Home
Mobile

വാട്സ്ആപ്പും യൂട്യൂബും സഹിതം പുതിയ ജിയോ ​പ്രൈമ 4ജി ഫീച്ചർഫോൺ അ‌വതരിപ്പിച്ച് റിലയൻസ്; ഡീൽ ആവേശകരം!

ഫീച്ചർ ഫോൺ വിപണിയിൽ മത്സരം ശക്തമാക്കിക്കൊണ്ട് റിലയൻസ് ജിയോ വീണ്ടും രംഗത്ത്. ഇന്ത്യൻ മൊ​ബൈൽ കോൺഗ്രസ് വേദിയിൽ തങ്ങളുടെ ഏറ്റവും പുതിയ ഫീച്ചർ ഫോണായ ജിയോ ​പ്രൈമ 4ജി (Jio Prima 4G) അ‌വതരിപ്പിച്ചുകൊണ്ടാണ് റിലയൻസ് ഇന്ത്യയിലെ ഫീച്ചർ ഫോൺ വിപണിയിൽ വൻ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുന്നത്.

ഒരു സാധാരണ ഫീച്ചർ ഫോണിൽ കാണുന്നതിനെക്കാൾ മികച്ച ഫീച്ചറുകൾ ജിയോ ​പ്രൈമ 4ജിയിൽ ഉപയോക്താവിന് ലഭിക്കും എന്നാണ് കമ്പനിയുടെ വെബ്​സൈറ്റിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന ഈ ഫോണിന്റെ ഡീറ്റെയിൽസ് വെളിപ്പെടുത്തുന്നത്. ദീപാവലിയോട് അ‌ടുത്ത് ജിയോ ​പ്രൈമ 4ജി ഫീച്ചർഫോണിന്റെ വിൽപ്പന ആരംഭിക്കും എന്നാണ് റിപ്പോർട്ട്.

ജിയോ ​പ്രൈമ 4ജി ഫീച്ചർഫോൺ അ‌വതരിപ്പിച്ച് റിലയൻസ്

വിൽപ്പന ആരംഭിക്കുക ദീപാവലിക്കാണ് എന്ന് പറയുമ്പോൾ തന്നെ, ജിയോ ​പ്രൈമ 4ജി ഇപ്പോൾ ജിയോമാർട്ട് വെബ്‌സൈറ്റിൽ ഡീറ്റെയിൽസ് സഹിതം ലിസ്റ്റ് ചെയ്തിട്ടുണ്ട് എന്ന വിവരവും പുറത്തുവരുന്നുണ്ട്. വാട്സ്ആപ്പ്, യൂട്യൂബ് അ‌ടക്കമുള്ള ആപ്പുകൾ പ്രവർത്തിപ്പിക്കാൻ സാധിക്കും എന്നതാണ് ജിയോ ​പ്രൈമ 4ജിയുടെ പ്രധാന സവിശേഷതകളിലൊന്ന്.

ജിയോ ​പ്രൈമ 4ജി ​ഫീച്ചർ ഫോണിന്റെ സവിശേഷതകൾ: 320x240 പിക്സൽ റെസല്യൂഷനോട് കൂടിയ 2.4 ഇഞ്ച് TFT ഡിസ്പ്ലേയാണ് ഇതിലുള്ളത്. വൃത്താകൃതിയിലുള്ള അരികുകളുള്ള സ്റ്റാൻഡേർഡ് ഫീച്ചർ ഫോൺ ഡിസൈനും പിൻ പാനലിൽ കോൺസെൻട്രിക് സർക്കിൾ ഡിസൈനും ഈ ഫീച്ചർഫോൺ വാഗ്ദാനം ചെയ്യുന്നു.

ജിയോ ലോഗോ അ‌ടങ്ങുന്ന പിൻ പാനലിൽ വൃത്താകൃതിയിലുള്ള മൊഡ്യൂളിൽ ഫ്ലാഷ്ലൈറ്റ് സഹിതം ക്യാമറയും ഫ്രണ്ടിൽ 0.3 മെഗാപിക്സൽ ഫ്രണ്ട് ഫേസിംഗ് ക്യാമറയും നൽകിയിട്ടുണ്ട്. ARM കോർട്ടെക്സ് A53 പ്രോസസർ കരുത്താക്കിയാണ് ഈ ഫോൺ പ്രവർത്തിക്കുന്നത്. ഇതിൽ 512 എംബി റാം ആണ് എത്തുന്നത്.

മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് ജിയോ ​പ്രൈമ 4ജിയിലെ സ്റ്റോറേജ് ശേഷി 128 ജിബി വരെ വർദ്ധിപ്പിക്കാനും കഴിയും. KaiOS ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ ആണ് ഈ ജിയോ ഫോണും പ്രവർത്തിക്കുന്നത്. ശക്തമായ കണക്റ്റിവിറ്റിക്കായി ബ്ലൂടൂത്ത് 5.0, ​വൈ​ഫൈ എന്നിവയുടെ പിന്തുണയും ഉറപ്പാക്കിയിട്ടുണ്ട്.

ദീർഘനേരം നീണ്ടുനിൽക്കുന്ന ഉപയോഗം ലക്ഷ്യമിട്ട് 1800mAh ബാറ്ററിയും ജിയോ ഈ ഫോണിൽ നൽകിയിരിക്കുന്നു. വിനോദ ആവശ്യങ്ങൾക്കായി ഉപയോഗപ്പെടുത്താം എന്നതാണ് ജിയോ ​പ്രൈമ 4ജിയുടെ പ്രധാന സവിശേഷത. യൂട്യൂബ്, ജിയോ ടിവി, ജിയോ സിനിമ, ജിയോ സാവൻ, ജിയോ ന്യൂസ് തുടങ്ങിയ ആപ്പുകൾ ഇതിൽ പ്രീ-ഇൻസ്റ്റാൾ ചെയ്തിരിക്കുന്നു.

വാട്സ്ആപ്പ്, ഫെയ്സ്ബുക്ക് പോലുള്ള ആപ്പുകളുടെ പിന്തുണയും ജിയോ ​പ്രൈമ 4ജി ഉറപ്പാക്കിയിട്ടുണ്ട്. കൂടാതെ യാത്രകളിലും മറ്റും തങ്ങളുടെ പ്രിയപ്പെട്ട എഫ്എം സ്റ്റേഷനുകൾ ഉപയോക്താക്കൾക്ക് ലഭ്യമാക്കുന്നതിനായി എഫ്എം റേഡിയോ ഫീച്ചറും ഇതിലുണ്ട്. ഇതും കൂടാതെ, ജിയോ പേയും ഈ ഫീച്ചർ ഫോണിൽ ഉപയോഗിക്കാൻ സാധിക്കും.

നീല, മഞ്ഞ എന്നിങ്ങനെ രണ്ട് കളർ വേരിയന്റുകളിൽ ജിയോ ​​പ്രൈമ 5ജി വിൽപ്പനയ്ക്ക് എത്തുന്നു. ഒരു വർഷത്തെ വാറന്റിയും ഈ ഫോണിന് ജിയോ വാഗ്ദാനം ചെയ്യുന്നുണ്ട്. 2,599 രൂപ വിലയിലാകും ഈ ഫോൺ വിൽപ്പനയ്ക്ക് എത്തുക. ഉപയോക്താക്കൾക്ക് ജിയോ മാർട്ടിൽനിന്ന് ഈ ഫോൺ സ്വന്തമാക്കാം.

എന്നാൽ ദീപാവലിയോട് അ‌നുബന്ധിച്ചാണ് വിൽപ്പനയ്ക്ക് എത്തുന്നത് എന്നതി​നാൽ, ഓഫർ സഹിതം 2599 എന്ന യഥാർഥ വിലയെക്കാൾ കുറഞ്ഞ വിലയിൽ ഈ ഫോൺ വാങ്ങാൻ അ‌വസരം ഉണ്ടാകും. അ‌തേസമയം, ജിയോ മാർട്ട് പറയുന്നതനുസരിച്ച്, ഫോൺ ഇതിനകം തന്നെ കമ്പനിയുടെ ഇ-റീട്ടെയിൽ വെബ്‌സൈറ്റിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഇത് നിലവിൽ ഡൽഹിയിലും മുംബൈയിലും ഡെലിവറിക്ക് ലഭ്യമാണ്.

More from GizBot

Best Mobiles in India

English summary
Jio Prima 4G feature phone launched in India. Jio launched this phone at IMC 23. It has a 2.4-inch TFT display with a resolution of 320x240 pixels. The phone comes with pre-installed apps like YouTube, Jio TV, Jio Cinema, Jio Savan and Jio News. Also, there is access to Jio Pay.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X