ഐടെൽ S41: ബജറ്റ് ഫോണില്‍ ഏറ്റവും വേഗതയേറിയ ഫോണ്‍ എന്നു തെളിയിച്ചു!
ഇന്ത്യന്‍ വിപണിയില്‍ ഒട്ടനേകം ബജറ്റ് സ്മാര്‍ട്ട്‌ഫോണുകളാണ് ദിവസേന എത്തുന്നത്. ലോകത്തിലെ ഏറ്റവും വേഗത ഏറിയ ഒന്നാണ് മൊബൈല്‍ ഫോണ്‍ മേഖല. അതും ഉപഭോക്താക്കളെ ഏറെ ആകര്‍ഷിക്കുന്ന രീതിയിലാണ് അവ ഫോണുകള്‍ നിര്‍മ്മിക്കുന്നതും.
ചില ഫോണുകളില്‍ വില കുറഞ്ഞ രീതിയില്‍ ആക്കാന്‍ ശ്രമിക്കുമ്പോള്‍ അതിന്റെ ഗുണമേന്മയും വിശ്വസ്ഥതയും ഒരു വലിയ ചോദ്യമായി വരും.

ഇന്നത്തെ കാലത്ത് ജനങ്ങളുടെ ആവശ്യകത എന്താണ് അത് പരിഹരിച്ചാണ് മൊബൈല്‍ മേഖല മുന്‍പോട്ടു പോകുന്നത്. സ്മാര്‍ട്ട്‌ഫോണിലൂടെ ഉപഭോക്താക്കള്‍ ആവശ്യപ്പെടുത്തത് ഇതൊക്കെയാണ്, സെക്യൂരിറ്റി, സോഫ്റ്റ്വയര്‍, ബാറ്ററി ബാക്കപ്പ്, മള്‍ട്ടിമീഡിയ എന്നിങ്ങനെ. ഒരു ബജറ്റ് വിലയില്‍ മുകളില്‍ പറഞ്ഞ എല്ലാ സവിശേഷതകളും ഉള്‍പ്പെടുന്ന ഒരു ഫോണ്‍ തിരഞ്ഞെടുക്കാന്‍ വളരെ ബുദ്ധിമുട്ടാണ്.
എന്നാല്‍ ഇതെല്ലാം കണക്കിലെടുത്ത്, നിങ്ങള്‍ക്ക് അനുയോജ്യമായ ഒരു ഫോണ്‍ ആണ് ഐടെൽ S41. 6,999 രൂപയ്ക്ക് വിപണിയില്‍ എത്തിയ ഈ ഫോണ്‍ ഏവരേയും ആകര്‍ഷിക്കും എന്നതില്‍ യാതൊരു സംശയവും ഇല്ല.
ഈ ബജറ്റ് ഫോണിന്റെ അസാധ്യമായ സവിശേഷതകള്‍ എന്തൊക്കെ എന്നു നോക്കാം.

വേഗത്തിലുളള ഇന്റര്‍നെറ്റിനായി വേഗത്തിലുളള വോള്‍ട്ട് സവിശേഷത
ക്യാമറ, ഡിസ്‌പ്ലേ, നീണ്ടു നില്‍ക്കുന്ന ബാറ്ററി എന്നിവയാണ് ഒരു സ്മാര്‍ട്ട്‌ഫോണിന്റെ ഏറ്റവും മികച്ചത്. ഇതിലുപരി ഏറ്റവും സ്പീഡ് കൂടിയ ഇന്റര്‍നെറ്റ് കണക്ടിവിറ്റിയും ആവശ്യമാണ്. എന്നാല്‍ ഇറ്റല്‍ എസ്41 ഏറ്റവും മികച്ച ഫ്‌ളാഗ്ഷിപ്പ് കണക്ടിവിറ്റിയുളള മികച്ച ഒരു ബജറ്റ് ഫോണ്‍ ആണ്. 4ജി വോള്‍ട്ട്, വൈഫൈ, 3ജി, 2ജി, ബ്ലൂട്ടൂത്ത്, ഡ്യുവല്‍ സിം എന്നിവ പിന്തുണയ്ക്കുന്നു. 4ജി നെറ്റ്വര്‍ക്കില്‍ എന്‍സിആര്‍ല്‍ ഒരു തടസ്സവുമില്ലാതെ ഇന്റര്‍നെറ്റ് കണക്ടിവിറ്റി ഉണ്ടായിരുന്നു അതു പോലെ തന്നെ വൈഫൈയിലും.

മൊബൈല്‍ അനുഭവം സുരക്ഷിതമാക്കാന്‍ റിയര്‍-മൗണ്ടട്ട് ഫിങ്കപ്രിന്റ് സ്‌കാനര്‍
സുരക്ഷയുടെ കാര്യത്തില്‍ നിങ്ങള്‍ക്ക് ഒരിക്കലും ഫോണില്‍ ഒരു വിട്ടു വീഴ്ച ചെയ്യാന്‍ സാധിക്കില്ല. എന്നാല്‍ നിങ്ങളുടെ വ്യക്തിഗത ഡാറ്റയുടെ കാര്യത്തില്‍ ഇന്റല്‍ S41നെ കുറിച്ച് പേടിക്കാന്‍ ഒന്നും തന്നെ ഇല്ല. അതായത് അനിയന്ത്രിയമായ ആക്സ്സ് തടയുന്നതിന് ഒരു പിന്‍ റിയര്‍ ഫിങ്കര്‍പ്രിന്റ് സ്‌കാനര്‍ ഫോണിലുണ്ട്. മാത്രവുമല്ല ഫിങ്കര്‍പ്രിന്റ് സ്‌കാനര്‍ നിങ്ങളുടെ ഫോണ്‍ അണ്‍ലോക്ക് ചെയ്യാന്‍ വേണ്ടി മാത്രമല്ല, ഇത് വേഗത്തില്‍ ഫോട്ടോ എടുക്കാനും, ഇന്‍കമിങ്ങ് കോളുകള്‍ എടുക്കാനും കൂടാതെ ഇത് റെക്കോര്‍ഡ് ചെയ്യാനും സാധിക്കും.

പ്രീമിയം ഡിസൈന്‍/ ക്രിപ്‌സ് 720 ഐപിഎസ് ഡിസ്‌പ്ലേ
സൗന്ദര്യാത്മകമായി രൂപകല്പന ചെയ്തിരിക്കുന്ന ഐടെൽ എസ്41ന് ഉപയോഗപ്രദവും പ്രിമിയം ലുക്കുമാണ് നല്‍കുന്നത്. സ്മാര്‍ട്ട്‌ഫോണില്‍ നീക്കം ചെയ്യാനാകുന്ന റിയര്‍ പാനലും ഉണ്ട്. ഇന്നത്തെ കാലത്ത് ലഭിക്കാന്‍ വളരെ ബുദ്ധിമുട്ടുളള ഒരു സവിശേഷതയാണ് ഇത്. നാവശ്യമായ ഫിങ്കര്‍പ്രിന്റുകള്‍ മറയ്ക്കാന്‍ മാറ്റ് ഫിനിഷിങ്ങ് റിയര്‍ പാനലില്‍ ഉണ്ട്. ഹാര്‍ഡ്വയര്‍ ബട്ടണ്‍, ചാര്‍ജ്ജിങ്ങ് പോര്‍ട്ട്, കോംപാക്ട് ഡിസൈന്‍ എന്നിവ ഈ ഫോണിനെ വളരെ ഏറെ ആകര്‍ഷിക്കുന്ന സവിശേഷകളാണ്.
ഐടെൽ എസ്41ന് വില നിര്‍ണ്ണയിച്ചിരിക്കുന്നത് 7,000 രൂപയാണ്. 5 ഇഞ്ച് ഡിസ്‌പ്ലേ, 1280X720 പിക്‌സല്‍ എന്നിവയാണ് നല്‍കിയിരിക്കുന്നത്. ബജറ്റ് വിലയില്‍ ഒരു മിനുസമാര്‍ന്ന ഗെയിംപ്ലേയും വീഡിയോ പ്ലേബാക്കും കൂടുതല്‍ ആകര്‍ഷിക്കുന്നു. സ്‌കീനിലെ ഐക്കണുകള്‍ വളരെ മൂര്‍ച്ചയേറിയതാണ്.

അത്ഭുതകരമായ ക്യാമറകള്‍
8എംപി ഓട്ടോഫോക്കസ് റിയര്‍ ക്യാമറയാണ് ഐടെൽ എസ്41ന്. ഏറ്റവും മികച്ച ഇമേജുകള്‍ പ്രധാനം ചെയ്യുന്നു ഈ ക്യാമറിലൂടെ.

മികച്ച പ്രോസസിങ്ങ്
1.25 GHz മീഡിയാടെക് ക്വാഡ്‌കോര്‍ പ്രോസസര്‍ ആണ്. 3ജിബിയുളള ഈ ഫോണിന് 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് ആണ്. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് ഇന്റേര്‍ണല്‍ സ്‌റ്റോറേജ് വര്‍ദ്ധിപ്പിക്കാം.

നീണ്ടു നില്‍ക്കുന്ന ബാറ്ററി
2700 എംഎഎച്ച് ലീപോ ബാറ്ററിയാണ് ഈ ഫോണില്‍. ഏറ്റവും പുതിയ ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ടിലാണ് ഐടെൽ എസ്41 പ്രവര്‍ത്തിക്കുന്നത്.


Click it and Unblock the Notifications