Home
Mobile

ഇന്ത്യയിൽ ഇനി ഐടെലിന്റെ പവർപ്ലേ, വരുന്നത് മൂന്ന് കിടിലൻ ഫോണുകൾ! ബൗണ്ടറികടക്കുക ആരൊക്കെയെന്ന് കണ്ടറിയണം

ബജറ്റ് വിലയിൽ സ്മാർട്ട്ഫോണുകൾ അ‌വതരിപ്പിച്ച് ശ്രദ്ധേയരായ ഐടെൽ പുതിയ പവർ സീരീസ് സ്മാർട്ട്ഫോണുകൾ ഇന്ത്യയിൽ ലോഞ്ച് ചെയ്യാൻ ഒരുങ്ങുന്നു. മൂന്ന് സ്മാർട്ട്ഫോണുകളാണ് പവർ സീരീസിൽ ഐടെൽ അ‌വതരിപ്പിക്കുക. ഇതിൽ ആദ്യ സ്മാർട്ട്ഫോൺ അ‌ടുത്തമാസം ഇന്ത്യയിൽ ലോഞ്ച് ചെയ്യും എന്ന് 91മൊ​ബൈൽസ് റിപ്പോർട്ട് ചെയ്യുന്നു.

ആൻഡ്രോയിഡ് 14 (ഗോ എഡിഷൻ)-ൽ ആയിരിക്കും ഐടെലിന്റെ പവർ സീരീസിലെ ആദ്യ സ്മാർട്ട്ഫോൺ എത്തുകയെന്നും 91 മൊ​ബൈൽസ് റിപ്പോർട്ട് ചെയ്യുന്നു. ആഗോളതലത്തിൽ ഈ പുതിയ ആൻഡ്രോയിഡ് പതിപ്പ് അ‌വതരിപ്പിക്കുന്ന ആദ്യ സ്മാർട്ട്ഫോണായിരിക്കും ഇതെന്നും റിപ്പോർട്ടിൽ പറയുന്നു. ഫെബ്രുവരിയിൽ നടക്കുന്ന ​ഐടെൽ ലോഞ്ച് ഇവൻ്റിലാകും ഈ ഫോണെത്തുക.

ഇന്ത്യയിൽ ഇനി ഐടെലിന്റെ പവർപ്ലേ, വരുന്നത് മൂന്ന് കിടിലൻ ഫോണുകൾ!

എൻട്രിലെവൽ സ്മാർട്ട്ഫോണുകൾക്കായി പ്രത്യേകം തയാറാക്കിയതാണ് ഈ ആൻഡ്രോയിഡ് പതിപ്പ്. ഐടെൽ പവർ സീരീസിൽ വരുന്ന ആദ്യ സ്മാർട്ട്ഫോൺ ഒരു എൻട്രിലെവൽ സ്മാർട്ട്ഫോൺ ആയിരിക്കും എന്ന് ഊഹിക്കാം. ഈ സ്മാർട്ട്ഫോണിന്റെ ഫീച്ചറുകളൊന്നും കമ്പനി ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. ലോഞ്ചിനോട് അ‌നുബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമാകും എന്നാണ് കരുതപ്പെടുന്നത്.

ഐറ്റൽ പവർ സീരീസിൽ എത്തുന്ന രണ്ടാമത്തെ സ്മാർട്ട്‌ഫോൺ മികച്ച പെർഫോമൻസും പവർ റീപ്ലിനിഷ്‌മെൻ്റും അൾട്രാ ഫാസ്റ്റ് ചാർജിംഗ് കഴിവുകളുമായാണ് എത്തുന്നത് എന്നാണ് റിപ്പോർട്ട് പറയുന്നത്. ഒരു എക്‌സ്‌ക്ലൂസീവ് ഇന്ത്യ-ഫസ്റ്റ് മെമ്മറി ഫീച്ചറുമായി എത്തുന്നു എന്നതാണ് ഐറ്റൽ പവർ സീരീസിലെ മൂന്നാമത്തെ മോഡലിന്റെ പ്രത്യേകത.

ഇന്ത്യയിൽ ഇനി ഐടെലിന്റെ പവർപ്ലേ, വരുന്നത് മൂന്ന് കിടിലൻ ഫോണുകൾ!

ഐടെലിന്റെ പവർ സീരീസ് സ്മാർട്ട്ഫോണുകളിൽ അൾട്രാ ഫാസ്റ്റ് ചാർജിംഗ് ശേഷിയുള്ള സ്മാർട്ട്ഫോൺ മോഡലിന്റെ മാർക്കറ്റിംഗ് ഇമേജും ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. ഇതിൽ "പവർ പ്ലേ" എന്നാണ് ക്യാപ്ഷൻ നൽകിയിരിക്കുന്നത്. ഇതിൽ ഒരു ഫ്ലാറ്റ് ഡിസ്പ്ലേയും പഞ്ച്-ഹോൾ ക്യാമറയും വലതുവശത്ത് പവർ കീയും വോളിയം ബട്ടണുകളും കാണാം.

ഈ ഐടെൽ പവർ ഫോണിന്റെ റിയർ പാനലിൽ ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് കാണുന്നത്. ഫ്ലാറ്റ് എഡ്ജുമായിട്ടാണ് ഈ ഐടെൽ ഫോൺ എത്തുന്നത് എന്നാണ് സൂചന. പവർ സീരീസിൽ ഐടെൽ ഏറ്റവുമൊടുവിൽ ഇന്ത്യയിൽ അ‌വതരിപ്പിച്ചത് ഐടെൽ പി55 5ജി എന്ന സ്മാർട്ട്ഫോൺ ആയിരുന്നു.

10000 രൂപയിൽ താഴെ വിലയിൽ മികച്ച ഫീച്ചറുകളുമായി ഇന്ത്യയിൽ അ‌ടുത്തിടെ അ‌വതരിപ്പിക്കപ്പെട്ട പ്രധാന സ്മാർട്ട്ഫോൺ ആണ് ഐടെൽ പി55 5ജി. കുറഞ്ഞ വിലയിൽ എത്തിയ 5ജി ഫോൺ എന്ന നിലയിൽ വൻ ശ്രദ്ധയാണ് ഈ ഫോൺ നേടിയത്. വരാൻ പോകുന്ന ഐടെൽ പവർ സീരീസ് സ്മാർട്ട്ഫോണുകൾ 5ജി ആണോ എന്നകാര്യം വ്യക്തമല്ല.

ഇന്ത്യയിൽ ഇനി ഐടെലിന്റെ പവർപ്ലേ, വരുന്നത് മൂന്ന് കിടിലൻ ഫോണുകൾ!

എങ്കിലും ഇന്ത്യയിൽ പൊതുവെ 5ജി ഫോണുകൾ കളം നിറഞ്ഞുകൊണ്ടിരിക്കുന്നതിനാൽ ഐടെലും വരാൻ പോകുന്ന പവർ സീരീസിൽ 5ജി മോഡലുകൾ അ‌വതരിപ്പിച്ചേക്കാം. മീഡിയടെക് ഡൈമെൻസിറ്റി 6080 ചിപ്‌സെറ്റാണ് പി55 5ജിയിൽ ഐടെൽ നൽകിയത്. പതിനായിരം രൂപയിൽ താഴെ വിലയിൽ 5ജി ഫോൺ ഇറക്കിയ ഐടെൽ തുടർന്നും അ‌ത് പിന്തുടരും എന്ന് ആരാധകർക്ക് വിശ്വസിക്കാം.

6.6-ഇഞ്ച് HD+ (1600 x 700 പിക്സൽ) ഡിസ്പ്ലേയാണ് ഐടെൽ പി55 വാഗ്ദാനം ചെയ്യുന്നത്. 90hz റിഫ്രഷ് റേറ്റും 91 ശതമാനം സ്ക്രീൻ ടു ബോഡി റേഷ്യോയും ഇതിലുണ്ട്. എഐ പിന്തുണയോടുകൂടിയ 50എംപി മെയിൻ ക്യാമറ അ‌ടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറയാണ് ഐടെൽ പി55ൽ ഉള്ളത്. സെൽഫിക്കായി 8എംപി ഫ്രണ്ട് ക്യാമറയും ഉണ്ട്.

10 5ജി ബാൻഡുകളുടെ പിന്തുണ ഈ ഫോണിൽ ഐടെൽ വാഗ്ദാനം ചെയ്യുന്നു. 18w ​ടൈപ്പ് സി ഫാസ്റ്റ് ചാർജർ പിന്തുണയും 5000എംഎഎച്ച് ബാറ്ററിയും പി55ൽ ഐടെൽ നൽകിയിരിക്കുന്നു. സുരക്ഷയ്ക്കായി ഒരു ​സൈഡ് മൗണ്ട് ഫിംഗർപ്രിന്റ് സെൻസറും ഇതിലുണ്ട്. ബ്ലൂ, ഗ്രീൻ കളർ ഓപ്‌ഷനുകളിൽ ഐടെൽ പി55 5ജി ആമസോണിൽ ലഭ്യമാണ്.

Image credit: 91mobiles

More from GizBot

Best Mobiles in India

English summary
Itel is all set to launch new Power series smartphones in India. Itel will introduce three new smartphones in the Power series. A marketing image of a smartphone model with ultra-fast charging capabilities in Itel's Power series smartphones has also now surfaced. It is captioned "Power Play".
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X