ഐവൂമി i1-നും i1Sനും ഫ്‌ളിപ്കാര്‍ട്ടില്‍ പ്രത്യേക വിലക്കിഴിവ്

Posted By: Lekshmi S

ഫ്‌ളിപ്കാര്‍ട്ടില്‍ ജനുവരി 21 മുതല്‍ 23 വരെ റിപബ്ലിക് ദിന വില്‍പ്പന നടക്കും. വന്‍ ഓഫറുകളുമായാണ് ഫ്‌ളിപ്കാര്‍ട്ട് റിപബ്ലിക് ദിനം ആഘോഷിക്കാന്‍ ഒരുങ്ങിയിരിക്കുന്നത്. ഇതിനിടെ ഐവൂമി പ്രത്യേക വിലക്കിഴിവുമായി രംഗത്തെത്തിയിരിക്കുകയാണ്.

ഐവൂമി i1-നും i1Sനും ഫ്‌ളിപ്കാര്‍ട്ടില്‍ പ്രത്യേക വിലക്കിഴിവ്

കമ്പനിയുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണുകളായ ഐവൂമി i1, i1S എന്നിവയ്ക്കാണ് ഫ്‌ളിപ്കാര്‍ട്ടില്‍ വിലക്കിഴിവ് ലഭിക്കുക. സിറ്റി ബാങ്ക് ക്രെഡിറ്റ് അല്ലെങ്കില്‍ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഈ ഫോണുകള്‍ വാങ്ങുമ്പോള്‍ 10 ശതമാനം ക്യാഷ്ബാക്ക് ലഭിക്കും.

ഐഡിയ സെല്ലുലാറുമായി ചേര്‍ന്നും കമ്പനി ഫോണുകള്‍ക്ക് ഓഫര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഐഡിയ ഉപഭോക്താക്കള്‍ക്ക് 1500 രൂപ ക്യാഷ്ബാക്ക് നേടാനാകും. അതായത് ഇവര്‍ക്ക് ഐവൂമി i1 4499 രൂപയ്ക്കും i1S 5999 രൂപയ്ക്കും ലഭിക്കും. ഫോണുകളുടെ യഥാര്‍ത്ഥ വില യഥാക്രമം 5999 രൂപയും 7499 രൂപയുമാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഐവൂമി i1-ന്റെ സവിശേഷതകള്‍

1440*720 പിക്‌സല്‍ റെസല്യൂഷനോട് കൂടിയ 5.45 ഇഞ്ച് HD ഇന്‍ഫിനിറ്റി എഡ്ജ് ഡിസ്‌പ്ലേയാണ് ഐവൂമി i1-ല്‍ ഉള്ളത്. 18:9 ആണ് ആസ്‌പെട്ക് റേഷ്യോ. മീഡിയടെക് MT6737 ക്വാഡ്‌കോര്‍ പ്രോസസ്സര്‍, 2GB റാം, 16 GB സ്‌റ്റോറേജ് എന്നിവയാണ് മറ്റ് പ്രധാന സവിശേഷതകള്‍. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് സ്‌റ്റോറേജ് 128 GB വരെ ഉയര്‍ത്താനാകും. പിന്നില്‍ രണ്ട് ക്യാമറകളാണുള്ളത്.

ഓട്ടോഫോക്കസ്, ഫ്‌ളാഷ്, HDR മോഡ് എന്നീ സൗകര്യങ്ങളുള്ള ക്യാമറകള്‍ 13MP-യും 2MP-യുമാണ്. ബ്യൂട്ടിഫൈ മോഡോഡ് കൂടിയ 8MP സെല്‍ഫി ക്യാമറയും മികച്ചതാണ്. ആന്‍ഡ്രോയ്ഡ് നൗഗട്ട് 7.0-യില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട്‌ഫോണില്‍ 3000 mAh ബാറ്ററിയാണ് ഉപയോഗിച്ചിരിക്കുന്നത്.

ഐവൂമി i1S-ന്റെ പ്രധാന ആകര്‍ഷണങ്ങള്‍

റാം, സ്റ്റോറേജ് എന്നിവയില്‍ ഒഴികെ രണ്ട് ഫോണുകളും തമ്മില്‍ കാര്യമായ വ്യത്യാസമില്ല. 3GB റാമും 32 GB സ്‌റ്റോറേജുമാണ് ഐവൂമി i1s-ലുള്ളത്. ഇതും 128 GB വരെ ഉയര്‍ത്താന്‍ കഴിയും. ഫുള്‍ സ്‌ക്രീന്‍, 18:9 ആസ്‌പെക്ട് റേഷ്യോ, ഫിംഗര്‍ പ്രിന്റ് സെന്‍സര്‍, ഇരട്ട ക്യാമറകള്‍ എന്നിവ ഐവൂമി i1, i1S സ്മാര്‍ട്ട്‌ഫോണുകളെ ഇതേ വിലയുള്ള മറ്റ് ഫോണുകളില്‍ നിന്ന് വ്യത്യസ്തമാക്കുന്നു.

സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ഇതു വരെ ഇല്ലാത്ത ഓഫറുകള്‍ ആമസോണില്‍: വേഗമാകട്ടേ!

ഐവൂമി i1S

2018-ല്‍ മികച്ച തുടക്കം നടത്താന്‍ കമ്പനിക്ക് കഴിഞ്ഞതായി ഐവൂമി സിഇഒ അശ്വിന്‍ ഭണ്ഡാരി പറഞ്ഞു. റിപബ്ലിക് ദിന വില്‍പ്പനയോടെ വിപണിയില്‍ മികച്ച മുന്നേറ്റം നടത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ഓഫറുകള്‍ പ്രഖ്യാപിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
iVoomi i1 and i1s those were launched in India recently at Rs. 5,999 and Rs. 7,499 are now available at 10% cashback on Citibank credit and debit card transactions and Rs. 1,500 cashback for Idea Cellular subscribers. These smartphones are exclusive to the online retailer Flipkart.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot