ഒരു 400 രൂപ മറിക്കാൻ ഉണ്ടോ, ബാക്കിക്കാര്യം ജിയോ ഏറ്റു! കുറഞ്ഞ നിരക്കും ലക്ഷ്വറി ആനുകൂല്യങ്ങളും സെറ്റ്
ഇന്ത്യയിലെ ഏറ്റവും വലിയ ടെലിക്കോം കമ്പനിയായ ജിയോ ഏറ്റവുമധികം പ്ലാനുകൾ ലഭ്യമാക്കിയിരിക്കുന്നത് 2ജിബി പ്രതിദിന ഡാറ്റ പ്ലാനുകളുടെ വിഭാഗത്തിലാണ്. 2ജിബി പ്രതിദിന ഡാറ്റ ലഭിക്കുന്ന 23 പ്ലാനുകൾ ജിയോയുടെ പക്കലുണ്ട്. ഉപയോക്താക്കൾക്ക് തങ്ങളുടെ ആവശ്യവും കൈയിലെ തുകയും കണക്കിലെടുത്ത് ഇതിൽനിന്ന് അനുയോജ്യമായ പ്ലാൻ തെരഞ്ഞെടുക്കാം.
ഒരു ശരാശരി സ്മാർട്ട്ഫോൺ ഉപയോക്താവിന്റെ ദൈനംദിന ഉപയോഗത്തിന് കുറഞ്ഞത് 2ജിബി ഡാറ്റയെങ്കിലും വേണം. വിവിധ വാലിഡിറ്റി കാലയളവുകളിലായും അധിക ആനുകൂല്യങ്ങളാലും ജിയോയുടെ 23 2ജിബി ഡാറ്റ പ്ലാനുകൾ വ്യത്യാസപ്പെട്ടിരിക്കുന്നു. ഇതിൽ 500 രൂപയിൽ താഴെ വിലയിൽ ലഭ്യമാകുന്ന നാല് പ്രീപെയ്ഡ് പ്ലാനുകൾ ഉൾപ്പെടുന്നു.

249 രൂപ, 299 രൂപ, 388 രൂപ, 398 രൂപ എന്നിവയാണ് 500 രൂപയിൽ താഴെ വിലയിൽ ലഭ്യമാകുന്ന 2ജിബി ഡാറ്റ പ്ലാനുകൾ. അൺലിമിറ്റഡ് കോളിങ്, ദിവസം 2ജിബി ഡാറ്റ, എസ്എംഎസ് എന്നിവയ്ക്ക് പുറമേ ചില അധിക ആനുകൂല്യങ്ങളും ഈ പ്ലാനുകളിൽ ലഭ്യമാകുന്നുണ്ട്. ഈ പ്ലാനുകളെ വിശദമായി പരിചയപ്പെടാം.
249 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ: 2ജിബി പ്രതിദിന ഡാറ്റ പ്ലാനുകളിൽ ഏറ്റവും നിരക്ക് കുറഞ്ഞ പ്ലാൻ ഇതാണ്. അൺലിമിറ്റഡ് വോയ്‌സ് കോളിങ്, പ്രതിദിനം 100 എസ്എംഎസ്, 2 ജിബി പ്രതിദിന ഡാറ്റ എന്നിവയാണ് ഈ പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ. 23 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി.

299 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ: 2 ജിബി പ്രതിദിന ഡാറ്റ, അൺലിമിറ്റഡ് വോയ്‌സ് കോളിങ്, ദിവസം 100 എസ്എംഎസ് എന്നിവയും ജിയോടിവി, ജിയോസിനിമ, ജിയോക്ലൗഡ് എന്നീ അധിക ആനുകൂല്യങ്ങളും ഈ പ്ലാനിൽ ഉൾപ്പെടുന്നു. 28 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി.
388 രൂപയുടെ ജിയോ പ്ലാനിലെ ആനുകൂല്യങ്ങൾ: 2ജിബി പ്രതിദിന ഡാറ്റ, അൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ് എന്നീ പ്രധാന ആനുകൂല്യങ്ങൾക്ക് പുറമേ ഒടിടി സബ്സ്ക്രിപ്ഷനും ലഭ്യമാകും എന്നതാണ് ഈ പ്ലാനിന്റെ പ്രത്യേകത. 28 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി. മൂന്ന് മാസത്തെ ഡിസ്നി+ ഹോട്ട്സ്റ്റാർ മൊബൈൽ സബ്സ്ക്രിപ്ഷനാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഒടിടി ആനുകൂല്യം.
398 രൂപയുടെ ജിയോ പ്ലാൻ: അൺലിമിറ്റഡ് കോളിങ്, ദിവസം 2ജിബി പ്രതിദിന ഡാറ്റ, ദിവസം 100 എസ്എംഎസ് എന്നിവയാണ് ഈ പ്ലാനിലെ പ്രധാന ടെലിക്കോം ആനുകൂല്യങ്ങൾ. 28 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി. 500 രൂപയിൽ താഴെ വിലയിൽ ലഭ്യമാകുന്ന ജിയോ 2ജിബി പ്ലാനുകളിൽ ഏറ്റവുമധികം ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നത് ഈ പ്ലാനിൽ ആണ്.

ജിയോടിവി പ്രീമിയം സബ്സ്ക്രിപ്ഷൻ ഈ പ്ലാനിന്റെ എക്സ്ട്രാ ആനുകൂല്യങ്ങളിൽ ഉൾപ്പെടുന്നു. 12 ഒടിടി ആനുകൂല്യങ്ങൾ ഇതിൽ ഉൾപ്പെടുന്നു. സോണി ലിവ്, സീ5, ജിയോസിനിമ പ്രീമിയം, ലയൺസ്ഗേറ്റ് പ്ലേ, ഡിസ്കവറി+, സൺനെക്സ്റ്റ്, കാഞ്ചാലങ്ക, പ്ലാനെറ്റ് മറാത്തി, ചൗപാൽ, ഡോക്യുബെ, എപ്പിക് ഓൺ, ഹോയ്ചോയ് എന്നിവയാണ് അവ.6GB ഹൈ-സ്പീഡ് ഡാറ്റ വൗച്ചറും ഇതിലുണ്ട്.
ജിയോ അൺലിമിറ്റഡ് 5ജി ഡാറ്റ ഓഫറും ഈ പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. 5ജി ലഭ്യമായിട്ടുള്ള പ്രദേശങ്ങളിലെ ജിയോ വരിക്കാർക്ക് പ്രതിദിന അളവുകൾ നോക്കാതെ തന്നെ അൺലിമിറ്റഡ് ഡാറ്റ ഉപയോഗിക്കാൻ ഈ ഓഫർ അവസരം ഒരുക്കുന്നു. ജിയോ ആപ്പ് വഴിയും വെബ്സൈറ്റ് വഴിയും ഈ പ്ലാനുകൾ റീച്ചാർജ് ചെയ്യാം.


Click it and Unblock the Notifications







