Home
Mobile

ഇത് ലഡുവിലെ മുന്തിരി പോലെ! അ‌ംബാനി ഇറക്കിയ ഒരു സ്പെഷ്യൽ ജിയോ പ്രീപെയ്ഡ് പ്ലാൻ

ഇന്ത്യയിലെ ഏറ്റവും വലിയ ടെലിക്കോം കമ്പനിയായ റിലയൻസ് ജിയോയുടെ (Reliance Jio) ടെലിക്കോം പ്ലാനുകളിൽ പലതും അ‌ൽപ്പം സ്പെഷ്യൽ ആണ്. ചില ജിയോ പ്ലാനുകൾക്ക് അ‌ൽപ്പം നിരക്ക് കൂടുതലാണ് എന്ന് നമുക്ക് തോന്നും. എന്നാൽ അ‌വയിൽ ലഭ്യമാകുന്ന ആനുകൂല്യങ്ങളുടെ മൂല്യം പരിഗണിച്ചാൽ നൽകുന്ന തുക അ‌ത്രകൂടുതല്ല.

അ‌ത്രയേറെ ആസൂത്രണത്തോടെയാണ് ജിയോ തങ്ങളുടെ റീച്ചാർജ് പ്ലാനുകൾ തയാറാക്കുന്നത്. അ‌ത്തരത്തിൽ ഏറെ വിലയിരുത്തലുകൾക്ക് ശേഷം ജിയോ അ‌വതരിപ്പിച്ചിട്ടുള്ള പ്രീപെയ്ഡ് റീച്ചാർജ് പ്ലാനുകളിൽ ഒന്ന് 1499 രൂപ നിരക്കിൽ എത്തുന്നു. 3 ജിബി പ്രതിദിന ഡാറ്റ അ‌ടക്കമുള്ള ആനുകൂല്യങ്ങൾ ഈ പ്ലാൻ ഉപയോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നു.

ഇത് ലഡുവിലെ മുന്തിരി പോലെ! അ‌ംബാനി ഇറക്കിയ ഒരു സ്പെഷ്യൽ ജിയോ പ്ലാൻ

എന്നാൽ ഡാറ്റ, കോളിങ്, എസ്എംഎസ് ആനുകൂല്യങ്ങൾക്ക് അ‌പ്പുറം ഈ പ്ലാനെ ആകർഷകമാക്കുന്നത് അ‌തിലെ അ‌ധിക ആനുകൂല്യമാണ്. നിരവധി പേരുടെ ഇഷ്ട ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിന്റെ സബ്സ്ക്രിപ്ഷൻ ഈ ജിയോ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. ലോകമെമ്പാടുമായി കോടിക്കണക്കിന് വരിക്കാരുള്ള ഒടിടി പ്ലാറ്റ്ഫോം ആണ് നെറ്റ്ഫ്ലിക്സ്. വിവിധ ഭാഷകളിലുള്ള സിനിമകളും മറ്റ് ഷോകളും നെറ്റ്ഫ്ലിക്സ് ഉപയോക്താക്കൾക്ക് ലഭ്യമാക്കുന്നു.

1499 രൂപയുടെ ജിയോ പ്ലാൻ ഒരു പുതിയ പ്ലാനൊന്നുമല്ല, ഇതിനകം തന്നെ ഈ പ്ലാൻ നിരവധി ജിയോ ഉപയോക്താക്കൾ ഉപയോഗിക്കുന്നുണ്ട്. കുറച്ചുനാൾ മുൻപ് പാസ്വേഡ് ഷെറിങ് തടഞ്ഞുകൊണ്ട് നെറ്റ്ഫ്ലിക്സ് നിയന്ത്രണം കർശനമാക്കിയതോടെ പണമടയ്ക്കാതെ മറ്റ് വഴിയില്ലെന്ന നിലയിലേക്ക് പല ഉപയോക്താക്കളും എത്തിപ്പെട്ടിരുന്നു. ഈ ഘട്ടത്തിൽ ആണ് ജിയോ ഈ പ്ലാൻ പുറത്തിറക്കിയത്.

ഇത് ലഡുവിലെ മുന്തിരി പോലെ! അ‌ംബാനി ഇറക്കിയ ഒരു സ്പെഷ്യൽ ജിയോ പ്ലാൻ

നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ അ‌ടങ്ങുന്ന പ്രീപെയ്ഡ് പ്ലാനുകൾ ഉപയോക്താക്കൾക്ക് വാഗ്ദാനം ചെയ്ത ഇന്ത്യയിലെ ആദ്യത്തെ ടെലിക്കോം ഓപ്പറേറ്ററാണ് റിലയൻസ് ജിയോ. ഇപ്പോൾ ജിയോയുടെ 1099 രൂപ, 1499 രൂപ പ്രീപെയ്ഡ് പ്ലാനുകൾ അധിക പണച്ചെലവില്ലാതെ തന്നെ നെറ്റ്ഫ്ലിക്സ് സേവനങ്ങൾ ആസ്വദിക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്നു.

ജിയോയുടെ 1499 രൂപയുടെ പ്ലാനി​​ൽ ലഭ്യമാകുന്ന ആനുകൂല്യങ്ങൾ: പ്രതിദിനം 3 ജിബി ഡാറ്റ, അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, ദിവസം 100 എസ്എംഎസ് എന്നിവയാണ് ഈ പ്ലാൻ ഉപഭോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്ന പ്രധാന ആനുകൂല്യങ്ങൾ. മൊത്തത്തിൽ, ഈ പ്ലാനിൽ 252GB ഡാറ്റ ലഭിക്കും.

ലഡുവിന് മുകളിലെ മുന്തിരിപോലെ ഈ ജിയോ പ്ലാന് ആകർഷകത്വവും മധുരവും കൂട്ടുന്നത് ഇതിലെ നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷനാണ്. നെറ്റ്ഫ്ലിക്സ് ബേസിക് സബ്സ്ക്രിപ്ഷന് ഒപ്പം തന്നെ ജിയോടിവി, ജിയോസിനിമ, ജിയോക്ലൗഡ് തുടങ്ങിയ ജിയോ ആപ്പുകളുടെ സബ്സ്ക്രിപ്ഷനും അ‌ധിക ആനുകൂല്യമായി ഈ പ്ലാനിൽ ലഭ്യമാണ്. 84 ദിവസ വാലിഡിറ്റിയിൽ ആണ് ഈ പ്രീപെയ്ഡ് പ്ലാൻ എത്തുന്നത്.

ഇത് ലഡുവിലെ മുന്തിരി പോലെ! അ‌ംബാനി ഇറക്കിയ ഒരു സ്പെഷ്യൽ ജിയോ പ്ലാൻ

നെറ്റ്ഫ്ലിക്സ് നെറ്റ്ഫ്ലിക്സ് ബേസിക് പ്ലാൻ പ്രത്യേകമായി വാങ്ങണമെങ്കിൽ പ്രതിമാസം 199 രൂപ ചെലവ് വരും. ഈ ജിയോ പ്ലാനിനൊപ്പം ലഭിക്കുന്ന നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷന്റെ റെസല്യൂഷൻ 720p (HD) ആയി പരിമിതപ്പെടുത്തിയിരിക്കുന്നു, ടിവി, കമ്പ്യൂട്ടറുകൾ, മൊബൈൽ ഫോണുകൾ, ടാബ്‌ലെറ്റുകൾ എന്നിവയിൽ പിന്തുണയ്ക്കുമെങ്കിലും ഒരു ഡി​വൈസിൽ മാത്രമാണ് ഉപയോഗിക്കാൻ സാധിക്കുക.

ഇതിനെക്കാൾ കുറഞ്ഞ ചിലവിൽ നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ വേണമെന്ന് ആഗ്രഹിക്കുന്ന ജിയോ ഉപയോക്താക്കൾക്ക് 1099 രൂപയുടെ ജിയോ പ്ലാൻ പരിഗണിക്കാവുന്നതാണ്. അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, ദിവസം 100 എസ്എംഎസ്, 2ജിബി പ്രതിദിന ഡാറ്റ എന്നിവയാണ് ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്ന പ്രധാന ആനുകൂല്യങ്ങൾ. 84 ദിവസം തന്നെയാണ് ഈ പ്ലാനിന്റെയും വാലിഡിറ്റി.

More from GizBot

Best Mobiles in India

English summary
Reliance Jio is offering Netflix Basic subscription at Rs 1499 prepaid plan. Reliance Jio is the first telecom operator in India to offer prepaid plans that include Netflix subscription to its users. This Jio plan also comes with 3GB data per day, unlimited voice calling and 100 SMS per day.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X