ആൻഡ്രോയിഡ് 10 ഗോ, വാട്ടർ ഡ്രോപ്പ് നോച്ച് വരുന്ന ഐടെൽ വിഷൻ 1 പ്രോ ഇന്ത്യയിൽ അവതരിപ്പിച്ചു

|

ഐടെൽ വിഷൻ സീരീസിൽ വരുന്ന പുതിയ ഐടെൽ വിഷൻ 1 പ്രോ (iTel Vision 1 Pro) സ്മാർട്ട്‌ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചു. ഒരു ബജറ്റ് വിലയിൽ വരുന്ന ഈ സ്മാർട്ട്‌ഫോൺ ഗൂഗിളിൻറെ ആൻഡ്രോയിഡ് 10 ഗോ എഡിഷനിലാണ് പ്രവർത്തിക്കുന്നത്. പുതിയ ഐടെൽ സ്മാർട്ട്‌ഫോണിനെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ നിങ്ങൾക്ക് ഇവിടെ വായിക്കാവുന്നതാണ്.

ഐടെൽ വിഷൻ 1 പ്രോ: വിലയും, ലഭ്യതയും

ഐടെൽ വിഷൻ 1 പ്രോ: വിലയും, ലഭ്യതയും

6,599 രൂപ വില വരുന്ന ഐടെൽ വിഷൻ 1 പ്രോ വിപണിയിൽ ബജറ്റ് വിലയ്ക്ക് വരുന്ന മറ്റ് ഹാൻഡ്സെറ്റുകളായ മൈക്രോമാക്സ് 1 ബി, ലാവ ഇസഡ് 2 എന്നിവയുമായി മത്സരിക്കുന്നു. അറോറ ബ്ലൂ, ഓഷ്യൻ ബ്ലൂ കളർ ഓപ്ഷനുകളിലാണ് ഇത് വിപണിയിൽ വരുന്നത്.

മോട്ടോ ജി 5ജി സ്മാർട്ട്ഫോൺ ഇപ്പോൾ 2,000 രൂപ കിഴിവിൽ സ്വന്തമാക്കാംമോട്ടോ ജി 5ജി സ്മാർട്ട്ഫോൺ ഇപ്പോൾ 2,000 രൂപ കിഴിവിൽ സ്വന്തമാക്കാം

ഐടെൽ വിഷൻ 1 പ്രോ: സവിശേഷതകൾ

ഐടെൽ വിഷൻ 1 പ്രോ: സവിശേഷതകൾ

6.5 ഇഞ്ച് എച്ച്ഡി + എൽസിഡി ഡിസ്‌പ്ലേയുള്ള വാട്ടർ ഡ്രോപ്പ് നോച്ചുള്ള ഈ സ്മാർട്ട്‌ഫോണിന് ക്വാഡ് കോർ പ്രോസസറാണ് കരുത്തേകുന്നത്. എന്നാൽ, ഇത് ഏത് പ്രോസസ്സറിലാണ് പ്രവർത്തിക്കുന്നതെന്ന കാര്യം ഇതുവരെ വ്യക്തമല്ല. 2 ജിബി റാമും 32 ജിബി ഇന്റേണൽ സ്റ്റോറേജുമാണ് ഈ ഹാൻഡ്‌സെറ്റിൽ വരുന്നത്. ഈ ഹാൻഡ്‌സെറ്റിന് പുറകിലായി മൂന്ന് ക്യാമറകളാണ് നൽകിയിരിക്കുന്നത്. അതിൽ 8 മെഗാപിക്സൽ പ്രൈമറി ക്യാമറയും രണ്ട് വിജിഎ സെൻസറുകളും ഉണ്ട്. മുൻ ക്യാമറ 5 മെഗാപിക്‌സലിലും വരുന്നു.

കിടിലൻ സവിശേഷതകളുമായി ഓപ്പോ എ93 5ജി സ്മാർട്ട്ഫോൺ ലോഞ്ച് ചെയ്തുകിടിലൻ സവിശേഷതകളുമായി ഓപ്പോ എ93 5ജി സ്മാർട്ട്ഫോൺ ലോഞ്ച് ചെയ്തു

ഐടെൽ വിഷൻ 1 പ്രോയിൽ വരുന്നത് 4,000 എംഎഎച്ച് ബാറ്ററിയാണ്. ഇത് 24 മണിക്കൂർ ശരാശരി ഉപയോഗത്തിൽ 35 മണിക്കൂർ സംഗീതം, 7 മണിക്കൂർ പ്ലേ ടൈം വീഡിയോ, 6 മണിക്കൂർ ഗെയിമിംഗ് എന്നിവ വാഗ്ദാനം ചെയ്യുന്നു. ഇത് ആൻഡ്രോയിഡ് 10 ൻറെ ടോൺഡൗൺ വേരിയന്റായ ആൻഡ്രോയിഡ് 10 ഗോ എഡിഷനിലാണ് പ്രവർത്തിക്കുന്നത്. കൂടാതെ, റിയർ മൗണ്ട് ചെയ്ത ഫിംഗർപ്രിന്റ് സ്കാനറിനും ഫേസ് അൺലോക്ക് സവിശേഷതയ്ക്കുമുള്ള സപ്പോർട്ടുമായി വിഷൻ 1 പ്രോ വരുന്നു.

സാംസങ് ഗാലക്‌സി എസ്21, ഗാലക്‌സി എസ്21+, ഗാലക്‌സി എസ്21 അൾട്ര സ്മാർട്ട്ഫോണുകൾ ലോഞ്ച് ചെയ്തുസാംസങ് ഗാലക്‌സി എസ്21, ഗാലക്‌സി എസ്21+, ഗാലക്‌സി എസ്21 അൾട്ര സ്മാർട്ട്ഫോണുകൾ ലോഞ്ച് ചെയ്തു

Best Mobiles in India

English summary
The mobile falls inside the affordable price range and comes with Android 10 Go Version as part of Google's Android Go initiative. Read on to learn more about iTel's latest smartphone.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X