Home
Mobile

ഐടെൽ എസ്24 ഇന്ത്യയിലെത്തി! എസ്24 അ‌ൾട്രയുടെ ജാഡ ഉണ്ടെങ്കിലും ​കൈയിലിരിപ്പ് നോക്കിയയുടേത് ആണ്

കുറഞ്ഞ വിലയിൽ മികച്ച സ്മാർട്ട്ഫോണുകൾ അ‌വതരിപ്പിച്ചുകൊണ്ട് സ്മാർട്ട്ഫോൺ വിപണിയിൽ ശ്രദ്ധ നേടിയ ഐടെൽ തങ്ങളുടെ സ്മാർട്ട്ഫോൺ നിര വിപുലമാക്കിക്കൊണ്ട് ഇന്ത്യയിൽ പുതിയ ഫോൺ അ‌വതരിപ്പിച്ചു. ഐടെൽ എസ്24 (itel S24) എന്നാണ് ഈ പുതിയ സ്മാർട്ട്ഫോണിന്റെ പേര്. ബജറ്റ് വിലയിലാണ് ഈ ഫോൺ അ‌വതരിപ്പിച്ചിരിക്കുന്നത്.

സാംസങ് ഗാലക്സി എസ്24 സീരീസിനെയൊക്കെ അ‌നുസ്മരിപ്പിക്കുന്ന വിധത്തിൽ എസ്24 എന്നൊക്കെ പേര് ഉണ്ടെങ്കിലും നോക്കിയ സ്മാർട്ട്ഫോണുകളുടെ പോലെയാണ് ഇതിന്റെ ഉള്ളിലിരുപ്പ് എന്ന് ഈ ഫോണിനെ ചുരുക്കി വിശേഷിപ്പിക്കാം. അ‌തിന്റെ കാരണം വഴിയേ പറയാം. ആദ്യം ഈ ഐടെൽ സ്മാർട്ട്ഫോണിലെ ഫീച്ചറുകൾ പരിചയപ്പെടാം.

എസ്24 അ‌ൾട്രയുടെ ജാഡയും ​നോക്കിയയുടെ കൈയിലിരിപ്പും!

ഐടെൽ എസ്24ന്റെ പ്രധാന ഫീച്ചറുകൾ: 6.6 ഇഞ്ച് HD+ പഞ്ച്-ഹോൾ 90Hz ഡിസ്‌പ്ലേയാണ് ഇതിലുള്ളത്. 480 nits വരെ ​ബ്രൈറ്റ്നസ് ഈ ഡിസ്പ്ലേ വാഗ്ദാനം ചെയ്യുന്നു. ബാറ്ററി സ്റ്റാറ്റസും ഇൻകമിംഗ് കോളുകളും പോലുള്ള പ്രധാന അറിയിപ്പുകൾ പ്രദർശിപ്പിക്കുന്നതിന് ഫ്രണ്ട് ക്യാമറ കട്ട്ഔട്ടിന് ചുറ്റും ഡൈനാമിക് ബാർ ഫീച്ചർ ഇതിൽ നൽകിയിട്ടുണ്ട്.

മീഡിയടെക് ഹീലിയോ G91 ഒക്ടാ കോർ പ്രൊസസറാണ് ഈ ഫോണിന്റെ കരുത്ത്. പെർഫോമൻസ് മികവ് കൂട്ടാൻ 8GB റാം + 8GB വെർച്വൽ റാം ഫീച്ചറും 128GB ഇന്റേണൽ സ്റ്റോറേജും ഇതോടൊപ്പം എത്തുന്നു. കുറഞ്ഞ വിലയിലാണ് എത്തുന്നത് എങ്കിലും മീഡിയടെക്കിൻ്റെ ഹൈപ്പർ എഞ്ചിൻ ഗെയിമിംഗ് ടെക്നോളജിയും ഈ ഫോണിലുണ്ട്.

ഏറെ പ്രധാനപ്പെട്ട ക്യാമറ വിഭാഗത്തിലേക്ക് വന്നാൽ, f/1.6 അപ്പർച്ചർ, EIS, AI പോർട്രെയിറ്റ് മോഡ്, മെച്ചപ്പെടുത്തിയ AI ബ്യൂട്ടി ഫീച്ചറുകൾ എന്നിവയുള്ള സെഗ്‌മെൻ്റിലെ ആദ്യത്തെ 108MP ഡ്യുവൽ AI ക്യാമറയാണ് ഐടെൽ S24 അവതരിപ്പിക്കുന്നത്. 2എംപി ഡെപ്ത് സെൻസറും ഇത് കൂടാതെ 8 എംപി ഫ്രണ്ട് ക്യാമറയും ഈ ഐടെൽ ഫോണിലുണ്ട്.

ആൻഡ്രോയിഡ് 13 അ‌ടിസ്ഥാനമാക്കിയുള്ള ഐടെൽ ഒഎസ്13.5 ആണ് ഇതിലുള്ളത്. സൈഡ് മൗണ്ട് ഫിംഗർപ്രിൻ്റ് സെൻസർ, ഡ്യുവൽ സ്പീക്കറുകൾ, എഫ്എം റേഡിയോ തുടങ്ങിയ ഫീച്ചറുകളും സോഷ്യൽ ടർബോ, ഗെയിം മോഡ്, ഡ്യുവൽ ആപ്പ് തുടങ്ങിയ വിവിധ യൂട്ടിലിറ്റി ഫീച്ചറുകളും ഐടെൽ എസ്24 വാഗ്ദാനം ചെയ്യുന്നു.

ബാറ്ററിയുടെ കാര്യത്തിലേക്ക് വന്നാൽ 5000mAh ബാറ്ററിയും 18W ഫാസ്റ്റ് ചാർജിംഗും ഐടെൽ എസ്24ന് ഉണ്ട്. 5+ മണിക്കൂർ ഗെയിമിംഗും 7.5 മണിക്കൂർ വീഡിയോ പ്ലേബാക്കും ഇതിന് സാധിക്കുമെന്ന് ഐടെൽ അ‌വകാശപ്പെടുന്നു.
ബാറ്ററി ആയുസ്സ് വർദ്ധിപ്പിക്കുന്നതിന് ഉപയോഗ പാറ്റേണുകളെ അടിസ്ഥാനമാക്കി ചാർജിംഗ് വേഗത ക്രമീകരിക്കുന്ന "AI സ്മാർട്ട് ചാർജ്" ഫീച്ചറും ഈ ഫോണിലുണ്ട്.

എസ്24 അ‌ൾട്രയുടെ ജാഡയും ​നോക്കിയയുടെ കൈയിലിരിപ്പും!

ഇതിലെ "ബൈപാസ് ചാർജിംഗ് ഫീച്ചർ" ഗെയിമിംഗ് സമയത്ത് ഫോണിലേക്ക് വൈദ്യുതി എത്തിക്കുകയും ചൂട് കുറയ്ക്കുകയും ബാറ്ററിയുടെ ആയുസ്സ് വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഡോൺ വൈറ്റ്, സ്റ്റാറി ബ്ലാക്ക് എന്നീ നിറങ്ങളിലാണ് ഈ സ്മാർട്ട്ഫോൺ വിപണിയിൽ എത്തിയിരിക്കുന്നത്. 194 ഗ്രാം ആണ് ഫോണിന്റെ ഭാരം.

ഡ്യുവൽ 4G VoLTE, Wi-Fi 802.11 b/g/n, ബ്ലൂടൂത്ത് 5, GPS/ GLONASS/ Beidou, 3.5mm ഓഡിയോ ജാക്ക് എന്നിവയാണ് ഐടെൽ എസ്24ലെ കണക്ടിവിറ്റി ഫീച്ചറുകൾ. അ‌തായത് ഇത് ഒരു 4ജി ഫോൺ ആണ്. 10,999 രൂപയാണ് ഐടെൽ എസ്24ന്റെ ഇന്ത്യയിലെ വില. ആമസോൺ വഴി ഇത് വാങ്ങാം. തുടക്കത്തിൽ ഡിസ്കൗണ്ടും കിട്ടും.

അൾട്രാ ക്ലിയർ 108MP AI ഡ്യുവൽ ക്യാമറ ഫീച്ചർ ചെയ്യുന്ന 10k-ന് താഴെയുള്ള ഇന്ത്യയിലെ ആദ്യത്തെ സ്മാർട്ട്‌ഫോൺ അഭിമാനപൂർവ്വം അവതരിപ്പിക്കുന്നു എന്നാണ് ഐടെൽ എസ്24ന്റെ ലോഞ്ചിനെപ്പറ്റി കമ്പനി പറയുന്നത്. പതിനായിരം രൂപയ്ക്ക് ഇത് ഒരു മികച്ച ഫോൺ ആണെങ്കിൽത്തന്നെയും ഇത് 5ജി ഫോണുകളുടെ കാലമാണ് എന്നതുകൂടി ഓർക്കണം.

എസ്24 അ‌ൾട്രയുടെ ജാഡയും ​നോക്കിയയുടെ കൈയിലിരിപ്പും!

10000 രൂപയിൽ താഴെ വിലയിൽ പി55 5ജി എന്ന നല്ലൊരു 5ജി സ്മാർട്ട്ഫോൺ അ‌വതരിപ്പിച്ച ചരിത്രവും ഐടെലിനുണ്ട്. അ‌ങ്ങനെയുള്ള ഐടെൽ ഇതൊരു 5ജി ഫോൺ ആയി ഇറക്കുകയായിരുന്നു എങ്കിൽ ഏറെ ശ്രദ്ധിക്കപ്പെടുമായിരുന്നു എന്നതിൽ തർക്കമില്ല. ഇതിപ്പോൾ 4ജി ഫോണുകൾ വാങ്ങാൻ താൽപര്യമുള്ള ആളുകൾക്ക് മാത്രമേ ഐടെൽ എസ്24 ഫോൺ വാങ്ങണോയെന്ന് പരിഗണിക്കാൻ കഴിയൂ.

108 എംപി എഐ ക്യാമറയൊക്കെയായി പാവങ്ങളുടെ എസ്24 അ‌ൾട്രയാകാനുള്ള കഴിവൊക്കെ ഉണ്ടെങ്കിലും 5ജി അ‌വതരിപ്പിക്കാത്തത് ഒരു വലിയ കുറവ് തന്നെയാണ്. എല്ലാവരും നൽകുന്ന ഫീച്ചറുകളൊക്കെയുണ്ടെങ്കിലും ശ്രദ്ധിക്കപ്പെടാതെ പോകുന്ന നോക്കിയ ഫോണുകളുടെ കാര്യം പറഞ്ഞതുപോലെയാണ് ഈ എസ്24 ന്റെ കാര്യവും. ഫീച്ചറൊക്കെ കൊള്ളാം പക്ഷേ... എന്ന് ഒരു സംശയം മനസിൽ ബാക്കി നിൽക്കും.

Best Mobiles in India

English summary
Itel S24 launched in India. Itel says it is India's first sub-Rs 10,000 smartphone to feature an ultra-clear 108MP AI dual camera. It sports a 6.6-inch HD+ punch-hole 90Hz display. This phone is powered by MediaTek Helio G91 octa core processor. The phone also features MediaTek's HyperEngine gaming technology.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X