ഐറ്റൽ വിഷൻ 1 പുതിയ 3 ജിബി റാം വേരിയൻറ് ഇപ്പോൾ ഫ്ലിപ്കാർട്ടിൽ ലഭ്യമാണ്: വില, സവിശേഷതകൾ
ട്രാൻസ്‌ഷൻ ഹോൾഡിംഗ്സ് സ്മാർട്ട്‌ഫോൺ ബ്രാൻഡായ ഐറ്റൽ, ഐറ്റൽ വിഷൻ 1 ന്റെ പുതിയ 3 ജിബി റാം വേരിയൻറ് ഇന്ത്യയിൽ അവതരിപ്പിച്ചു. 6,999 രൂപ വിലയുമായി ഐറ്റൽ വിഷൻ 1 3 ജിബി ഫ്ലിപ്പ്കാർട്ടിൽ പട്ടികപ്പെടുത്തിയിട്ടുണ്ട്. ഫെബ്രുവരിയിൽ കമ്പനി 2 ജിബി റാം വേരിയൻറ് 5,499 രൂപയ്ക്കാണ് പുറത്തിറക്കിയത്.

3 ജിബി റാം കൂടാതെ, ഫെബ്രുവരിയിൽ അവതരിപ്പിച്ചതിൽ നിന്ന് പുതിയ ഐറ്റൽ വിഷൻ 1 ൽ വ്യത്യാസമില്ല. നിങ്ങൾക്ക് ഇത് ഫ്ലിപ്കാർട്ടിൽ നിന്ന് വാങ്ങാൻ കഴിയുന്നതാണ്. ആദ്യ ഫ്ലാഷ് വിൽപ്പന ഓഗസ്റ്റ് 18 ന് ഉച്ചയ്ക്ക് 12 ന് നടത്തും. ഐറ്റൽ വിഷൻ 1 ന്റെ പൂർണ്ണ സവിശേഷതകളും മറ്റ് വിശദാംശങ്ങളും ഇവിടെ പരിശോധിക്കാവുന്നതാണ്.

ഐറ്റൽ വിഷൻ 1: സവിശേഷതകൾ
6.088 ഇഞ്ച് എച്ച്ഡി + ഐപിഎസ് 2.5 ഡി വളഞ്ഞ ഡിസ്‌പ്ലേയാണ് ഐറ്റൽ വിഷൻ 1ൽ വരുന്നത്. വാട്ടർ ഡ്രോപ്പ് നോച്ചും 500 നിറ്റ്സ് ബ്രൈറ്റ്നസ് വിഷൻ 1ൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഇതിന് 19: 5: 9 വീക്ഷണാനുപാതവും 4,000 എംഎഎച്ച് ബാറ്ററിയും ഉണ്ട്. 128 ജിബി വരെ വികസിപ്പിക്കാവുന്ന 2 ജിബി / 3 ജിബി റാമും 32 ജിബി ഇന്റേണൽ സ്റ്റോറേജുമായാണ് ഈ സ്മാർട്ട്ഫോൺ വരുന്നത്. എഐയിൽ പ്രവർത്തിക്കുന്ന ഡ്യുവൽ റിയർ ക്യാമറകളാണ് പറഞ്ഞറിയിക്കേണ്ട ഈ സ്മാർട്ട്ഫോണിന്റെ മറ്റൊരു സവിശേഷത.

പിൻ ക്യാമറ സജ്ജീകരണത്തിൽ 8 മെഗാപിക്സൽ സെൻസറും 0.08 മെഗാപിക്സൽ ക്യാമറയും ഉൾപ്പെടുന്നു. മൾട്ടി-ഫങ്ഷണൽ ഫിംഗർപ്രിന്റ് സെൻസറും ഫെയ്‌സ് അൺലോക്കും ഉൾപ്പെടെ ഡ്യൂവൽ പ്രൊട്ടക്ഷൻ സവിശേഷതകളും ഉണ്ട്. ഈ സ്മാർട്ഫോൺ ഡ്യൂവൽ ആക്റ്റീവ് 4 ജി VoLTE, VoWifi എന്നിവയെയും പിന്തുണയ്ക്കുന്നു. സ്മാർട്ട്‌ഫോണിന്റെ ക്യാമറ എഐ ബ്യൂട്ടി മോഡ്, പോർട്രെയിറ്റ് മോഡ്, എച്ച്ഡിആർ എന്നിവയെ പിന്തുണയ്ക്കുന്നു.

ഫോണിന്റെ മുൻവശത്ത് എഐ ബ്യൂട്ടി മോഡിനൊപ്പം 5 മെഗാപിക്സൽ സെൽഫി ക്യാമറയുണ്ട്. ഇത് ആൻഡ്രോയിഡ് പൈ 9 ഒസിൽ പ്രവർത്തിക്കുന്നു. 1.6 ജിഗാഹെർട്സ് ഒക്ടാകോർ പ്രോസസർ ഐറ്റൽ വിഷൻ 1 വരുന്നു. 820 മണിക്കൂർ സ്റ്റാൻഡ്‌ബൈ, 24 മണിക്കൂർ ശരാശരി ഉപയോഗം, 45 മണിക്കൂർ സംഗീതം, 8 മണിക്കൂർ വീഡിയോ, 7 മണിക്കൂർ ഗെയിമിംഗ് എന്നിവ ഇ ഹാൻഡ്‌സെറ്റിന് നൽകാൻ കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു.


Click it and Unblock the Notifications








