Home
Mobile

5000mAh ബാറ്ററി, IP54 റേറ്റിങ് സഹിതം ഐടെൽ സെനോ 20 എത്തി; വില 5999 രൂപ

ബജറ്റ് വിലയിൽ ഒരു സ്മാർട്ട്ഫോൺ തേടുന്നവർക്കായി ബജറ്റ് ഫോണുകൾ ഇറക്കി പ്രശസ്തരായ ഐടെൽ തങ്ങളുടെ ആ പാരമ്പര്യം തുടർന്നുകൊണ്ട് ഒരു പുതിയ ഫോൺ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു. ഈ വർഷം ആദ്യം പുറത്തിറക്കിയ Zeno 10 ന്റെ പിൻഗാമിയായി ഐടെൽ സെൻ 20 (Itel Zeno 20) എന്ന മോഡൽ ആണ് ഇപ്പോൾ അ‌വതരിപ്പിച്ചിരിക്കുന്നത്. 90Hz റിഫ്രഷ് റേറ്റും വാട്ടർഡ്രോപ്പ്-സ്റ്റൈൽ നോച്ചും ഉള്ള 6.6 ഇഞ്ച് HD+ IPS ഡിസ്‌പ്ലേയാണ് ഇതിൽ ഉള്ളത്. ഐറ്റലിന്റെ വോയ്‌സ് അസിസ്റ്റന്റായ ഐവാന 2.0 ഇതിലുണ്ട്.

ഒക്ടാ-കോർ T7100 പ്രോസസർ നൽകുന്ന Zeno 20-ൽ മൂന്ന് വർഷത്തെ ഫ്ലുവൻസി ഗ്യാരണ്ടി ഉൾപ്പെടുന്നു. സ്പ്ലാഷ്, പൊടി സംരക്ഷണത്തിനായി ഈ ഉപകരണം IP54 റേറ്റുചെയ്‌തിരിക്കുന്നു. USB ടൈപ്പ്-സി ചാർജിംഗുള്ള 5000mAh ബാറ്ററി, DTS സൗണ്ട് എൻഹാൻസ്‌മെന്റ്, സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ എന്നിവ ഇതിൽ സജ്ജീകരിച്ചിരിക്കുന്നു.

5000mAh ബാറ്ററി, IP54 റേറ്റിങ് സഹിതം ഐടെൽ സെനോ 20 എത്തി; വില 5999 രൂപ

ഐടെൽ സെൻ 20 യുടെ പ്രധാന ഫീച്ചറുകൾ

6.6-ഇഞ്ച് HD+ IPS ഡിസ്പ്ലേ, 90Hz റിഫ്രഷ് റേറ്റ്, ഒക്ടാ-കോർ T7100 പ്രോസസർ, 3GB / 4GB റാം, 5GB / 8GB വെർച്വൽ റാം, 64GB / 128GB സ്റ്റോറേജ്, മൈക്രോ എസ്ഡി വഴി സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം എന്നിവ ഇതിലുണ്ട്.

HDR, LED ഫ്ലാഷുള്ള 13MP ക്യാമറയാണ് ഇതിൽ സജ്ജീകരിച്ചിരിക്കുന്നത്. സെൽഫിക്കും വീഡിയോ കോളുകൾക്കുമായി 8MP ഫ്രണ്ട് ക്യാമറയും ഐടെൽ സെനോ 20യിൽ ഉണ്ട്. ആൻഡ്രോയിഡ് 14 ഗോ എഡിഷനിലാണ് പ്രവർത്തനം. DTS സൗണ്ട്, 3.5mm ഓഡിയോ ജാക്ക്, സൈഡ്- മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, ഫേസ് അൺലോക്ക് എന്നീ ഫീച്ചറുകളും ഇതിലുണ്ട്.

ഐവാന 2.0 വോയ്സ് അ‌സിസ്റ്റന്റ്, ഫൈൻഡ് മൈ ഫോൺ, ലാൻഡ്‌സ്‌കേപ്പ് മോഡ്, ഡൈനാമിക് ബാർ, ഡ്യുവൽ സിം + ഡെഡിക്കേറ്റഡ് മൈക്രോ എസ്ഡി സ്ലോട്ട്, ഡ്യുവൽ 4G VoLTE, വൈ-ഫൈ, ബ്ലൂടൂത്ത്, GPS, 5000mAh, USB ടൈപ്പ്-സി ചാർജിംഗ് എന്നീ ഫീച്ചറുകളും ഇതിൽ ഉണ്ട്.

ഇതൊരു 4ജി സ്മാർട്ട്ഫോൺ ആണ് എന്നകാര്യം ഉപയോക്താക്കൾ പ്രത്യേകം ശ്രദ്ധിക്കുക. കുറഞ്ഞ വിലയിൽ ഒരു സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഇത് പരിഗണിക്കാം. എന്നാൽ 5ജി ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർ മറ്റ് ഓപ്ഷനുകൾ പരിഗണിക്കേണ്ടിവരും. ഐടെൽ തന്നെ ഇതിനകം കുറഞ്ഞ വിലയിൽ 5ജി ഫോണുകളും ലഭ്യമാക്കിയിട്ടുണ്ട്.

ഐടെൽ സെൻ 20 വിലയും ലഭ്യതയും

ഐടെൽ സെൻ 20യുടെ 64GB + 3GB+ 5GB റാം വേരിയന്റിന് 5,999 രൂപയാണ് വില. 128GB + 4GB+8GB റാം വേരിയന്റിന് 6,899 രൂപ വില നിശ്ചയിച്ചിരിക്കുന്നു. അ‌ടിസ്ഥാന വേരിയന്റിന് 250 രൂപയും 128GB വേരിയന്റിന് 300 രൂപയും ലോഞ്ച് ഡിസ്കൗണ്ടും ലഭ്യമാണ്.

സ്റ്റാർലിറ്റ് ബ്ലാക്ക്, സ്പേസ് ടൈറ്റാനിയം, അറോറ ബ്ലൂ എന്നീ മൂന്ന് കളർ ഓപ്ഷനുകളിലാണ് ഐടെൽ സെൻ 20 വാങ്ങാൻ ലഭ്യമാകുക. 2025 ഓഗസ്റ്റ് 25 മുതൽ ഈ ഫോണിന്റെ വിൽപ്പന ആരംഭിക്കും. ആമസോൺ വഴി മാത്രമാണ് ഇത് വാങ്ങാനാകുക. 6000 രൂപയിൽ താഴെ വിലയിൽ ഒരു സ്മാർട്ട്ഫോൺ തേടുന്നവർക്ക് ഇത് പരിഗണിക്കാം.

More from GizBot

Best Mobiles in India

English summary
Itel Zen 20 has been launched in India with a 5000mAh battery. Its 64GB + 3GB + 5GB RAM variant is priced at Rs 5,999. The 128GB + 4GB + 8GB RAM variant is priced at Rs 6,899. Itel Zen 20 will be available in three color options - Starlit Black, Space Titanium, and Aurora Blue. The phone will go on sale from August 25, 2025.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X