Home
Mobile

സ്മാർട്ട്ഫോണുകളുടെ പുതിയ രാജാവ് വരുന്നു! ‘ഇറ്റ്സ് ഗ്ലോടൈം’; ഐഫോൺ 16 സീരീസ് ലോഞ്ച് തിയതി പ്രഖ്യാപിച്ചു

ഐഫോൺ 16 സീരീസ് എപ്പോൾ ലോഞ്ച് ചെയ്യും എന്നുള്ള ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആരാധകരുടെ ചോദ്യത്തിന് ഒടുവിൽ ആപ്പിളിന്റെ ഉത്തരം എത്തിയിരിക്കുന്നു. സെപ്റ്റംബർ 9 ന് ആപ്പിൾ തങ്ങളുടെ ഐഫോൺ 16 സീരീസ് സീരീസ് ഫോണുകൾ പുറത്തിറക്കും. ഇറ്റ്സ് ഗ്ലോടൈം' എന്ന ടാഗ്‌ലൈനോടെ ആപ്പിൾ ഐഫോൺ 16 ലോഞ്ച് ഇവന്റിലേക്കുള്ള ക്ഷണങ്ങൾ മാധ്യമങ്ങൾക്ക് അയയ്ക്കാൻ തുടങ്ങി. പുതിയ ഐഫോൺ 16 സീരീസ് മോഡലുകൾക്ക് പുറമേ, പുതിയ ആപ്പിൾ വാച്ച് സീരീസ്, ആപ്പിൾ എയർപോഡ്സ് 4 എന്നിവയും ഈ ലോഞ്ച് ഇവന്റിൽ പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

സെപ്റ്റംബർ 10ന് ആപ്പിൾ പുതിയ ഐഫോൺ 16 സീരീസ് പുറത്തിറക്കും എന്നാണ് ലീക്ക് റിപ്പോർട്ടുകൾ വന്നിരുന്നത്. എന്നാൽ അ‌വസാന നിമിഷം ആപ്പിൾ സെപ്റ്റംബർ 9 ഉറപ്പിക്കുകയായിരുന്നു. ഐഫോൺ 16 സീരീസ് ലോഞ്ച് ഇവൻ്റ് കാണാൻ താൽപ്പര്യമുള്ളവർക്ക് അത് ഓൺലൈനിൽ തത്സമയ കാണാൻ കഴിയും.

‘ഇറ്റ്സ് ഗ്ലോടൈം’; ഐഫോൺ 16 സീരീസ് ലോഞ്ച് തിയതി പ്രഖ്യാപിച്ചു

ഇന്ത്യയിൽ, ഐഫോൺ 16 ലോഞ്ച് ഇവൻ്റ് എല്ലാ വർഷത്തേയും പോലെ രാത്രി 10:30 ന് ആരംഭിക്കും. ആപ്പിളിൻ്റെ ഔദ്യോഗിക യൂട്യൂബ് ചാനൽ വഴി തത്സമയം ഇവന്റ് സംപ്രേക്ഷണം ചെയ്യാൻ സാധ്യതയുണ്ട്. ഐഫോൺ 16, ഐഫോൺ 16 പ്ലസ്, ഐഫോൺ 16 പ്രോ, ഐഫോൺ 16 പ്രോ മാക്‌സ് എന്നിവയുൾപ്പെടെ നാല് മോഡലുകൾ ആപ്പിൾ ഐഫോൺ 16 സീരീസിൽ അവതരിപ്പിക്കാൻ സാധ്യതയുണ്ട്.

ഐഫോൺ 16 സീരീസിലെ സ്റ്റാന്റേർഡ് മോഡലുകൾ ഒട്ടനവധി നവീകരണങ്ങളോടെയാണ് ഇത്തവണ എത്തുക. കഴിഞ്ഞ തവണ ആക്ഷൻ ബട്ടൺ പോലുള്ള ഫീച്ചറുകൾ പ്രോ മോഡലുകളിൽ മാത്രമാണ് നൽകിയത്. എന്നാൽ ഇത്തവണ എല്ലാ മോഡലുകളിലും ഈ ബട്ടൺ ഉണ്ടാകും. കൂടാതെ ഐഫോൺ 16 ക്യാമറ മൊഡ്യൂളിലും ഡി​സൈനിലും അ‌ടക്കം മാറ്റം ഉണ്ടെന്നാണ് ലീക്ക് റിപ്പോർട്ടുകൾ പറയുന്നത്.

‘ഇറ്റ്സ് ഗ്ലോടൈം’; ഐഫോൺ 16 സീരീസ് ലോഞ്ച് തിയതി പ്രഖ്യാപിച്ചു

ഐഫോൺ 16 സീരീസിലെ പ്രോ മോഡലുകൾ വലിയ ക്യാമറ അപ്‌ഗ്രേഡുകൾ, സ്ലിം ഡിസൈൻ, കുറഞ്ഞ ബെസലുകളുള്ള വലിയ ഡിസ്‌പ്ലേ, പുതിയ ചിപ്‌സെറ്റ്, വലിയ ബാറ്ററി എന്നിവയുമായി വരുമെന്നും റിപ്പോർട്ടുകൾ പറയുന്നു. എല്ലാ ഐഫോൺ 16 മോഡലുകളും ആപ്പിൾ ഇൻ്റലിജൻസ് ഫീച്ചറുകളുടെ പിന്തുണയുമായി വരും എന്നതാണ് ഇക്കൊല്ലത്തെ പ്രധാന വിശേഷങ്ങളിലൊന്ന്.

ആപ്പിൾ A18 ചിപ്‌സെറ്റിന്റെ കരുത്തിൽ എത്തുന്ന ഐഫോൺ16 സീരീസ് ഫോണുകളിൽ പുത്തൻ എഐ ഫീച്ചറുകൾ ഉണ്ടാകും എന്ന് റിപ്പോർട്ടുകൾ പറയുന്നു. എല്ലാ മോഡലുകളും എഐ അ‌ടിസ്ഥാനമാക്കിയുള്ള ഫീച്ചറുകൾ അ‌വതരിപ്പിക്കും. ഈ വർഷം ആപ്പിളിന്റെ വകയായി മറ്റൊരു ലോഞ്ച് ഇവന്റ് കൂടി ഉണ്ടാകും എന്നും റിപ്പോർട്ടുകൾ ഉണ്ട്.

2024 ഒക്ടോബറിൽ നടക്കുന്ന രണ്ടാമത്തെ ഇവന്റിൽ ആപ്പിൾ പുതിയ മാക്കുകൾ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സെപ്റ്റംബർ 9ന് നിശ്ചയിച്ചിരിക്കുന്ന ലോഞ്ചിന് മുൻപ് തന്നെ ഐഫോൺ 16 സീരീസിന്റെ വില വിവരങ്ങൾ ഓൺ​ലൈനുകളിൽ ലീക്ക് റിപ്പോർട്ടുകളായി എത്തിയിട്ടുണ്ട്. ഇത് പ്രകാരം ഐഫോൺ 16 അടിസ്ഥാന മോഡലിന് 799 ഡോളർ (ഏകദേശം 67,100 രൂപ) വില വരും.

‘ഇറ്റ്സ് ഗ്ലോടൈം’; ഐഫോൺ 16 സീരീസ് ലോഞ്ച് തിയതി പ്രഖ്യാപിച്ചു

അ‌തേപോലെ, വലിയ ഐഫോൺ 16 പ്ലസിന് 899 ഡോളർ (ഏകദേശം 75,500 രൂപ) വിലവരും. 256GB ഉള്ള ഐഫോൺ 16 പ്രോയുടെ വില 1,099 ഡോളർ (ഏകദേശം 92,300 രൂപ) ആയിരിക്കാം, അതേ സ്റ്റോറേജുള്ള ഐഫോൺ 16 പ്രോ മാക്സിന് 1,199 ഡോളർ (ഏകദേശം 1,00,700 രൂപ) പ്രാരംഭവില പ്രതീക്ഷിക്കുന്നു. കസ്റ്റംസ് ചാർജുകൾ കാരണം പതിവ് പോലെ ഇന്ത്യയിൽ ഇവയ്ക്കെല്ലാം ഇതിനെക്കാൾ വില കൂടുതലായിരിക്കും.

More from GizBot

Best Mobiles in India

English summary
Apple has revealed the iPhone 16 series launch date with the tagline 'It's Glowtime'. Apple's launch event will be held on September 9. The iPhone 16 series may feature four models including the iPhone 16, iPhone 16 Plus, iPhone 16 Pro, and iPhone 16 Pro Max. The new Apple Watch series and Apple AirPods 4 are also likely to be launched at this event.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X