വേറൊന്നും ചിന്തിക്കാനില്ല, തട്ടി പോക്കറ്റിൽ കേറ്റ്! എസ് 24 സ്മാർട്ട്ഫോണുമായി ഐടെൽ
ഇന്ത്യയിലെ ബജറ്റ് സ്മാർട്ട്ഫോൺ പ്രേമികളുടെ പ്രിയ ബ്രാൻഡാണ് ഐടെൽ. മറ്റ് ബ്രാൻഡുകൾ 10000 രൂപ വരെ കുറഞ്ഞ ബജറ്റിൽ സ്മാർട്ട്ഫോണുകൾ പുറത്തിറക്കുമ്പോൾ ഐടെൽ ഇന്ത്യക്കാർക്ക് 8000 രൂപയിൽ താഴെ വിലയിൽ കൂടുതൽ മികച്ച ഫീച്ചറുകളോടെ സ്മാർട്ട്ഫോൺ വാഗ്ദാനം ചെയ്യുന്നു. വില കുറയുമെങ്കിലും ഇവിടെ ഫീച്ചറുകൾ കുറയാറില്ല.
മുടക്കുന്ന തുകയ്ക്ക് മൂല്യം നൽകുന്ന ഫീച്ചറുകൾ ഐടെൽ ഫോണുകളിൽ എപ്പോഴും പ്രതീക്ഷിക്കാം. അങ്ങനെയുള്ള ഐടെൽ ഇപ്പോൾ ആഗോള വിപണിയിൽ ഒരു സ്മാർട്ട്ഫോൺ പുറത്തിറക്കിയിരിക്കുന്നു. ഐടെൽ എസ്24 (itel S24 ) എന്നാണ് ഈ സ്മാർട്ട്ഫോണിന്റെ പേര്. ഇതിന്റെ ഇന്ത്യൻ ലോഞ്ച് തീരുമാനമായിട്ടില്ല.

എങ്കിലും പ്രധാന സ്മാർട്ട്ഫോൺ വിപണി എന്ന നിലയിൽ അധികം വൈകാതെ ഈ ഐടൽ ഫോൺ ഇന്ത്യയിലും ലോഞ്ച് ചെയ്യപ്പെടും എന്നാണ് പ്രതീക്ഷിക്കുന്നത്. കളർ ചേഞ്ചിങ് ബാക്ക് പാനലോടുകൂടിയ 3D മാഗ്നറ്റിക് പാർട്ടിക്കിൾ ഡിസൈൻ, നോട്ടിഫിക്കേഷനുകൾക്കായി ഡൈനാമിക് ബാർ, 90Hz ഡിസ്പ്ലേ തുടങ്ങി ഇതിലെ ഫീച്ചറുകൾ ആകർഷകം തന്നെയാണ്.
ഐടെൽ എസ്24 ന്റെ പ്രധാന ഫീച്ചറുകൾ: പഞ്ച്-ഹോൾ നോച്ച് ഉള്ള 6.6 ഇഞ്ച് LCD ഡിസ്പ്ലേയാണ് ഇതിലുള്ളത്. 90Hz റിഫ്രഷ് റേറ്റ്, HD+ (1612 × 720 പിക്സൽ) റെസല്യൂഷൻ, 480 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസ് ഫീച്ചറുകളും ഇതിലുണ്ട്. മാലി ജി52 ജിപിയു സഹിതം മീഡിയടെക് ഹീലിയോ ജി91 അൾട്രാ ചിപ്സെറ്റാണ് എസ്24ൽ ഉള്ളത്.

4GB / 8GB LPDDR4X റാമും 8GB വരെ വെർച്വൽ റാം ഫീച്ചറും ഐടെൽ എസ്24 വാഗ്ദാനം ചെയ്യുന്നു. സ്റ്റോറേജിന്റെ കാര്യത്തിലേക്ക് വന്നാൽ, 128GB / 256GB eMMC സ്റ്റോറേജും കൂടുതൽ സ്റ്റോറേജ് സൗകര്യം ഒരുക്കാനായി ഒരു പ്രത്യേക മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും ഇതിലുണ്ട്.
ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള ഐടെൽ ഒഎസ്13ൽ ആണ് ഈ സ്മാർട്ട്ഫോണിന്റെ പ്രവർത്തനം. f/1.6 അപ്പേർച്ചർ, EIS പിന്തുണ, 3x ഇൻ-സെൻസർ സൂം എന്നിവയുള്ള 108MP സാംസങ് ISOCELL HM6 ക്യാമറ, QVGA ഡെപ്ത് സെൻസർ ലെൻസ്, ഒരു LED ഫ്ലാഷ് എന്നിവയൊക്കെ അടങ്ങുന്നതാണ് ഇതിലെ റിയർ ക്യാമറ യൂണിറ്റ്. ഒപ്പം 8MP ഫ്രണ്ട്ക്യാമറയുമുണ്ട്.
18W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5000 mAh ബാറ്ററിയാണ് ഐടെൽ എസ്24 ൽ സജ്ജീകരിച്ചിരിക്കുന്നത്. യുഎസ്ബി ടൈപ്പ്-സി പോർട്ട്, സുരക്ഷയ്ക്കായി സൈഡ് മൗണ്ടഡ് ഫിംഗർപ്രിൻ്റ് സ്കാനറും ഫെയ്സ് അൺലോക്ക് ഫീച്ചറുകളും 3.5 എംഎം ഓഡിയോ ജാക്കും ഈ ബജറ്റ് ഫോണിൽ ഉണ്ട്.

ഡ്യുവൽ-സിം, 4G, വൈഫൈ 802.11 a/b/g/n, ബ്ലൂടൂത്ത് 5.0, GPS, ഗ്ലോനാസ്, ഗലീലിയോ, BDS, USB 2.0 എന്നിവയാണ് ഇതിലെ പ്രധാന കണക്ടിവിറ്റി ഓപ്ഷനുകൾ. അതായത് ഇത് ഒരു 4ജി സ്മാർട്ട്ഫോൺ ആണ്. 192 ഗ്രാം ആണ് ഈ സ്മാർട്ട്ഫോണിന്റെ ഭാരം.
ഡോൺ വൈറ്റ്, കോസ്റ്റ്ലൈൻ ബ്ലൂ, സ്റ്റാറി ബ്ലാക്ക് എന്നീ നിറങ്ങളിൽ ഈ സ്മാർട്ട്ഫോൺ ലഭ്യമാകും. 4GB + 128GB, 8GB + 128GB, 8GB + 256GB എന്നിങ്ങനെ മൂന്ന് റാം+ സ്റ്റോറേജ് കോൺഫിഗറേഷനുകളിലാണ് ഈ ഫോൺ വിൽപ്പനയ്ക്ക് എത്തിയിരിക്കുന്നത്. ഇവയുടെ വില പുറത്തുവന്നിട്ടില്ല. എന്നാൽ ചില റിപ്പോർട്ടുകൾ പ്രകാരം പ്രാരംഭവില 12000 രൂപയാണ്.


Click it and Unblock the Notifications








