ജെസിബിയില്‍ നിന്ന് മൊബൈല്‍ ഫോണ്‍

Posted By: Staff

ജെസിബിയില്‍ നിന്ന് മൊബൈല്‍ ഫോണ്‍

ജെസിബി എന്ന പേര് കേട്ടാല്‍ എന്താണ് ആദ്യം ഓര്‍മ്മ വരിക, ആ മണ്ണുമാന്തികളെയാണോ? എന്നാല്‍ ഇനി ജെസിബി എന്ന് പറയുമ്പോള്‍ മൊബൈല്‍ ഫോണുകളെകുറിച്ചും ആലോചിക്കാം. കാരണം മണ്ണുമാന്തികള്‍ നിര്‍മ്മിക്കുന്ന അതേ ജെസിബി കമ്പനി ശക്തമായ മൊബൈല്‍ ഫോണ്‍ മോഡലുകളുമായെത്തുന്നു.

ജെസിബി ടഫ് ഫോണ്‍ സൈറ്റ്മാസ്റ്റര്‍ 2, ഡെസിബി ടഫ് ഫോണ്‍ സൈറ്റ് മാസ്റ്റര്‍ 3ജി, ജെസിബി പ്രോ സ്മാര്‍ട് എന്നിവയാണിവ. പേര് നല്ല ഘനഗാംഭീര്യമുള്ളതാണല്ലേ. ഇതിലെ സവിശേഷതകള്‍ക്കും ഇതേ ഗൗരവം നല്‍കാന്‍ കമ്പനി ശ്രമിച്ചിട്ടുണ്ട്.

ഇതിന് മുമ്പ് മോട്ടറോളയുമായി സഹകരിച്ച് മോട്ടറോള ഡെഫി+ ഫോണ്‍ ജെസിബി ഇറക്കിയിരുന്നു. എന്നാല്‍ ഇത്തവണ സ്വന്തം ബ്രാന്‍ഡ് നെയിമില്‍ തന്നെയാണ് ടഫ്‌ഫോണ്‍ എത്തുന്നത്.

ഫോണുകളുടെ കരുത്ത് വിവിധ പരീക്ഷങ്ങളിലൂടെ പരിശോധിച്ച ശേഷമാണ് കമ്പനി ഫോണുകളുമായി എത്തിയിട്ടുള്ളത്. ഫോണുകളുടെ എല്ലാ വശങ്ങളിലും റബ്ബറൈസ് ചെയ്ത ഗ്രിപ്പുകള്‍ ഉള്ളതിനാല്‍ പലതവണ വീണാലും യാതൊന്നും പറ്റാതെ നിലനില്‍ക്കുന്നു.

കൂറേ നേരം വെള്ളത്തിലിട്ടും ഉയരങ്ങളില്‍ നിന്ന് വീഴ്ത്തിയും ഇവയുടെ ശക്തി പരിശോധിച്ചതായി കമ്പനി അവകാശപ്പെടുന്നു. ഡസ്റ്റ് പ്രൂഫ് സവിശേഷത കൂടി ഇതിനുണ്ട്.

ടഫ് ഫോണ്‍ സൈറ്റ്മാസ്റ്റര്‍ 2, ഡെസിബി ടഫ് ഫോണ്‍ സൈറ്റ് മാസ്റ്റര്‍ 3ജി എന്നിവയ്ക്ക് ഏകദേശം ഒരേ രൂപമാണ് ഉള്ളത്. സൈറ്റ്മാസ്റ്റര്‍ 2 മഞ്ഞയും കറുപ്പും നിറങ്ങളിലെത്തുമ്പോള്‍ 3ജി വേര്‍ഷന് കറുപ്പ് നിറം മാത്രമാണുള്ളത്. 2 മെഗാപിക്‌സലാണ്  ഇതിലെ ക്യാമറ.

മഞ്ഞയും കറുപ്പും നിറമാണ് ടഫ്‌ഫോണ്‍ പ്രോ സ്മാര്‍ടിന്റേതെങ്കിലും ഇതിന് 3.2 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഡിസ്‌പ്ലെ, 5 മെഗാപിക്‌സല്‍ ക്യാമറ, 800 മെഗാഹെര്‍ട്‌സ്  പ്രോസസര്‍ എന്നീ സവിശേഷതകള്‍ കൂടിയുണ്ട്. ഒപ്പം ആന്‍ഡ്രോയിഡ് ജിഞ്ചര്‍ബ്രഡ് ഓപറേറ്റിംഗ് സിസ്റ്റത്തിലാണ് ഈ ഫോണിന്റെ പ്രവര്‍ത്തനവും.

ഏകദേശം 5,800 രൂപ മുതലാണ് ടഫ്‌ഫോണിന്റെ വില ആരംഭിക്കുന്നത്. കമ്പനി വെബ്‌സൈറ്റില്‍ വില നല്‍കിയിട്ടുണ്ട്. മറ്റ് മോഡലുകളുടെ വില അറിവായിട്ടില്ല.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot