആകർഷകമായ ഫീച്ചറുകൾ 10000 രൂപയിൽ താഴെ വിലയിലാണ് ഐടെൽ അവതരിപ്പിക്കുന്നു എന്നതാണ് ഐടെൽ പവർ സീരീസിന്റെ പവർ. സാധ്യമായ ഏറ്റവും മികച്ച ഫീച്ചറുകൾ വിലക്കുറവിൽ ജനങ്ങളിലേക്ക് എത്തിക്കുക എന്ന നയം ഇവിടെയും തുടരുന്നതായി ഐടെൽ തെളിയിച്ചിരിക്കുന്നു.
ഐടെൽ പി55 സീരീസിന്റെ പ്രധാന ഫീച്ചറുകൾ: 90Hz റിഫ്രഷ് റേറ്റിനൊപ്പം ആകർഷകമായ 6.56-ഇഞ്ച് HD+ ഡിസ്‌പ്ലേയാണ് P55+ ന് ഉള്ളത്. ആകർഷകമായ മാരത്തൺ ഗെയിംപ്ലേ, മൂവി, ബ്രൗസിംഗ് എക്സ്പീരിയൻസ് ഉറപ്പാക്കുന്ന 90Hz റിഫ്രഷ് റേറ്റ് ഉള്ള 6.6 ഇഞ്ച് HD+ ഡിസ്‌പ്ലേയാണ് P55 അവതരിപ്പിക്കുന്നത്.

P55+ ന് വലിയ 256GB സ്റ്റോറേജും 16GB റാമും (8+8 കോൺഫിഗറേഷൻ) ഉണ്ട്, മറുഭാഗത്ത് 24GB റാം (8GB റാം + 16GB മെമ്മറി ഫ്യൂഷൻ), 128GB സ്റ്റോറേജ് എന്നിവയുള്ള സെഗ്‌മെൻ്റിലെ ഇന്ത്യയിലെ ആദ്യത്തെ സ്മാർട്ട്‌ഫോണായി P55 എത്തുന്നു. ഈ രണ്ട് മോഡലുകളും 50MP AI ഡ്യുവൽ ക്യാമറ സിസ്റ്റം വാഗ്ദാനം ചെയ്യുന്നു.
മികച്ച ഉപയോഗത്തിനായി സെഗ്‌മെൻ്റിലെ ഏറ്റവും മികച്ച 45W പവർ ചാർജിങ് ഐടെൽ പി55 പ്ലസ് വാഗ്ദാനം ചെയ്യുന്നു. വെറും 72 മിനിറ്റിനുള്ളിൽ 0 മുതൽ 100 ശതമാനം വരെ, അല്ലെങ്കിൽ വെറും 30 മിനിറ്റിനുള്ളിൽ 70 ശതമാനം ബാറ്ററി ചാർജ് ചെയ്യാൻ ഇതിനാകും.

ബാറ്ററിയുടെ കാര്യത്തിൽ P55 ഒട്ടും പിന്നിലല്ല. 5000mAh ബാറ്ററിയിയും 18W ഫാസ്റ്റ് ചാർജിങ് ഫീച്ചറും ഈ ബജറ്റ് സ്മാർട്ട്ഫോൺ വാഗ്ദാനം ചെയ്യുന്നുണ്ട്. ഗ്രീൻ ലെതർ ബോഡിയും അതിമനോഹരമായ 3D സ്റ്റിച്ചിംഗും ഉള്ള ഐടെൽ പി55 പ്ലസ് മോഡൽ കാഴ്ചയിലും ഏറെ ആകർഷകമാണ്.
ഫെബ്രുവരി 13 ന് ഉച്ചയ്ക്ക് രണ്ട് 12 മണി മുതലാണ് ഈ ഐടെൽ പി55 സീരീസിന്റെ ഇന്ത്യയിലെ ഓപ്പൺ സെയിൽ ആരംഭിക്കുക. ഉപയോക്താക്കൾക്ക് ആമസോൺ വഴി ഈ സ്മാർട്ട്ഫോണുകൾ വാങ്ങാൻ സാധിക്കും. ലോഞ്ചിനോട് അനുബന്ധിച്ച് ആകർഷകമായ ലോഞ്ച് ഓഫറുകളും ലഭ്യമാകാൻ സാധ്യതയുണ്ട്.


Click it and Unblock the Notifications








