പഞ്ച്-ഹോൾ ഡിസ്പ്ലേ, ബജറ്റ് വിലയിൽ ഐറ്റൽ വിഷൻ 2 ഇന്ത്യയിൽ അവതരിപ്പിച്ചു: വില, സവിശേഷതകൾ
ബജറ്റ് സ്മാർട്ട്‌ഫോണുകൾ, സ്മാർട്ട് ടിവികൾ, ആക്‌സസറികൾ എന്നിവയ്ക്ക് പേരുകേട്ട ബ്രാൻഡായ ഐറ്റൽ ഇപ്പോൾ ഏറ്റവും താങ്ങാനാവുന്ന പഞ്ച്-ഹോൾ ഡിസ്‌പ്ലേ സ്മാർട്ട്‌ഫോണുകളിലൊന്നായ ഇറ്റൽ വിഷൻ 2 ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുകയാണ്. ഈ വില വിഭാഗത്തിൽ വരുന്ന ഏറ്റവും രസകരമായ സ്മാർട്ട്‌ഫോണുകളിൽ ഒന്നാണ് ഐറ്റൽ വിഷൻ 2 എന്ന് കമ്പനി അവകാശപ്പെടുന്നു. ഇതിനെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ ഇവിടെ നമുക്ക് വിശദമായി പരിശോധിക്കാം.

ഐറ്റൽ വിഷൻ 2 സ്മാർട്ഫോണിൻറെ സവിശേഷതകൾ
എച്ച്ഡി + റെസല്യൂഷനോടുകൂടിയ 6.6 ഇഞ്ച് ഐപിഎസ് എൽസിഡി സ്‌ക്രീനാണ് ഇറ്റൽ ഐറ്റൽ 2ൽ നൽകിയിട്ടുള്ളത്. ഇത് 2.5 ഡി ടെമ്പർഡ് ഗ്ലാസ് ഉപയോഗിച്ച് സുരക്ഷ ഉറപ്പാക്കിയിരിക്കുന്നു. 20: 9 ആസ്പെക്റ്റ് റേഷിയോയും ഏറ്റവും ഉയർന്ന 450 നീറ്റ്സ് ബറൈറ്റ്നെസ്സുമുള്ള ഡിസ്‌പ്ലേയാണ് വരുന്നത്. ഐറ്റൽ വിഷൻ 2 ൻറെ സ്‌ക്രീൻ 90 ശതമാനം സ്‌ക്രീൻ-ടു-ബോഡി റേഷിയോ നൽകുന്നു. ഇത് ''ഓൾ-സ്ക്രീൻ-ലൈക്ക് എക്‌സ്‌പീരിയൻസ്'' നൽകുന്നു.

സ്റ്റോറേജ് കൂടുതൽ എക്സ്പാൻഡ് ചെയ്യുവാൻ മൈക്രോ എസ്ഡി കാർഡ് സ്ലോട്ടുള്ള ഈ ഹാൻഡ്‌സെറ്റ് 2 ജിബി റാമും 32 ജിബി ഇന്റേണൽ സ്റ്റോറേജുമായി ജോടിയാക്കിയ ഒക്ട കോർ പ്രോസസറാണ് കരുത്ത് പകരുന്നത്. ഈ രണ്ട് സ്ലോട്ടുകളിലും 4 ജി എൽടിഇ, വോൾടിഇ എന്നിവയ്ക്കുള്ള സപ്പോർട്ട് വരുന്ന ഡ്യുവൽ സിം കാർഡ് സ്ലോട്ടുകളും ഈ സ്മാർട്ട്‌ഫോണിലുണ്ട്. ആൻഡ്രോയിഡ് 11 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ കസ്റ്റമൈസ്ഡ് സ്കിനുമായി ചേർന്ന് പ്രവർത്തിക്കുന്നു. കൂടാതെ ഈ ഫോൺ ലൈറ്റ് ആൻഡ്രോയിഡ് ക്യു ഗോ ഒഎസിൽ വരുന്നു, അതുകൊണ്ടുതന്നെ ഇത് യൂസർ എക്സ്‌പീരിയൻസ് സുഗമമാക്കുന്നു.

ഐറ്റൽ വിഷൻ 2 സ്മാർട്ഫോണിൻറെ ക്യാമറ സവിശേഷതകൾ
13 എംപി പ്രൈമറി സെൻസറും 2 എംപി മാക്രോ ലെൻസുമായാണ് ഐറ്റൽ വിഷൻ 2 വരുന്നത്. മുൻവശത്ത് പഞ്ച് ഹോൾ കട്ട്ഔട്ടിൻറെ അകത്ത് സ്ഥിതിചെയ്യുന്ന 8 എംപി സെൽഫി ക്യാമറയുണ്ട്. എച്ച്ഡിആർ ഇമേജിംഗ്, പോർട്രെയിറ്റ് മോഡ്, പനോരമ മോഡ് എന്നിവ ഉൾപ്പെടെ വിവിധ സവിശേഷതകൾ ഐറ്റൽ വിഷൻ 2 ലെ ക്യാമറ മൊഡ്യൂളുകളിൽ വരുന്നു. 4,000 എംഎഎച്ച് നോൺ-റിമൂവബിൾ ബാറ്ററി ഈ സ്മാർട്ട്‌ഫോണിനെ ശക്തിപ്പെടുത്തുന്നു. ഇത് 7 മണിക്കൂർ വീഡിയോ പ്ലേയ്ബാക്ക് സമയം ഒരൊറ്റ ചാർജിൽ നിങ്ങൾക്ക് നൽകുന്നു. മാത്രമല്ല, ഇതിന് 25 മണിക്കൂർ ഓഡിയോ കോളിംഗ് അല്ലെങ്കിൽ 300 മണിക്കൂർ സ്റ്റാൻഡ്‌ബൈ സമയം നൽകുവാൻ കഴിയും.

ഐറ്റൽ വിഷൻ 2 സ്മാർട്ഫോണിൻറെ വിലയും ലഭ്യതയും
ഐറ്റൽ വിഷൻ 2 രണ്ട് നിറങ്ങളിൽ ലഭ്യമാണ്, മാത്രവുമല്ല ചാർജറും ബോക്സിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഐറ്റൽ വിഷൻ 2 ന് 7,499 രൂപയും രാജ്യമെമ്പാടുമുള്ള ഓഫ്‌ലൈൻ സ്റ്റോറുകൾ വഴി ലഭ്യമാകും. ഒരു ലോഞ്ച് ഓഫറായി നിങ്ങൾക്ക് വാങ്ങി 100 ദിവസത്തിനുള്ളിൽ കമ്പനി സൗജന്യ വൺ ടൈം സ്ക്രീൻ റീപ്ലെമെന്റ് ലഭ്യമാക്കുന്നു. ചുരുക്കി പറഞ്ഞാൽ, ഐറ്റൽ വിഷൻ 2 വാങ്ങുവാൻ നിങ്ങൾ മുടക്കുന്ന തുകയ്ക്ക് മികച്ച സവിശേഷതകൾ നൽകുന്നു. മാത്രമല്ല, ഇത് രസകരമായ ഒരു ബജറ്റ് സ്മാർട്ട്‌ഫോണും കൂടിയാണ്.


Click it and Unblock the Notifications