സ്മാര്‍ട്ട്‌ഫോണുകള്‍ക്കും നെറ്റ്ബുക്കുകള്‍ക്കും ഒരുപോലെ ഭീഷണിയായി ഒരു ഫോണ്‍

Posted By:

സ്മാര്‍ട്ട്‌ഫോണുകള്‍ക്കും നെറ്റ്ബുക്കുകള്‍ക്കും ഒരുപോലെ ഭീഷണിയായി ഒരു ഫോണ്‍

മെഡ്ഫീല്‍ഡ് പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്ന ഒരു ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കാന്‍ പോകുന്നു ഇന്റല്‍.  ഇത് പുറത്തിറങ്ങിയാന്‍ എആര്‍എം പ്രോസസ്സറുകള്‍ക്ക് ഒരു അടിയായിരിക്കും.  ഇതിനിടയില്‍ ഐടിജി ഒരു ഡെസ്‌ക്ടോപ്പ് ഓപറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു മൊബൈല്‍ ഫോണിന്റെ പണിപ്പുരയിലാണ്.

വിന്‍ഡോസ് 7 അല്ലെങ്കില്‍ വിന്‍ഡോസ് 8 ഓപറേറ്റിംഗ് സിസ്റ്റമായിരിക്കും ഇവിടെ ഉപയോഗപ്പെടുത്തുക.  എക്‌സ്പി ഫോണ്‍ 2 വിന്‍ഡോസ് 7 ഓപറേറ്റിംഗ് സിസ്റ്റത്തിലായിരിക്കും പ്രവര്‍ത്തിക്കുക.  എക്‌സ്പി ഫോണിന്റെ ഒരു അപ്‌ഡേറ്റഡ് വേര്‍ഷനായിരിക്കും എക്‌സ്പി ഫോണ്‍ 2.

ഈയിടെ ചൈനയില്‍ പുറത്തിറങ്ങിയ എക്‌സ്പി ഫോണ്‍ ഏറെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.  പുതിയ വേര്‍ഷന്‍ ഇറങ്ങി കഴിഞ്ഞാല്‍ ഹാന്‍ഡ്‌സെറ്റ് വിന്‍ഡോസ് 8ലേക്ക് അപ്‌ഡേറ്റ് ചെയ്യപ്പെടും.  സ്മാര്‍ട്ടഫോണ്‍ എന്നതിലും ഒരു ഉയര്‍ന്ന നിലവാരത്തിലുള്ള മൊബൈല്‍ ആണ് ഇത് എന്നാണ് നിര്‍മ്മാതാക്കളുടെ അവകാശവാദം.

ഐഫോണുകള്‍ക്കുള്ള വലിയ സ്വീകാര്യതയ്ക്ക് ഭീഷണിയാവുക എന്ന ഉദ്ദേശത്തോടെയാണ് ഈ പുതിയ വിന്‍ഡോസ് ഫോണ്‍ പുറത്തിറക്കുന്നത്.  ഐഫോണ്‍ 4എസിനും മറ്റു സ്മാര്‍ട്ട്‌ഫോണുകള്‍ക്കും ഇതൊരു ഭീഷണിയായിരിക്കും എന്നു തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.

എക്‌സ്പി ഫോണ്‍ 2ന്റെ ഫീച്ചറുകള്‍:

  • സ്ലൈഡര്‍ ഡിസൈന്‍

  • സിംഗിള്‍ കോര്‍ ആറ്റം ഇസഡ്530 പ്രോസസ്സര്‍

  • 1.6 ജിഗാഹെര്‍ഡ്‌സ് ക്ലോക്ക് സ്പീഡ്

  • 2 ജിബി റാം

  • 112 ജിബി എസ്എസ്ഡി മെമ്മറി

  • വിജിഎ പോര്‍ട്ട്

  • 4.3 ഇഞ്ച് ഡിസ്‌പ്ലേ

  • QWERTY കീപാഡ്

  • വിന്‍ഡോസ് 7 ഓപറേറ്റിംഗ് സിസ്റ്റം

  • 140 എംഎം നീളം, 73 എംഎം വീതി, 17.5 എംഎം കട്ടി
ഒരു സാധാരണ സ്മാര്‍ട്ട്‌ഫോണ്‍ എന്നതില്‍ എത്രയോ മുകളിലാണ് എക്‌സ്പി ഫോണ്‍ 2ന്റെ സ്ഥാനം.  ഒരു കുഞ്ഞു കമ്പ്യൂട്ടര്‍ തന്നെയാണ് ഇത്.  ലോകത്തിലെ ഏറ്റവും ചെറിയ നെറ്റ്ബുക്ക് എന്ന വിശേഷണം ആയിരിക്കും ഇതിന് ഏറ്റവും യോജിക്കുക.

ഈ ഹാന്‍ഡ്‌സെറ്റിന്റെ സ്‌പെസിഫിക്കേഷനുകള്‍ ആരെയും ആകര്‍ഷിക്കാന്‍ പോന്നതാണ്.  ഇതിലെ 1.6 ജ്ഗാഹെര്‍ഡ്‌സ് പ്രോസസ്സര്‍ ഒരു മൊബൈല്‍ ഫോണിനെ സംബന്ധിച്ചിടത്തോളം വളരെ കരുത്തുറ്റതാണ്.  ഇത്രയും ശക്തമായ പ്രോസസ്സറുകളുടെ സപ്പോര്‍ട്ട് സാധാരണ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ഉണ്ടാകാറില്ല.

2 ജിബി സിസ്റ്റം മെമ്മറിയും സാധാരണ ഹാന്‍ഡ്‌സെറ്റുകളില്‍ ഉണ്ടാവുന്നതിന്റെ ഇരട്ടിയാണെന്നും കാണാം.  മെമ്മറി കപ്പാസിറ്റിയും ആരെയും അല്‍ഭുതപ്പെടുത്തും.  112 ജിബിയാണ് ഇതിന്റെ ഇന്റേണല്‍ മെമ്മറി!

ഐടിജി എക്‌സ്പി ഫോണ്‍2 ഹാന്‍ഡ്‌സെറ്റിന്റെ അന്താരാഷ്ട്ര വിപണിയിലെ വില ഇപ്പോള്‍ ലഭ്യമല്ല.  എന്നാല്‍ ഇത് അല്‍പം വില കൂടിയ സ്മാര്‍ട്ട്‌ഫോണ്‍ ആയിരിക്കും എന്നു തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot