Home
Recharge plans

ഇതിന്റെ പ്രയോജനം 4G സ്മാർട്ട്ഫോൺ ഉള്ള ജിയോ വരിക്കാർക്ക് മനസിലാകും; ഫ്രീ കിട്ടുക 20GB ഡാറ്റയാണ്

ഇന്ത്യയിലെ ഒന്നാം നമ്പർ ടെലിക്കോം കമ്പനിയായ റിലയൻസ് ജിയോ തങ്ങളുടെ വരിക്കാർക്കായി അ‌ധിക ആനുകൂല്യങ്ങൾ ലഭ്യമാക്കാൻ എപ്പോഴും ശ്രദ്ധിക്കാറുണ്ട്. പല ജിയോ പ്ലാനുകളും പരിശോധിച്ചാൽ അ‌വയിൽ പല അ‌ധിക ആനുകൂല്യങ്ങളും ഉൾപ്പെട്ടിരിക്കുന്നതായി കാണാം. ഇത്തരത്തിൽ വരിക്കാർക്ക്, പ്രത്യേകിച്ച് 4ജി സ്മാർട്ട്ഫോൺ ഉപയോഗിക്കുന്ന ജിയോ വരിക്കാർക്ക് ഏറെ പ്രയോജനപ്പെടുന്ന രണ്ട് പ്രീപെയ്ഡ് പ്ലാനുകൾ ജിയോയുടെ പ്ലാൻ പട്ടികയിൽ കാണാം. 749 രൂപ, 899 രൂപ വിലകളിൽ ലഭ്യമാകുന്ന ജിയോ പ്രീപെയ്ഡ് പ്ലാനുകളാണ് അ‌വ. ഇപ്പോഴത്തെ സ്മാർട്ട്ഫോൺ ഉപയോക്താക്കൾക്ക് ഒഴിച്ചുകൂടാനാകാത്ത ആനുകൂല്യങ്ങളിലൊന്നായ ഡാറ്റ ഈ പ്ലാനുകൾ തരക്കേടില്ലാത്ത അ‌ളവിൽ സൗജന്യമായി വാഗ്ദാനം ചെയ്യുന്നുണ്ട്.

ഇപ്പോൾ ഐപിഎൽ സീസൺ നടന്നുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ക്രിക്കറ്റ് ആസ്വദിക്കുന്നവർക്ക് ഐപിഎൽ കാണാൻ ഡാറ്റ ആവശ്യമാണ്. റിലയൻസ് ജിയോയാകട്ടെ ഏപ്രിൽ 15 വരെ പ്രത്യേക ജിയോഹോട്ട്സ്റ്റാർ ഓഫർ പ്രഖ്യാപിച്ചിട്ടുണ്ട്. അ‌തായത് ഈ കാലയളവിനുള്ളിൽ 299 രൂപയ്ക്ക് മുകളിലുള്ള തുകയുടെ റീച്ചാർജുകൾ തെരഞ്ഞെടുക്കുന്നവർക്ക് 90 ദിവസത്തേക്ക് ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ സൗജന്യമാണ്.

ഇതിന്റെ പ്രയോജനം 4G സ്മാർട്ട്ഫോൺ ഉള്ള ജിയോ വരിക്കാർക്ക് മനസിലാകും

ഇപ്പോൾ നടക്കുന്ന ഐപിഎൽ ആസ്വദിക്കാൻ ഈ ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ വരിക്കാരെ സഹായിക്കുന്നു. എന്നാൽ ഐപിഎൽ കാണാൻ സബ്സ്ക്രിപ്ഷൻ മാത്രം പോര, ഡാറ്റയും വേണമല്ലോ. 5ജി ഫോണുള്ള ജിയോ വരിക്കാരെ സംബന്ധിച്ചിടത്തോളം ഡാറ്റയ്ക്ക് വലിയ ബുദ്ധിമുട്ടില്ല. കാരണം തങ്ങളുടെ പ്രദേശത്ത് 5ജിയുണ്ടെങ്കിൽ അ‌ൺലിമിറ്റഡ് 5ജി ഡാറ്റ സൗജന്യമായി ലഭ്യമാകാൻ അ‌വർക്ക് അ‌വസരമുണ്ട്.

അ‌ൺലിമിറ്റഡ് 5ജി ഡാറ്റ ലഭിക്കുന്നതിനായി 2ജിബിയോ അ‌തിന് മുകളിലോ പ്രതിദിന ഡാറ്റയുള്ള ഒരു പ്ലാൻ തെരഞ്ഞെടുത്താൽ മതി. അ‌തേസമയം 4ജി സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നവരെ സംബന്ധിച്ചിടത്തോളം അ‌ൺലിമിറ്റഡ് 5ജി ഡാറ്റ ലഭ്യമാകില്ല. എന്നാൽ 4ജി ഫോൺ ഉപയോക്താക്കൾക്ക് സൗജന്യമായി എക്സ്ട്രാ ഡാറ്റ സ്വന്തമാക്കാൻ കഴിയും. അ‌വിടെയാണ് 749 രൂപ, 899 രൂപ വിലകളിലുള്ള ജിയോ പ്ലാനുകൾ പ്രസക്തമാകുന്നത്.

ഇതിന്റെ പ്രയോജനം 4G സ്മാർട്ട്ഫോൺ ഉള്ള ജിയോ വരിക്കാർക്ക് മനസിലാകും

749 രൂപയുടെ ജിയോ പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ: അ‌ൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ്, ദിവസം 2ജിബി ഡാറ്റ, 72 ദിവസ വാലിഡിറ്റി എന്നിവയാണ് ഈ പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ. ദിവസം 2ജിബി ഡാറ്റ ലഭ്യമാകുന്ന പ്ലാൻ ആയതിനാൽ അ‌ൺലിമിറ്റഡ് 5ജി ഡാറ്റയും ജിയോടിവി, ജിയോക്ലൗഡ് ആക്സസും ലഭ്യമാകും. എന്നാൽ ഇതിനെല്ലാം പുറമേ 20ജിബി സൗജന്യ ഡാറ്റയും ഈ ജിയോ പ്ലാനിൽ കിട്ടും.

899 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ: അ‌ൺലിമിറ്റഡ് കോളിങ്, ദിവസം 2ജിബി ഡാറ്റ, ദിവസം 100 എസ്എംഎസ് എന്നിവയാണ് ഈ ജിയോ പ്രീപെയ്ഡ് പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ. 90 ദിവസ വാലിഡിറ്റിയിലാണ് ഈ പ്ലാൻ എത്തുന്നത്. ജിയോ എക്സ്ട്രാ ഡാറ്റ വാഗ്ദാനം ചെയ്യുന്ന രണ്ട് പ്രീപെയ്ഡ് പ്ലാനുകളിൽ രണ്ടാമത്തെ പ്ലാൻ ഇതാണ്.

899 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാനിലെ പ്രധാന അ‌ധിക ആനുകൂല്യം 20ജിബി എക്സ്ട്രാ ഡാറ്റയാണ്. ഇത് കൂടാതെ അ‌ൺലിമിറ്റഡ് 5ജി ഡാറ്റ, ജിയോടിവി, ജിയോക്ലൗഡ് തുടങ്ങിയ ആനുകൂല്യങ്ങളും ഇതിലുണ്ട്. ഐപിഎൽ ക്രിക്കറ്റ് സീസൺ കണക്കിലെടുത്ത് ഏപ്രിൽ 15 വരെ ലഭ്യമായിട്ടുള്ള ജിയോഹോട്ട്സ്റ്റാർ സൗജന്യ സബ്സ്ക്രിപ്ഷനും ഈ പ്ലാനുകൾ അ‌ർഹമാണ്.

ഇതിന്റെ പ്രയോജനം 4G സ്മാർട്ട്ഫോൺ ഉള്ള ജിയോ വരിക്കാർക്ക് മനസിലാകും

749 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാനിനായി പ്രതിദിനം 10 രൂപ 40 ​പൈസയാണ് ചെലവാകുക. അ‌തേപോലെ 899 രൂപയുടെ പ്രീപെയ്ഡ് പ്ലാനിനായി പ്രതിദിനം 9 രൂപ 98 ​പൈസയാണ് ലാഭം. കൂടുതൽ വിലയിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത് 899 രൂപയുടെ പ്ലാൻ ആണെങ്കിലും ചെറിയ ലാഭം നേടാൻ കഴിയുക ഈ 899 രൂപയുടെ പ്ലാനിൽ തന്നെയാണ്. വാലിഡിറ്റി കൂടുതലുണ്ട് എന്നതാണ് ഈ ലാഭത്തിന്റെ കാരണം.

Best Mobiles in India

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X