ജിയോയും എയർടെലും, ഏത് കമ്പനിയാണ് നിങ്ങൾക്കിഷ്ടം? | jio VS Airtel
രാജ്യത്തെ ഏറ്റവും വലിയ ടെലിക്കോം കമ്പനികളാണ് റിലയൻസ് ജിയോയും ഭാരതി എയർടെലും. മികച്ച പ്ലാനുകളും സർവീസും അധിക ആനുകൂല്യങ്ങളും നൽകി മുന്നോട്ട് പോകുന്നതാണ് ഇവയുടെ വിജയത്തിന് പിന്നിലുള്ള ഘടകങ്ങൾ. സർവീസ് ക്വാളിറ്റിയിൽ എയർടെൽ അൽപ്പം മുന്നിലാണെങ്കിലും വിലക്കുറവും കൂടുതൽ ആനുകൂല്യങ്ങളും ജിയോയെ ജനപ്രിയമാക്കുന്നു. കൂടുതലറിയാൻ തുടർന്ന് വായിക്കുക.
റിലയൻസ് ജിയോ : റിലയൻസ് ജിയോയ്ക്ക് മുമ്പും ശേഷവും, രാജ്യത്തെ ടെലിക്കോം വിപണിയെ അങ്ങനെ രണ്ടായി വേർതിരിക്കാൻ കഴിയും. അത്രയധികം മാറ്റങ്ങളാണ് ജിയോ ഇന്ത്യൻ ടെലിക്കോം വിപണിയിൽ വരുത്തിയത്. സൌജന്യ നിരക്കിൽ ഡാറ്റ വാരിവിതറിയ കമ്പനി ഒടിടി സ്ട്രീമിങും ജനകീയാക്കി മാറ്റി. ജിയോയ്ക്കൊപ്പം പിടിച്ചു നിൽക്കാൻ ഒടുവിൽ മറ്റ് കമ്പനികൾക്കും നിരക്ക് കുറയ്ക്കേണ്ടി വന്നതും ചരിത്രമാണ്.

കുറഞ്ഞ നിരക്കിൽ സേവനങ്ങൾ നൽകിയുള്ള മാർക്കറ്റിങ് തന്ത്രങ്ങൾ രാജ്യത്തെ ഏറ്റവും വലിയ ടെലിക്കോം സ്ഥാപനമെന്ന സിംഹാസനത്തിലേക്ക് വളർന്ന് കയറാനും ജിയോയെ സഹായിച്ചു. ഇപ്പോൾ പഴയ പോലെ സൌജന്യമായി ഡാറ്റയൊന്നും കമ്പനി നൽകുന്നില്ല. എന്നാൽ തന്നെയും രാജ്യത്തെ സ്വകാര്യ ടെലിക്കോം കമ്പനികൾക്കിടയിൽ ഏറ്റവും അഫോർബബിളും ലാഭകരവുമായ റീചാർജ് പ്ലാനുകൾ നൽകുന്നത് ജിയോ തന്നെ. ജിയോ സിനിമ, ജിയോ ടിവി തുടങ്ങിയ ജിയോ പ്ലാറ്റ്ഫോമുകളിലേക്കുള്ള സൌജന്യ ആക്സസും ഈ പ്ലാനുകളെ ആകർഷകമാക്കുന്നുണ്ട്.
ഭാരതി എയർടെൽ : കുഴപ്പമില്ലാത്ത റീചാർജ് പ്ലാനുകളും വിട്ടുവീഴ്ചയില്ലാത്ത സർവീസ് ക്വാളിറ്റിയുമാണ് രാജ്യത്തെ രണ്ടാമത്തെ വലിയ ടെലിക്കോം കമ്പനി എന്ന നിലയിലേക്ക് എയർടെലിനെ വളർത്തിയത്. മറ്റ് സ്വകാര്യ കമ്പനികളെ അപേക്ഷിച്ച് ഉയർന്ന നിരക്കിലാണ് എയർടെൽ പ്ലാനുകൾ നൽകുന്നത്. എന്നാൽ നിരക്ക് കൂടുതലാണെന്ന പരാതിയുള്ളവർ പോലും കമ്പനി നൽകുന്ന സർവീസ് ക്വാളിറ്റിയിൽ തൃപ്തരാണെന്നതാണ് യാഥാർഥ്യം. സേവനങ്ങളിലെ ക്വാളിറ്റി തന്നെയാണ് ജിയോയെക്കാളും വലിയ ആക്റ്റീവ് യൂസർ ബേസ് എയർടെലിന് നേടിക്കൊടുത്തതും.
ഇടയ്ക്കിടെ റീചാർജ് ചെയ്യുന്നവർ, മറ്റ് സേവനങ്ങൾ ഉപയോഗിക്കുന്നവർ എന്നിവരൊക്കെയാണ് ഓരോ ടെലിക്കോം കമ്പനിയുടെയും ആക്റ്റീവ് യൂസർ ബേസിൽ ഉണ്ടാകുക. എയർടെൽ സേവനങ്ങളുടെ ഗുണമേന്മയ്ക്ക് ഉദാഹരണമായാണ് സ്ഥാപനത്തിന്റെ ഉയർന്ന ആക്റ്റീവ് യൂസർ ബേസിനെ വിലയിരുത്തുന്നത്. സബ്സ്ക്രൈബേഴ്സിന് മികച്ച സേവനങ്ങൾ നൽകുന്നത് തുടർന്നാൽ എയർടെൽ നാളെ രാജ്യത്തെ ഏറ്റവും വലിയ ടെലിക്കോം കമ്പനിയായി എയർടെൽ മാറുമെന്ന് വിലയിരുത്തുന്നവരും നിരവധിയാണ്.
ഒരേ നിരക്കിൽ വ്യത്യസ്ത ആനുകൂല്യങ്ങൾ നൽകുന്ന പ്ലാനുകൾ എയർടെലും ജിയോയും ഓഫർ ചെയ്യുന്നുണ്ട്. അക്കൂട്ടത്തിലുള്ള പ്ലാനുകളിൽ ഒന്നാണ് 2,999 രൂപയുടെ ഓഫർ. ജിയോ ഓഫർ ചെയ്യുന്ന 2,999 രൂപയുടെ പ്ലാൻ ഡെയിലി 2.5 ജിബി ഡാറ്റ നൽകുന്നു. എയർടെലിന്റെ 2,999 രൂപ പ്ലാൻ ദിവസവും 2 ജിബി ഡാറ്റയും ഓഫർ ചെയ്യുന്നുണ്ട്. ഈ പ്രീപെയ്ഡ് പ്ലാനുകളെക്കുറിച്ച് കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക (Jio VS Airtel).
2,999 രൂപയുടെ എയർടെൽ പ്ലാൻ : എയർടെലിന്റെ 2 ജിബി ഡെയിലി ഡാറ്റ പ്ലാനുകളിൽ ഏറ്റവും നിരക്ക് കൂടിയ ഓഫറിന് 365 ദിവസമാണ് വാലിഡിറ്റി നൽകുന്നത്. ദിവസവും 100 എസ്എംഎസുകളും അൺലിമിറ്റഡ് വോയ്സ് കോളുകളും മറ്റ് ചില ആനുകൂല്യങ്ങളും 2,999 രൂപയുടെ പ്ലാൻ ഓഫർ ചെയ്യുന്നു. അൺലിമിറ്റഡ് 5ജി ആക്സസ്, അപ്പോളോ 24|7 സർക്കിൾ, ഫ്രീ ഹലോ ട്യൂൺസ്, ഫ്രീ വിങ്ക് മ്യൂസിക് ആക്സസ് എന്നിവയാണ് പ്ലാനിനൊപ്പമുള്ള അധിക ആനുകൂല്യങ്ങൾ.
2,999 രൂപയുടെ ജിയോ പ്ലാൻ : 365 ദിവസമാണ് ഈ ജിയോ പ്ലാനിന്റെ വാലിഡിറ്റി. എന്നാൽ 23 ദിവസത്തെ അധിക വാലിഡിറ്റിയും യൂസേഴ്സിന് ലഭിക്കും. ഡെയിലി 2.5 ജിബി വീതം ആകെ 912.5 ജിബി ഹൈ-സ്പീഡ് ഡാറ്റയും 2,999 രൂപയുടെ ജിയോ പ്ലാൻ ഓഫർ ചെയ്യുന്നു. 75 ജിബി അധിക ഡാറ്റയും അൺലിമിറ്റഡ് 5ജി ആക്സസും ജിയോ സിനിമ, ജിയോ ടിവി, ജിയോ സെക്യൂരിറ്റി, ജിയോ ക്ലൌഡ് സബ്സ്ക്രിപ്ഷനുകളും പ്ലാനിനൊപ്പമുണ്ട്.


Click it and Unblock the Notifications








